ആറു വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയവരില്‍ ഒരാളുടെ രേഖാചിത്രം പുറത്ത് വിട്ടു

കൊല്ലം: ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു. ഇയാളുടെ ഒപ്പമുണ്ടായിരുന്നു എന്ന് പറയുന്ന സ്ത്രീയുടെ രേഖാചിത്രവും പുറത്തുവിടുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.
പാരിപ്പള്ളിക്കു സമീപം കുളമട കിഴക്കനേല എല്‍.പി.എസിന് അടുത്തുള്ള കടയില്‍ വന്ന സ്ത്രീയും പുരുഷനുമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വിളിച്ചതെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. കടയുടമയുടെ ഭാര്യ ഗിരിജയുടെ ഫോണ്‍ വാങ്ങിയാണ് ഇവര്‍ സംസാരിച്ചത്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ പോലീസ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്.45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ വേഷം കാക്കി പാന്റും വെള്ളഷര്‍ട്ടുമായിരുന്നെന്ന് നേരത്തെ ഗിരിജ പറഞ്ഞിരുന്നു.

35 വയസ്സ് തോന്നിക്കുന്ന സ്ത്രീ പച്ച ചുരിദാറും കറുത്ത ഷാളുമായിരുന്നു ധരിച്ചിരുന്നതെന്നും ഗിരിജ പറഞ്ഞിരുന്നു.കുട്ടിയുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്നവര്‍ കണ്‍ട്രോള്‍ റൂം നമ്പറായ 112-ല്‍ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ബന്ധപ്പെടാനാകുന്ന മറ്റ് നമ്പറുകള്‍: 9946923282, 9495578999 ഓട്ടുമല കാറ്റാടി റജി ഭവനില്‍ റജി ജോണിന്റെയും സിജി റജിയുടെയും മകള്‍ അബിഗേല്‍ സാറാ റജിയെയാണ് തിങ്കളാഴ്ച വൈകീട്ട് 4.20-ന് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ചെറുത്തതിനാല്‍ വണ്ടിയില്‍നിന്ന് പുറത്തേക്കു തള്ളിയിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *