‘ശിവൻകുട്ടിയും ഗോവിന്ദനും കല്യാണം നടത്തിക്കൊടുത്തു എന്നറിഞ്ഞു എന്നാൽ; രാഹുലിനെക്കൂടി പിടിച്ചുകെട്ടിക്ക്’

കോട്ടയം: പ്രണയം വീട്ടുകാർ എതിർത്തതോടെ കേരളത്തിൽ അഭയം തേടിയ കുംഭമേള വൈറൽ സുന്ദരി മോണാലിസ ഇന്നലെ പൂവാറിലെ ക്ഷേത്രത്തിൽ വിവാഹിതയായിരുന്നു. അരുമാനൂർ നയിനാർദേവ ക്ഷേത്രത്തിൽ കാമുകൻ ഫർമാൻഖാൻ മോണാലിസയ്ക്ക് താലി ചാർത്തി. ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി.ശിവൻകുട്ടി, എ. എ. റഹിം എം.പി തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ഇതിൽ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് എൻഡിഎ നേതാവ് പി സി ജോർജ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
പോസ്റ്റിന്റെ പൂർണരൂപം ശിവൻകുട്ടിയും ഗോവിന്ദനും റഹീമും കല്യാണം നടത്തി കൊടുക്കുന്നുണ്ടെന്നു അറിഞ്ഞു. വേടന്റെ വരെ നടത്തിയ സ്ഥിതിക്ക് നിങ്ങൾ ആ രാഹുൽനെ കൂടെ പിടിച്ചു കെട്ടിക്ക്. ചെറുക്കൻ നന്നാവട്ടെഎൻബി : രാഹുൽ ഗാന്ധിയല്ല പാലക്കാട് എം എൽ എ രാഹുൽകഴിഞ്ഞ ഫെബ്രുവരി 24നാണ് റാപ്പർ വേടൻ വിവാഹിതനായത്.
എഴുത്തുകാരി നവമി ലതയാണ് ജീവിതസഖി. കണ്ണൂർ ധർമശാലയിൽ സർക്കാർ സംഘടിപ്പിച്ച ഹാപ്പിനസ് ഫെസ്റ്റിവൽ പരിപാടിക്കെത്തിയ വേടനെ പൊന്നാടയണിയിച്ച് ആദരിച്ചപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിവാഹകാര്യം പരാമർശിക്കുകയായിരുന്നു. പിന്നാലെ മറുപടി പ്രസംഗത്തിൽ വേടൻ ഇക്കാര്യം സ്ഥിരീകരിച്ചു. വിവാഹച്ചടങ്ങിൽ എം.വി.ഗോവിന്ദൻ, ഹൈബി ഈഡൻ എം.എൽ.എ, ഫുട്ബാളർ ഐ.എം.വിജയൻ തുടങ്ങിയവർ പങ്കെടുത്തുവെന്നാണ് വിവരം.