വീട്ടുകാർ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ അബിഗേൽ സാറയെ തട്ടിക്കൊണ്ടു പോകാൻ പ്രതികൾക്ക് കഴിയുമായിരുന്നില്ല

കൊല്ലം ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറയെ കണ്ടെത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് കേരളം. ഇന്നലെ വൈകുന്നേരം നാലരയോടെ സഹോദരന് ഒപ്പം ട്യൂഷൻ ക്ലാസ്സിലേക്ക് പോകുന്നതിനിടയിലാണ് വെള്ള കാറിൽ എത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഉടൻ തന്നെ വീട്ടുകാരും അയൽക്കാരും തിരച്ചിൽ ആരംഭിച്ചിരുന്നു എങ്കിലും ഇതുവരെയും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടയാണ് വീട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായ ചെറിയ ചില അശ്രദ്ധകൾ പലരും ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങൾക്കു മുൻപേ തന്നെ സംശയാസ്പദ മായ സാഹചര്യത്തിൽ ഒരു വെളുത്ത കാർ കുട്ടിയുടെ വീടിനു സമീപം കണ്ടെത്തിയിരുന്നു. ഈ കാറിൽ ഉണ്ടായിരുന്ന ചിലർ തങ്ങളെ തുറിച്ചു നോക്കുന്നതായി കുട്ടികൾ വീട്ടിലെത്തി അമ്മൂമ്മയോട് പരാതി പറയുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യം വീട്ടുകാർ അത്ര കാര്യമായി ഗൗനിച്ചില്ല. കാരണം ഇതുപോലെ ഒരു ഗ്രാമ പ്രദേശത്ത് കുട്ടികളെ ആര് അപകടപ്പെടുത്താനാണ്, അല്ലെങ്കിൽ ആര് തട്ടിക്കൊണ്ടുപോകാൻ ആണ് എന്ന ചിന്തയാണ് വീട്ടുകാർക്ക് ഉണ്ടായിരുന്നത്. ഒരുപക്ഷേ അന്ന് അല്പം ജാഗ്രത വീട്ടുകാർ കാണിച്ചിരുന്നുവെങ്കിൽ ചിലപ്പോൾ അബിഗേൽ സാറയ്ക്ക് ഈ ദുർവിധി ഉണ്ടാകുമായിരുന്നില്ല.
ഒന്നാം ക്ലാസുകാരിയായ അബിഗേലും നാലാം ക്ലാസുകാരനായ സഹോദരനും മാത്രമാണ് ട്യൂഷൻ ക്ലാസിന് പോയിക്കൊണ്ടിരുന്നത്. മുതിർന്നവർ കുട്ടികളെ ട്യൂഷൻ ക്ലാസ്സിൽ എത്തിച്ചിരുന്നതായി പറയപ്പെടുന്നതുമില്ല. ആളുകൾ അപകടപ്പെടുത്തുന്നതിന് പുറമെ തെരുവ് നായകളുടെ ഒക്കെ ശല്യം ഗ്രാമപ്രദേശങ്ങളിൽ കൂടിവരുന്ന സാഹചര്യമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് എന്തായാലും മുതിർന്നവരുടെ കൂട്ട് ഇത്തരം യാത്രകളിൽ അനിവാര്യവുമാണ്. എന്നാൽ ഈ കുട്ടികൾക്ക് അത് ലഭിച്ചതായി എങ്ങും പറയപ്പെടുന്നില്ല. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിനു സാക്ഷിയായ ഒരാളുടെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സംഭവങ്ങൾ നോക്കി നിൽക്കുന്നതല്ലാതെ ഇയാൾ യാതൊരുവിധത്തിലും പ്രതികരിക്കുന്നതായി വീഡിയോയിലില്ല. ഇയാളെ പറ്റിയുള്ള അന്വേഷണവും നിലവിൽ എങ്ങും എത്താത്ത അവസ്ഥയിലാണ്