തിരുവനന്തപുരത്തു നിന്നും ഹൃദയം എത്തിക്കും; കൊച്ചി ലിസി ആശുപത്രിയില്‍

ഇന്ന് രാവിലെ 8.30 ന് ശേഷം തിരുവനന്തപുരത്തു നിന്ന് ഹൃദയവുമായി പുറപ്പെടുന്ന ഹെലികോപ്റ്റര്‍ 9 ന് ശേഷം ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്ത് ഹെലിപ്പാടില്‍ എത്തിച്ചേരും. കായംകുളം സ്വദേശി ഹരിനാരായണന്‍ (16) ആണ് ഹൃദയം മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. ഡൈലേറ്റഡ് കാര്‍ഡിയോ മയോപതി എന്ന അസുഖമാണ് ഹരി നാരായണന് ഉണ്ടായിരുന്നത്.
ഹരി നാരയണന്റെ സഹോദരന്‍ സൂര്യനാരായണന്‍ 2021 ല്‍ സമാനമായ അസുഖം മൂലം ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അന്നും സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്ററില്‍ ആണ് തിരുവനന്തപുരത്തു നിന്നും ഹൃദയം എത്തിച്ചത്. സൂര്യനാരായണന്‍ ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനായിരിക്കുന്നു.
ലിസി ആശുപത്രിയിലെ 28-ാമത് ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയാണിത്. ഡോ. ജോസ് ചാക്കോ പെരിയ പുറത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തുന്നത്. ഡോ. ജേക്കബ് എബ്രഹാം, ഡോ. ജീവേഷ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം ഹൃദയം എടുക്കുന്നതിനായി ഇന്നലെ രാത്രിയോടെ കിംസ് ആശുപത്രിയില്‍ എത്തിച്ചേര്‍ന്നിരുന്നു.
ലിസി ആശുപത്രി അധികൃതര്‍ മന്ത്രി പി. രാജീവ് മുഖേന മുഖ്യമന്ത്രിയെ ബന്ധപ്പെട്ട തിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഹെലികോപ’റ്റര്‍ ഈ ദൗത്യത്തിന് അനുവദിച്ചത്.