ജോണ്‍ പോളിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും
രണ്ടു ലക്ഷം രൂപ

തിരുവനന്തപുരം: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നു ചികിത്സയിലുള്ള തിരക്കഥാകൃത്ത് ജോണ്‍ പോളിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും രണ്ടു ലക്ഷം രൂപ അനുവദിച്ചു. ശ്വാസതടസം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള ജോണ്‍ പോള്‍, രണ്ടു മാസത്തിലേറെയായി ആശുപത്രിയിലാണ്.ഇക്കാര്യം മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.മാസങ്ങളായി നീളുന്ന ചികിത്സയെ തുടര്‍ന്ന് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കാര്യം സുഹൃത്തുക്കള്‍ ആണ് പുറംലോകത്തെ അറിയിച്ചിരുന്നു. ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് സുഹൃത്തുക്കള്‍ ചേര്‍ന്നു മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് ദുരിതാശ്വാസനിധിയില്‍നിന്നു തുക അനുവദിച്ചത്.

മലയാള സിനിമയ്ക്കു നിര്‍ണായക സംഭാവന നല്‍കിയിട്ടുള്ള ജോണ്‍ പോളിന് കാര്യമായ സാമ്പത്തിക നീക്കിയിരിപ്പുകള്‍ ഇല്ലെന്നത് കുടുംബത്തെ വലയ്ക്കുന്നുണ്ട്. ഇതോടെ ജോണ്‍ പോളിന്റെ സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ യോഗം ചേര്‍ന്ന് അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി സഹായനിധി രൂപീകരിക്കുകയും ചെയ്തിരുന്നു.പത്തു ലക്ഷം രൂപയ്ക്കടുത്ത് സഹായനിധിയില്‍ എത്തിയിരുന്നു.ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദേഹത്തിനു വേണ്ടി പ്രൊഫ.എം.കെ സാനു, പ്രൊഫ.എം തോമസ് മാത്യൂ, ഫാ.തോമസ് പുതുശേരി, എം.മോഹന്‍, സി.സി ജയചന്ദ്രന്‍, പി.രാമചന്ദ്രന്‍, മനു റോയി, കി.ജി രാജഗോപാല്‍, ജോണ്‍സന്‍ സി.എബ്രാഹം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സഹായഭ്യര്‍ത്ഥന.

Leave a Reply

Your email address will not be published. Required fields are marked *