പാപ്പനംകോട് ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസ് സമരാനുകൂലികള്‍ ആക്രമിച്ചു.

തിരുവനന്തപുരം: പണിമുടക്കില്‍ പങ്കെടുക്കാതെ സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസ് പാപ്പനംകോട് ജംഗ്ഷനില്‍ സമരാനുകൂലികള്‍ ആക്രമിച്ചു.
ആക്രമണത്തില്‍ കണ്ടക്ടര്‍ ശരവണഭവന് പരിക്ക് പറ്റി.തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ നിന്നും കളിയിക്കാവിളയിലേക്ക് സര്‍വീസ് പോയ ബസാണ് ആക്രമിക്കപ്പെട്ടത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്നും ജോലിക്കെത്തുന്നവര്‍ക്ക് ബസ് സര്‍വീസ് അടക്കമുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണമെന്നും കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചിരുന്നു.ജീവനക്കാരുടെ അനിവാര്യമായതൊഴികെയുള്ള മുഴുവന്‍ അവധികളും റദ്ദാക്കുകയും ഡയസ്‌നോണ്‍ പ്രഖ്യാപിക്കുകയും ചെയ്ത് സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്.