# mahithabhumi.com > Malayalam Latest News ## Posts - [നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണം; കോട്ടൂരി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ](https://mahithabhumi.com/action-should-be-taken-against-those-responsible-for-nithin-rajs-death-students-protest-in-kotturi/): കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേ‌ജ്‌ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ വൈറ്റ് കോട്ടൂരി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ. മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് കോളേജിനുമുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയത്. ഡെന്റൽ വിദ്യാർത്ഥികൾക്കൊപ്പം കാമ്പസിലെ മറ്റ് വിഭാഗങ്ങളിലെ വിദ്യാർത്ഥികളും പ്രതിഷേധത്തിൽ പങ്കുചേർന്നു. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ കുറ്റാരോപിതരായ അദ്ധ്യാപകർക്കെതിരെയുള്ള പരാതികൾ രേഖാമൂലം തന്നെ വിദ്യാർത്ഥികൾ അധികൃതർക്ക് നൽകിയിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തിക്കാൻ കഴിയാത്തതാണ് കാമ്പസിലെ അരാഷ്‌ട്രീയമായ സാഹചര്യങ്ങൾക്ക് കാരണമെന്നും ഇന്നുമുതൽ എസ്‌എഫ്‌ഐയുടെ ഒരു യൂണിറ്റ് കാമ്പസിൽ സ്ഥാപിക്കുമെന്നും എസ്‌എഫ്‌ഐ നേതാവ് പ്രതിഷേധത്തിൽ പറഞ്ഞു. പട്ടിക ജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ മാർച്ചും കോളേജിലേക്ക് നടത്തി. ഡോ. റാമിന്റെ ഇടക്കാടുള്ള ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌വൈയുടെ നേതൃത്തിൽ ഇന്ന്‌ പ്രതിഷേധമാർച്ച് നടക്കും. പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും കുറ്റാരോപിതരെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർദേശം നൽകിയിരുന്നു. ആരോഗ്യ സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനാണ് ചാൻസിലർ കൂടിയായ ഗവർണർ … - [വനിതാ സംവരണ ബില്ലിന്റെ മറവിൽ രാജ്യത്തെ ഭരണം എല്ലാ കാലത്തും നിലനിർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന്; കെ.സി. വേണുഗോപാൽ](https://mahithabhumi.com/bjp-is-trying-to-maintain-its-rule-in-the-country-under-the-cover-of-the-womens-reservation-bill-k-c-venugopal/): വനിതാ സംവരണ ബില്ലിന്റെ മറവിൽ രാജ്യത്തെ ഭരണം എല്ലാ കാലത്തും നിലനിർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. കോൺഗ്രസ് വനിതാ സംവരണത്തെ എതിർക്കുന്നില്ലെന്നും അത് പിന്തുണയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, 2023-ൽ ബിൽ പാസാക്കിയപ്പോൾ ഉടൻ നടപ്പിലാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാതെ ഇപ്പോൾ കൃത്യമായ രാഷ്ട്രീയ അജണ്ടയോടെയാണ് കേന്ദ്ര സർക്കാർ നീങ്ങുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബില്ലിലെ വ്യവസ്ഥകളും പ്രഖ്യാപനങ്ങളും തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടെന്നും ഇത് ചതിക്കുഴികൾ നിറഞ്ഞ ബില്ലാണെന്നും വേണുഗോപാൽ ആരോപിച്ചു. കേന്ദ്ര ഏജൻസികളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ദുരുപയോഗം ചെയ്ത് ബിജെപി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. മണ്ഡല പുനർനിർണ്ണയവുമായി (ഡിലിമിറ്റേഷൻ) ബന്ധപ്പെട്ട കാര്യങ്ങളിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തുമെന്നും രാജ്യത്തിന്റെ അന്തസ്സത്തയെ ബാധിക്കുന്ന ഇത്തരം നീക്കങ്ങളെ പാർലമെന്റിൽ വോട്ട് രേഖപ്പെടുത്തി തന്നെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചകളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സോഷ്യൽ മീഡിയ ചർച്ചകളല്ല കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും നാലാം തീയതി … - [സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വർദ്ധിക്കുന്നു; ഉന്നതതലയോഗം വിളിച്ച് മന്ത്രി](https://mahithabhumi.com/electricity-consumption-is-increasing-in-the-state-minister-calls-high-level-meeting/): തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വർദ്ധിച്ച സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് വൈദ്യുതി മന്ത്രി. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കൂടിയ നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതുൾപ്പടെ ഇന്നുനടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. 250 മെഗാവാട്ട് വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിനായി സംസ്ഥാന റെഗുലേറ്ററി കമ്മിഷനോട് അനുമതി തേടിയിട്ടുണ്ട്. ചൂട് കൂടുന്നതും പാചകവാതക ലഭ്യതക്കുറവുമാണ് വൈദ്യുതി ഉപയോഗം വർദ്ധിക്കാൻ കാരണമായി വിലയിരുത്തുന്നത്. - [വിഷു ആഘോഷങ്ങൾക്കിടെ പടക്കം കയ്യിലിരുന്ന് പൊട്ടി; യുവാവിന് ദാരുണാന്ത്യം](https://mahithabhumi.com/a-young-man-died-tragically-after-a-firecracker-exploded-in-his-hand-during-vishu-celebrations/): പാലക്കാട്: വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം വെള്ളപ്പാംതൊടി സ്വദേശി ദിലീപ് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ക്ളബ് അംഗങ്ങൾ ചേർന്ന് ആഘോഷിക്കുന്നതിനിടെ ദിലീപിന്റെ കയ്യിലിരുന്ന ഗുണ്ട് പൊട്ടുകയായിരുന്നു. ദിലീപിന്റെ കയ്യിൽ ഒന്നിലധികം ഗുണ്ടുകളുണ്ടായിരുന്നു. ഗുണ്ട് പൊട്ടിത്തെറിച്ചത് കയ്യിലുണ്ടായിരുന്ന മറ്റ് ഗുണ്ടുകളിലേയ്ക്ക് പടർന്നതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. ഗുണ്ട് പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ദിലീപിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇതിൽ പരിഭ്രാന്തനാവുകയും തുടർന്ന് ഹൃദയാഘാതമുണ്ടാവുകയും ചെയ്തതാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. - ['ഉചിതമായ തീരുമാനം ഹെെക്കമാൻഡ് എടുക്കും, ആദ്യം തിരഞ്ഞെടുപ്പ് ഫലം വരട്ടെ'; സണ്ണി ജോസഫ്](https://mahithabhumi.com/the-high-command-will-take-the-appropriate-decision-let-the-election-results-come-first-sunny-joseph/): തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് തരംഗമാണെന്ന് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും ഇന്ന് രാവിലെ ഒരു മാദ്ധ്യമത്തോട് അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി ചർച്ചകൾ തള്ളിയാണ് അദ്ദേഹം പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. പരസ്യ അഭിപ്രായപ്രകടനം ശരിയല്ല. അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടി വേദികളിലാണ്. ഉചിതമായ തീരുമാനം ഹെെക്കമാൻഡ് എടുക്കും. മുതിർന്ന നേതാക്കൾ മാതൃക കാണിക്കണം. ചേരി തിരിഞ്ഞുള്ള പോര് നിർത്തണം. ഇതല്ല സമയം’-സണ്ണി ജോസഫ് വ്യക്തമാക്കി.മുഖ്യമന്ത്രി ആരാകണമെന്ന കോൺഗ്രസ് നേതാക്കളുടെ പരസ്യപ്പോര് തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തി. നിലവിൽ അത്തരം ചർച്ചകളുടെ ആവശ്യകതയില്ല. യുഡിഎഫ് ജയിക്കും എന്നതിൽ സംശയമില്ല. ഇപ്പോൾ ഒച്ചവച്ചിട്ട് ഒരു കാര്യവുമില്ല. വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് നടത്തോളും. സംഘനൃത്തമാണ് ആവശ്യമെന്നാണ് ണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇപ്പോൾ അത് ഓർമ്മിപ്പിക്കുകയാണ്. ഏതെങ്കിലും നേതാക്കന്മാരെ അനുകൂലിച്ച് ഇപ്പോൾ പോസ്റ്റിടുന്നത് ആര് ചെയ്താലും ശരിയല്ല. ഇതിനൊക്കെ നടപടിക്രമങ്ങൾ ഉണ്ട്. ഫലം … - [ബിജെപി സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം, മണ്ഡല പുനർനിർണയത്തിനെതിരെ പിണറായി വിജയൻ](https://mahithabhumi.com/bjp-governments-move-to-subvert-the-countrys-federal-system-pinarayi-vijayan-against-constituency-re-determining/): തിരുവനന്തപുരം : മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലും 2011 ലെ സെൻസസ് അടിസ്ഥാനമാക്കി മുന്നോട്ടുവെക്കുന്ന അതിലെ നിർദ്ദേശങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയേയും സാരമായി ബാധിക്കുന്നതാണ്. സംസ്ഥാനങ്ങളുമായി സമവായത്തിൽ എത്താതെയാണ് ഇത്തരം നിർണായക വിഷയത്തിൽ കേന്ദ്രം മുന്നോട്ട് പോകുന്നത് എന്നതുതന്നെ ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനസംഖ്യയുടെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ആധിപത്യം ലോക്സഭ സീറ്റുകളാക്കി മാറ്റി അധികാരം ദീർഘകാലത്തേക്ക് ഉറപ്പിക്കാൻ ശ്രമിക്കുകയാണെന്ന സംശയം വ്യാപകമാണ്. ഇതിന്റെ നേരിട്ടുള്ള ആഘാതം കേരളം പോലുള്ള സംസ്ഥാനങ്ങൾക്കാണ്. ജനസംഖ്യാ നിയന്ത്രണത്തിലും വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലും മുന്നേറി ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ച സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണ്. കുറഞ്ഞ പ്രാതിനിധ്യവും കുറഞ്ഞ വിഹിതവും എന്നത് ഒരു … - [വനിതാ സംവരണത്തിന് അനുകൂലം, പക്ഷേ മണ്ഡല പുനർനിർണ്ണയ ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാൻ തീരുമാനിച്ച് ഇന്ത്യ സഖ്യം; ശക്തമായ പ്രതിഷേധമുയർത്തുമെന്ന് ഖർഗെ](https://mahithabhumi.com/india-alliance-in-favor-of-womens-reservation-but-decides-to-oppose-constituency-redelineation-bill-unanimously-kharge-says-strong-protest-will-be-raised/): ദില്ലി: വനിതാ സംവരണത്തിന്‍റെ പേരിൽ മണ്ഡല പുനർനിർണ്ണയത്തിലൂടെ ലോക്സഭാ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാൻ ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ തീരുമാനമായി. വനിതാ സംവരണത്തെ തത്വത്തിൽ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, മണ്ഡല പുനർനിർണ്ണയവുമായി അതിനെ ബന്ധിപ്പിക്കുന്ന സർക്കാർ രീതി രാഷ്ട്രീയ പ്രേരിതമാണെന്നും ഭരണഘടനാ ഭേദഗതിയെ സഭയിൽ ശക്തമായി നേരിടുമെന്നും ഖർഗെ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ രാഹുൽ ഗാന്ധി, തേജസ്വി യാദവ്, സഞ്ജയ് റാവത്ത്, നീലോത്പൽ ബസു, ആനി രാജ, ഒമർ അബ്‌ദുള്ള, ടി ആ‌ർ ബാലു, ജോസ് കെ മാണി, എൻ കെ പ്രേമചന്ദ്രൻ തുടങ്ങി പ്രമുഖ പ്രതിപക്ഷ നേതാക്കൾ പങ്കെടുത്തു. ബില്ലുകളെ എതിർത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത തീരുമാനം. 543 എന്ന നിലവിലെ സീറ്റ് സംഖ്യ നിലനിർത്തിക്കൊണ്ടുതന്നെ വനിതാ സംവരണം നടപ്പിലാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ബി … - [വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീൽ; സ്വാഗതാർഹമെന്ന് മായാവതിയും](https://mahithabhumi.com/former-president-pratibha-patil-supports-womens-reservation-bill-mayawati-also-welcomes-it/): ദില്ലി: വനിത സംവരണ ബില്ല് നാളെ പാർലമെൻറ് ചർച്ചയ്ക്കെടുക്കാനിരിക്കെ സർക്കാർ നീക്കത്തെ പിന്തുണച്ച് മുൻ രാഷ്ട്രപതി പ്രതിഭ പാട്ടിലും ബിഎസ്പി അദ്ധ്യക്ഷ മായാവതിയും. ഓരോ സംസ്ഥാനത്തെയും സീറ്റുകളിൽ പിന്നീട് ചർച്ച നടത്താമെന്ന സർക്കാരിൻ്റെ സമവായ നിർദ്ദേശം പ്രതിപക്ഷം തള്ളി. സംസ്ഥാനങ്ങളിലെ സീറ്റ് ഒരേ രീതിയിൽ കൂട്ടാം എന്ന വാഗ്ദാനത്തിൽ നിന്ന് പിന്നോട്ടു പോയ പ്രധാനമന്ത്രി കളവ് പറയുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. നിലപാട് ആലോചിക്കാൻ പ്രതിപക്ഷ നേതാക്കളുടെ യോഗം മൂന്ന് മണിക്ക് ചേരും. ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തി വനിത സംവരണം നടപ്പാക്കാനാണ് സർക്കാരിൻ്റെ നിർദ്ദേശം. സംസ്ഥാനങ്ങളിൽ പകുതി സീറ്റുകൾ വീതം കൂടും എന്നാണ് സർക്കാർ ആദ്യം പറഞ്ഞതെങ്കിലും ബില്ലിൽ ഈ നിർദ്ദേശമില്ല. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് നഷ്ടം ഉണ്ടാകില്ലെന്നും മണ്ഡല പുനർനിർണ്ണയ കമ്മീഷൻ ഫോർമുല നിശ്ചയിക്കുമെന്നും സർക്കാർ വാദിക്കുന്നു. ഇക്കാര്യത്തിൽ കമ്മീഷൻ വിശദചർച്ച നടത്തുമെന്നും തല്ക്കാലം ആകെ സീറ്റുകളുടെ എണ്ണം നിശ്ചയിച്ചതേ ഉള്ളെന്നുമാണ് സർക്കാർ നിലപാട്. എന്നാൽ സംസ്ഥാനങ്ങളുടെ നിലവിലെ … - [മണ്ഡല പുനർനിർണയത്തിനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷമായ വിമർശനവുമായി;എം.കെ. സ്റ്റാലിൻ](https://mahithabhumi.com/mk-stalin-strongly-criticizes-central-governments-move-to-delimit-constituencies/): മണ്ഡല പുനർനിർണയത്തിനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷമായ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തി. കേന്ദ്രത്തിന്റേത് തീക്കളിയാണെന്നും ഇതിന്റെ പ്രത്യാഘാതം കേന്ദ്രം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിൽ പ്രതിഷേധിച്ച് ഏപ്രിൽ 16 വ്യാഴാഴ്ച തമിഴ്‌നാട്ടിലുടനീളം വീടുകളിലും പൊതുയിടങ്ങളിലും കരിങ്കൊടി ഉയർത്തി പ്രതിഷേധിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. പാർട്ടി എംപിമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും അടിയന്തര യോഗത്തിന് ശേഷമാണ് സ്റ്റാലിൻ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുള്ള ചരിത്രപരമായ അനീതിയാണ് ഈ നടപടിയെന്ന് സ്റ്റാലിൻ ആരോപിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നൽകിയ വലിയ സംഭാവനകൾക്കുള്ള ശിക്ഷയാണോ ഇതെന്ന് അദ്ദേഹം ചോദിച്ചു. ജനസംഖ്യാ നിയന്ത്രണത്തിലും വികസനത്തിലും മികച്ച മാതൃക കാണിച്ച സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും, തമിഴ്‌നാടിന്റെ ശബ്ദം അവഗണിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാന ചിന്താഗതിയുള്ള മറ്റ് സംസ്ഥാനങ്ങളിലെ എംപിമാരെ ഏകോപിപ്പിച്ച് ഈ നീക്കത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. താനൊരു തമിഴൻ … - [ബി വൈ ഡിയുടെ നിർമാണശാലയിൽ വൻ തീപിടിത്തം; അന്തരീക്ഷം മുഴുവൻ കറുത്ത പുക](https://mahithabhumi.com/massive-fire-breaks-out-at-byds-manufacturing-plant-black-smoke-fills-the-air/): ബീജിംഗ്: ചൈനീസ് ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ബി വൈ ഡിയുടെ കാർ നിർമാണശാലയിൽ വൻ തീപിടിത്തം. പ്ലാന്റിലെ മൾട്ടി ലെവൽ പാർക്കിംഗിലാണ് തീപിടിത്തമുണ്ടായത്. കറുത്ത പുക ഉയർന്നത് വലിയ ആശങ്ക പരത്തി. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. പ്രാദേശിക അഗ്നിശമന സേനാ വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയതെന്നാണ് റിപ്പോർട്ട്. ചൈനയിലെ ഷെൻഷെനിലെ പിംഗ്‌ഷാൻ ജില്ലയിൽ സ്ഥിതിചെയ്യുന്ന ബി വൈ ഡിയുടെ നിർമാണ പ്ലാന്റിലാണ് തീപിടിത്തം ഉണ്ടായത്. പരീക്ഷണയോട്ടത്തിനുള്ള വാഹനങ്ങളും ഉപയോഗശൂന്യമായ കാറുകളും നിർത്തിയിട്ടിരുന്ന സ്ഥലത്താണ് തീപിടിച്ചത്. അഗ്നിബാധയിൽ പുതിയ വാഹനങ്ങൾക്ക് ഒന്നും സംഭവിച്ചില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളനുസരിച്ച് ബഹുനില കെട്ടിടത്തിൽ മുഴുവൻ തീപടരുന്നത് കാണാം. മണിക്കൂറുകൾ നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് തീ അണയ്‌ക്കാൻ സാധിച്ചതെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിന്റെ അശാസ്‌ത്രീയമായ നിർമാണമാണ് തീപടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ യഥാർത്ഥ കാരണം കണ്ടെത്താനാകൂ എന്നും അധികൃതർ പറഞ്ഞു. - [അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായ ആരോപണം; പവൻ ഖേരയ്‌ക്ക് തിരിച്ചടി, മുൻകൂർ ജാമ്യം സ്റ്റേ ചെയ്‌തു](https://mahithabhumi.com/allegations-against-assam-cms-wife-pawan-khera-suffers-setback-anticipatory-bail-stayed/): ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയുടെ ഭാര്യയ്‌ക്കെതിരെ അപകീർത്തി പ്രസ്‌താവന നടത്തിയ കേസിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയ്‌ക്ക് തിരിച്ചടി. മുൻകൂർ ജാമ്യം അനുവദിച്ച തെലങ്കാന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്‌തു. ജാമ്യത്തിനായി അസം ഹൈക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിർദേശിച്ചു. തെലങ്കാന ഹൈക്കോടതി വിധിക്കെതിരെ അസം സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹിമാന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭൂയാൻ ശർമയ്‌ക്ക് രണ്ട് മുസ്ലീം രാഷ്‌ട്രങ്ങളുടേതുൾപ്പെടെ മൂന്ന് പാസ്‌‌പോർട്ടുകൾ ഉണ്ടെന്നായിരുന്നു ഖേരയുടെ ആരോപണം. എന്നാൽ, വ്യാജ രേഖകൾ കാണിച്ചാണ് ഖേരയുടെ ആരോപണമെന്നും പാകിസ്ഥാനിലെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ നൽകിയ രേഖയാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്നുമാണ് ഹിമന്തയുടെ വിശദീകരണം.അതേസമയം, ഖേര വ്യാജരേഖകൾ പുറത്തുവിട്ടത് അസം തിരഞ്ഞെടുപ്പിൽ പാകിസ്ഥാന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നതിന്റെ തെളിവാണെന്നാണ് ബിജെപിയുടെ ആരാപണം. റിനികി ഭൂയാൻ നൽകിയ പരാതിയിലാണ് അസം പൊലീസ് ഖേരയ്ക്കെതിരെ കേസെടുത്തത്. - [ശബരിമല യുവതി പ്രവേശന കേസ്; എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോർഡ്‌, 'ജാതി, വർഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല'](https://mahithabhumi.com/sabarimala-womens-entry-case-devaswom-board-against-nss-argument-ban-on-caste-class-and-gender-is-not-right/): ദില്ലി: ശബരിമല യുവതി പ്രവേശന കേസിൽ എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോർഡ്‌. ഓരോ വിഭാഗത്തിന്‍റെയും ആചാരങ്ങള്‍, അതാത് വിഭാഗത്തിന് തീരുമാനിക്കാമെന്ന വാദം അംഗീകരിക്കാനാവില്ല. ജാതി, വർഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ലെന്നും ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. ശബരിമലകേസിൽ ദേവസ്വം ബോർഡിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ് വിയാണ് കോടതിയിലെത്തിയത്. - ['ഈ ചര്‍ച്ച നാണക്കേട്, ജനങ്ങളോടുള്ള വെല്ലുവിളി, ശരിയായ രീതിയല്ല'; ഖാർ​ഗെക്ക് കത്തയച്ച് ബെന്നി ബെഹനാൻ](https://mahithabhumi.com/this-discussion-is-a-disgrace-a-challenge-to-the-people-and-not-the-right-approach-benny-behanan-writes-to-kharge/): കൊച്ചി: യുഡിഎഫിൽ മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ മുതിർന്ന നേതാവും എംപിയുമായ ബെന്നി ബെഹനാൻ രം​ഗത്ത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പ്രചാരണങ്ങളും തർക്കങ്ങളും നടക്കുന്നത് നാണക്കേടാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രവണതകൾ ഉടൻ തന്നെ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക് കത്തയച്ചു. മുഖ്യമന്ത്രി പദം ലക്ഷ്യമാക്കി നടത്തുന്ന പ്രചാരണങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. 10 വർഷങ്ങൾക്ക് ശേഷം യുഡിഎഫ് അധികാരത്തിലെത്താനിടയുള്ള സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ചർച്ചകൾ ഉയരുന്നതെന്നും അദ്ദേഹം കത്തിൽ പറയുന്നു.  കേരളത്തിലെ ജനങ്ങൾ യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് കരുതുന്ന ഈ ഘട്ടത്തിൽ, ഫലം വരും മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള പ്രചാരണങ്ങൾ നടത്തുന്നത് ശരിയായ രീതിയല്ലെന്നും ബഹനാൻ അഭിപ്രായപ്പെട്ടു. അതേസമയം, ചില നേതാക്കളും പ്രവർത്തകരും സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ ഇഷ്ട നേതാക്കളെ മുൻനിർത്തി നടത്തുന്ന ‘മുഖ്യമന്ത്രി പ്രചാരണം’ യുഡിഎഫിന് വോട്ട് ചെയ്തവരെ അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. - [ബീഹാറിൽ ആദ്യ ബിജെപി മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്‌തു](https://mahithabhumi.com/samrat-chaudhary-sworn-in-as-bihars-first-bjp-chief-minister/): പ‌ട്‌ന: മുതിർന്ന ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബീഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സയ്യിദ് അദാ ഹാസ്‌നൈൻ ആണ് സത്യവാചകം ചൊല്ലി കൊടുത്തത്. ബിജെപി നേതാക്കളും സഖ്യകക്ഷികളും ചടങ്ങിൽ പങ്കെടുത്തു. ആദ്യമായിട്ടാണ് ബിജെപിക്ക് ബീഹാറിൽ മുഖ്യമന്ത്രി ഉണ്ടാകുന്നത്. ഇതോടെ നിതീഷ് കുമാറിന്റെ നീണ്ടകാലത്തെ ഭരണത്തിന് വിരാമമായിരിക്കുകയാണ്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാർ കഴിഞ്ഞ ദിവസം ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കുകയും മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തിരുന്നു. നിതീഷ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു സാമ്രാട്ട് ചൗധരി. മുഖ്യമന്ത്രിക്കൊപ്പം ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാർ ചൗധരി എന്നീ ജെഡിയു നേതാക്കൾ ഉപമുഖ്യമന്ത്രിമാരായും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. മുങ്കേറിലെ താരാപ്പുരിൽ നിന്നുള്ള നിയമസഭാംഗമായ 57കാരനായ സാമ്രാട്ട് ചൗധരി ബീഹാറിലെ മുതിർന്ന രാഷ്ട്രീയ നേതാവായ ശകുനി ചൗധരിയുടെ മകനാണ്. ആർജെഡിയിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച സാമ്രാട്ട് 2014ൽ ജെഡിയുവിൽ ചേർന്നു. 2017ൽ ബിജെപിയിലേക്ക് മാറി. 2023ൽ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനുമായി. പിന്നാക്ക … - [നിതിൻ രാജിന്റെ മരണം; കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശിച്ച് ഗവർണർ](https://mahithabhumi.com/nitin-rajs-death-governor-orders-strict-action-against-college-authorities/): കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരായ കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ആരോഗ്യ സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനാണ് ചാൻസിലർ കൂടിയായ ഗവർണർ നിർദേശം നൽകിയത്. വിസി മോഹനൻ കുന്നുമ്മൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആരോഗ്യ സർവകലാശാല അന്വേഷണസമിതി നാളെ കോളേജിൽ തെളിവെടുപ്പ് നടത്തും. വിദ്യാർത്ഥികളുടെ മൊഴി എടുക്കുമെന്നാണ് റിപ്പോർട്ട്. സർവകലാശാല ഗവേർണിംഗ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠൻ ആണ് അന്വേഷണ തലവൻ. തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ച കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.അതേസമയം, നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അദ്ധ്യാപകൻ ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്മെന്റ് യോഗത്തിൽ തീരുമാനിച്ചു. ഓറൽ … - [ബിഹാറില്‍ ഇനി ബിജെപി ഭരണം; സമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ഇന്ന്](https://mahithabhumi.com/bjp-to-rule-bihar-again-samrat-chaudhary-to-take-oath-today/): ബിഹാറില്‍ ചരിത്രത്തിലാദ്യമായി ബിജെപി ഭരണത്തിലേക്ക്. ബിജെപി നേതാവ് സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്യസഭാംഗമായതിന് പിന്നാലെ നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദം രാജിവെച്ചതോടെയാണ് ബിഹാറിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി അധികാരത്തിലെത്തുന്നത്. നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമാണ് സാമ്രാട്ട് ചൗധരി. നിതീഷ്‌കുമാറിന്റെ സദ്ഭരണ മാതൃക പുതിയ സർക്കാരിന് പ്രചോദനമാകുമെന്നും അത് പിന്തുടരുമെന്നും സമ്രാട്ട് ചൗധരി പറഞ്ഞു. ഏകകണ്‌ഠേനയാണ് സാമ്രാട്ട് ചൗധരിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതെന്നാണ് ബിജെപി നേതാവും പാർട്ടിയുടെ കേന്ദ്രനിരീക്ഷകനുമായ കേന്ദ്രമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ വ്യക്തമാക്കിയത്. പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്ന് സാമ്രാട്ട് ചൗധരി പ്രതികരിച്ചു. 57-കാരനായ സാമ്രാട്ട് ചൗധരിയുടെ പിതാവ് ശകുനി ചൗധരി ആറുവട്ടം എംഎൽഎയും എംപിയുമായിരുന്നു. മാതാവ് പാർവതി ദേവിയും താരാപുർ മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. ആർജെഡിയിലൂടെ ബിഹാർ രാഷ്ട്രീയത്തിൽ സജീവമായ സമ്രാട്ട് ചൗധരി, 1999-ൽ റാബ്‌റിദേവി സർക്കാരിൽ കൃഷിവകുപ്പ് മന്ത്രിയായിരുന്നു. 2014-ൽ ജെഡിയുവിലെത്തിയ സാമ്രാട്ട് … - [തിരഞ്ഞെടുപ്പ് ആവേശത്തിൽ തമിഴ്‌നാട്; നാഗർകോവിലിൽ ഇന്ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ](https://mahithabhumi.com/tamil-nadu-in-election-fever-prime-ministers-roadshow-in-nagercoil-today/): തമിഴ്‌നാട്ടിൽ വീണ്ടും ആവേശം വിതറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാഗർകോവിലിലെത്തും. വൈകുന്നേരം 4:15-ന് നാഗർകോവിൽ ഹെലിപ്പാഡിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി വെപ്പമൂഡ് വരെ ആദ്യഘട്ട റോഡ് ഷോ നടത്തും. തുടർന്ന് 4:30 മുതൽ 5:30 വരെ വെപ്പമൂഡ് മുതൽ വടച്ചേരി വരെയുള്ള പാതയിൽ വമ്പിച്ച ജനപിന്തുണയോടെയുള്ള രണ്ടാം ഘട്ട പര്യടനവും നടക്കും. ബിജെപിയുടെ ദക്ഷിണേന്ത്യൻ കരുത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം. മോദിയുടെ വരവിനെത്തുടർന്ന് നാഗർകോവിലിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക കേന്ദ്രമന്ത്രി ജെ.പി. നദ്ദ പുറത്തിറക്കി. ‘താമരൈ വാക്കുരുതി’ എന്ന് പേരിട്ടിരിക്കുന്ന പത്രികയിൽ വൻ ജനപ്രിയ വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. റേഷൻ കാർഡ് ഉടമകളായ സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ, വർഷത്തിൽ മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ, കർഷകർക്ക് പ്രതിവർഷം 9,000 രൂപ ധനസഹായം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. കൂടാതെ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾക്ക് 50 … - [വനിതാ സംവരണ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര നീക്കത്തിൽ അതൃപ്തിയുമായി പ്രതിപക്ഷം](https://mahithabhumi.com/opposition-unhappy-with-central-move-regarding-womens-reservation-amendment-bill/): വനിതാ സംവരണ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ വിശദീകരണങ്ങൾ അപൂർണ്ണമാണെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു. സംസ്ഥാനങ്ങളിലെ സീറ്റ് നിർണ്ണയത്തിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ വേണമെന്നും വ്യക്തമായ ധാരണയ്ക്ക് ശേഷം മാത്രമേ ബിൽ പാസ്സാക്കാവൂ എന്നുമാണ് ഇന്ത്യ സഖ്യത്തിന്റെ നിലപാട്. കേവല ഭൂരിപക്ഷം ഉപയോഗിച്ച് ഭാവിയിൽ മണ്ഡല പുനർനിർണ്ണയം അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വെള്ളിയാഴ്ച ലോക്സഭയിലും ശനിയാഴ്ച രാജ്യസഭയിലും ബിൽ പാസ്സാക്കാനാണ് കേന്ദ്രത്തിന്റെ നിലവിലെ നീക്കം. അതേസമയം, വനിതാ സംവരണം യാഥാർഥ്യമാകുന്നതിലൂടെ രാജ്യം പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സ്ത്രീശക്തിയെ ആദരിക്കുന്ന ഈ തീരുമാനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. വനിതാ കേന്ദ്രീകൃതമായ വികസനമാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും സ്ത്രീകളുടെ ഭരണ പങ്കാളിത്തം ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 16-ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ 2023-ലെ മാതൃകയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി ബില്ലിനെ പിന്തുണയ്ക്കണമെന്ന് … - [300 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് സാമ്രാജ്യം: ഒഡീഷയിൽ അധോലോക രാജാവായി മാറിയ നന്തൻകോട് ഗ്യാങ്സ്റ്റർ അലൻ പുന്നൂസ്](https://mahithabhumi.com/drug-empire-worth-over-rs-300-crore-nanthankot-gangster-alan-punnoose-who-became-the-kingpin-of-the-underworld-in-odisha/): തിരുവനന്തപുരം സ്വദേശിയായ നന്തൻകോട് ഗ്യാങ്സ്റ്റർ അലൻ പുന്നൂസ് ഒഡീഷയിൽ വ്യാപകമായ മയക്കുമരുന്ന് സാമ്രാജ്യം സ്ഥാപിച്ച് കോടികൾ സമ്പാദിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. ഏകദേശം 300 കോടിയിലധികം രൂപയുടെ ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട ഈ കേസ് സംസ്ഥാനാന്തര അന്വേഷണ ഏജൻസികൾക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. തിരുവനന്തപുരത്തെ ഒരു സാധാരണ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനായ അലൻ, ചെറുപ്പം മുതലേ ഗുണ്ടാസംഘങ്ങളോട് അടുപ്പം പുലർത്തിയിരുന്നു. പിന്നീട് കുപ്രസിദ്ധ ഗുണ്ടാത്തലവൻ കണ്ണാടി ഷാജിയുടെ സംഘത്തിൽ ചേർന്ന അലൻ, ഷാജിയുടെ വലങ്കയ്യായി നിരവധി കൊട്ടേഷൻ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് ശ്രദ്ധേയനായി. രാഷ്ട്രീയക്കാരുടെയും സമ്പന്നരുടെയും അടുത്ത ബന്ധുവായി വളർന്ന അദ്ദേഹം, ഷാജിയുടെ മരണശേഷം ഒരു കേസിൽ പിടിയിലായി ജയിലിലാകുകയായിരുന്നു. ജയിലിലിരിക്കെ മയക്കുമരുന്ന് മാഫിയകളുമായി ബന്ധം സ്ഥാപിച്ച അലൻ, ലഹരി വ്യാപാരത്തിലെ വൻ ലാഭ സാധ്യതകൾ മനസ്സിലാക്കി പുറത്തിറങ്ങിയ ശേഷം അതിലേക്ക് കടക്കാൻ തീരുമാനിച്ചു. ശിക്ഷാനുഭവം കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹം ശാസ്തമംഗലത്ത് ഒരു ടാറ്റൂ സ്റ്റുഡിയോ ആരംഭിച്ചെങ്കിലും, അതിന്റെ മറവിൽ സമ്പന്നരായ … - [വിഷു സമൃദ്ധി കണികണ്ടുണർന്ന് മലയാളികൾ;​ ഗുരുവായൂരിൽ വൻ ഭക്തജനത്തിരക്ക്](https://mahithabhumi.com/malayalis-wake-up-to-the-abundance-of-vishu-huge-crowd-of-devotees-in-guruvayur/): തിരുവനന്തപുരം: സമൃദ്ധിയുടെ കണി കണ്ടുണർന്ന് മലയാളികൾക്ക് ഇന്ന് വിഷു. കണി കണ്ടും കൈനീട്ടം വാങ്ങിയും പടക്കം പൊട്ടിച്ചുമാണ് മലയാളി വിഷു ആഘോഷിക്കുന്നത്. ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനക്കിന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂരപ്പനെ കണികാണാനെത്തിയത് പതിനായിരങ്ങൾ ആയിരുന്നു. പൊള്ളുന്ന വെയിൽ വില്ലനായെങ്കിലും മലയാളികൾ വിഷു ആഘോഷത്തിന് കുറവ് വരുത്തിയില്ല. പുതുവസ്ത്രങ്ങൾ ധരിച്ചും കണിയൊരുക്കിയുമാണ് വിഷുവിനെ വരവേറ്റത്. നഗരത്തിൽ വ്യാപാരകേന്ദ്രങ്ങളിലും പച്ചക്കറിക്കടകളിലും ഇന്നലെ രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. - [മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം'ഹൈക്കമാൻഡിന് കത്തുമായി ബെന്നി ബെഹ്നാൻ](https://mahithabhumi.com/benny-behnan-writes-to-high-command-over-dispute-over-cm-post/): തിരുവനന്തപുരം: കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ വിജയം നേടുമെന്ന വിലയിരുത്തലുകൾക്കിടെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം പരസ്യമാകുന്നു. പാർട്ടിക്കുള്ളിലെ ‘മുഖ്യമന്ത്രി മോഹികൾക്കെതിരെ’ ശക്തമായ നടപടി ആവശ്യപ്പെട്ട് മുതിർന്ന നേതാവും എംപിയുമായ ബെന്നി ബെഹ്നാൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ചു. അധികാരത്തിലെത്തുന്നതിന് മുൻപേ നടത്തുന്ന ഇത്തരം അവകാശവാദങ്ങൾ ജനവിധിക്ക് വിരുദ്ധമാണെന്നും പാർട്ടിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. യുഡിഎഫിന് ഭരണസാധ്യതയുണ്ടെന്ന നിഗമനത്തിൽ പല പ്രമുഖ നേതാക്കളും മുഖ്യമന്ത്രി പദം ലക്ഷ്യം വെച്ച് നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ നിന്ന് മുഖ്യമന്ത്രിയുണ്ടാകണമെന്ന ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ പ്രസ്താവന ചർച്ചകൾക്ക് ആക്കം കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാൻഡ് ഇടപെടണമെന്ന ആവശ്യവുമായി യുഡിഎഫ് കൺവീനർ കൂടിയായ ബെന്നി ബെഹ്നാൻ രംഗത്തെത്തിയത്. ഇത്തരം പരസ്യമായ ചർച്ചകൾ കോൺഗ്രസിന് വോട്ട് ചെയ്ത ജനങ്ങളെ അവഹേളിക്കുന്നതാണെന്നും ഇത് ‘നാണംകെട്ട രീതി’യാണെന്നും കത്തിൽ വിമർശിക്കുന്നു ഇതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ തമിഴ്നാട് മഹിളാ … - [കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് വിലയിരുത്തി സിപിഎം പോളിറ്റ് ബ്യൂറോ](https://mahithabhumi.com/cpm-polit-bureau-assesses-that-there-will-be-a-succession-of-governments-in-kerala/): ന്യൂഡല്‍ഹി: കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് വിലയിരുത്തി സിപിഎം പോളിറ്റ് ബ്യൂറോ. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ നേരിയ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് അധികാരത്തില്‍ തുടരുമെന്നാണ് പി.ബി വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഓണ്‍ലൈനായിട്ടാണ് യോഗം ചേര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമായി ഏകീകരിക്കപ്പെട്ടിട്ടില്ല. ചില മണ്ഡലങ്ങളില്‍ ക്രൈസ്തവ, മുസ്ലീം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായിട്ടുണ്ട്. എന്നാല്‍ ഇത് ഒരു ട്രെന്‍ഡായി രൂപപ്പെട്ടിട്ടില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ചില മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഇടത് മുന്നണിക്ക് അനുകൂലമായും പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പി.ബി വിലയിരുത്തുന്നത്. സിപിഎം നേതൃത്വത്തിലുള്ള ഇടത് മുന്നണി 75 സീറ്റില്‍ അധികം നേടി അധികാരത്തില്‍ വരാനുള്ള സാദ്ധ്യതയാണുള്ളതെന്നും നേതൃത്വം കണക്ക് കൂട്ടുന്നു. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2011ലേതിന് സമാനമായിരിക്കുമെന്നും സിപിഎം കണക്കുകൂട്ടുന്നു. നേരിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്താനുള്ള സാദ്ധ്യതയും … - [ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് നിതീഷ് കുമാര്‍](https://mahithabhumi.com/nitish-kumar-resigns-as-bihar-chief-minister/): പട്‌ന: ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ജെഡിയു നേതാവ് നിതീഷ് കുമാര്‍. ഒരു യുഗത്തിന്റെ അന്ത്യമാണ് ഇതോടെ ബീഹാര്‍ രാഷ്ട്രീയത്തില്‍ കുറിക്കപ്പെട്ടിരിക്കുന്നത്. രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. മന്ത്രിസഭാ യോഗം ചേര്‍ന്നതിന് ശേഷം ലോക്ഭവനിലെത്തി ഗവര്‍ണറെ നേരില്‍ക്കണ്ടാണ് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചത്. നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബീഹാറിലെ പുതിയ മുഖ്യമന്ത്രിയാകും. ചൊവ്വാഴ്ച വൈകുന്നേരം എന്‍ഡിഎ യോഗത്തിന് ശേഷമാണ് പുതിയ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബുധനാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. ബീഹാറില്‍ ഒബിസി സമുദായത്തില്‍ നിന്നുള്ള ഒരാള്‍ മുഖ്യമന്ത്രിയാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് മുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍ മുഖ്യമന്ത്രി എന്ന ബിജെപിക്ക് ഉള്ളിലെ ദീര്‍ഘകാലമായുള്ള വികാരം കണക്കിലെടുക്കുകയായിരുന്നു. രാജ്യസഭാ അംഗമായി ചുമതലയേറ്റ നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിര്‍ണായക … - [ചത്തീസ്‌‌ഗ‌ഢിൽ പവർ പ്ലാന്റ് പൊട്ടിത്തെറിച്ച് ഒമ്പത് മരണം, 40 പേർക്ക് പരിക്ക്](https://mahithabhumi.com/nine-dead-40-injured-in-power-plant-explosion-in-chhattisgarh/): റായ്‌പുർ: പവർ പ്ലാന്റിലുണ്ടായ വൻ സ്‌ഫോടനത്തിൽ ഒമ്പത് തൊഴിലാളികൾ കൊല്ലപ്പെട്ടു. ചത്തീസ്ഗഢിലെ ശക്തി ജില്ലയിലുള്ള വേദാന്ത ലിമിറ്റഡ് എന്ന പ്ലാന്റിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ നാൽപ്പതിലധികം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചകഴിഞ്ഞാണ് ദാരുണ സംഭവം നടന്നത്. പ്ലാന്റിലെ ബോയിലർ ട്യൂബ് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. സ്‌ഫോടനത്തിന് പിന്നാലെ ജില്ലാ ഭരണകൂടവും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. പ്ലാന്റിനുള്ളിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചുവരികയാണ് അധികൃതർ. പരിക്കേറ്റ 40ഓളം പേരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സ്‌ഫോടനം നടന്ന സമയത്ത് പ്ലാന്റിനുള്ളിൽ നിരവധി തൊഴിലാളികൾ ജോലിയിലുണ്ടായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കാൻ സാദ്ധ്യതയുള്ളതിനാൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. - [മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ](https://mahithabhumi.com/central-government-distributes-constituency-redelineation-bill-and-womens-reservation-bill-to-mps/): ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ. ആകെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 വരെയാക്കാനാണ് നിർദേശം. മണ്ഡലങ്ങൾ പുനർനിർണയിക്കാനായി കമ്മീഷനെയും നിയമിക്കും. മണ്ഡല പുനർനിർണയം നടന്നാലുടൻ വനിതാ സംവരണ ബില്ല് നടപ്പാക്കാം എന്നാണ് പറഞ്ഞിട്ടുള്ളത്. ഇതിനായി ഒരു കമ്മീഷനെ നിയമിക്കും. ലോക്‌സഭാ, നിയമസഭാ സീറ്റുകളുടെ എണ്ണം കൂട്ടും. 543 എംപിമാരാണ് നിലവിലുള്ളത്. ഇതിനെയാണ് 850 ആക്കാൻ പോകുന്നത്. അതിൽ 815 എംപിമാർ സംസ്ഥാനങ്ങളിൽ നിന്നായിരിക്കും. 35പേർ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നായിരിക്കും. ശേഷം വനിതകളുടെ സംവരണം മൂന്നിലൊന്നായി നിശ്ചയിക്കും. അതായത് 850ൽ മൂന്നിലൊന്ന് സീറ്റ് സ്‌ത്രീകൾക്കായിരിക്കും.മണ്ഡലങ്ങൾ പുനർനിർണയിക്കാൻ കമ്മീഷന് നേതൃത്വം നൽകുന്നത് സുപ്രീം കോടതിയിലെ ഒരു ജഡ്‌ജിയാകും. ഒപ്പം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ അല്ലെങ്കിൽ അദ്ദേഹം നിയോഗിക്കുന്ന ഒരാളോ ഇതിൽ അംഗമായിരിക്കും. ഓരോ സംസ്ഥാനത്തെയും തിരഞ്ഞെടുപ്പ് കമ്മീഷണർ ഇതിൽ അംഗമായിരിക്കും.എന്നാൽ, മണ്ഡല പുനർനിർണയം മാറ്റിവയ്‌ക്കണമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ നിർദേശിക്കുന്നത്. പക്ഷേ, സർക്കാർ ഇതിനോട് … - [നിതിൻ രാജിന്റെ മരണം; ഡോ. റാമിനെ പുറത്താക്കാനൊരുങ്ങി കോളേജ് മാനേജ്‌മെന്റ്](https://mahithabhumi.com/nitin-rajs-death-college-management-preparing-to-expel-dr-ram/): കണ്ണൂർ: അ‌ഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജിൽ നിന്ന് പുറത്താക്കും. ഇന്ന് ചേർന്ന കോളേജ് മാനേജ്‌മെന്റ് യോഗത്തിലാണ് ഡോ. റാമിനെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇക്കാര്യം കോളേജ് മാനേജ്‌മെന്റ് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.കണ്ണൂർ ഡെന്റൽ കോളേജിലെ അദ്ധ്യാപകനും ഓറൽ പതോളജി വിഭാഗം മേധാവിയുമാണ് ഡോ. കെ റാം. നിതിൻ രാജിന്റെ ആത്മഹത്യയ്‌ക്ക് മുമ്പും ഇയാൾക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. നിതിന്റെ ആത്മഹത്യയ്‌ക്ക് പിന്നാലെ കൂടുതൽ വിദ്യാർത്ഥികൾ റാമിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റാമിനെ സ്ഥാപനത്തിൽ നിന്ന് സ്ഥിരമായി പുറത്താക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്.നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനൊപ്പം ആരോപണവിധേയയായ ഡോ. സംഗീത നമ്പ്യാർക്കെതിരെ അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിച്ചാൽ മതിയെന്നും മാനേജ്‌മെന്റ് യോഗത്തിൽ ധാരണയായിട്ടുണ്ട്. ഡോ. റാമും ഡോ. സംഗീതയും നിലവിൽ സസ്‌പെൻഷനിലാണ്. നിതിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്‌ത … - [സംസ്ഥാന സർക്കാരിന് ജനം എക്സിറ്റ് അടിച്ച് കൊടുത്തെന്ന് ഷാഫി പറമ്പിൽ എംപി](https://mahithabhumi.com/shafi-parambil-mp-says-people-gave-the-state-government-an-exit-vote/): പാലക്കാട്: സംസ്ഥാന സർക്കാരിന് ജനം എക്സിറ്റ് അടിച്ച് കൊടുത്തെന്ന് ഷാഫി പറമ്പിൽ എംപി. ഭരണമാറ്റ വികാരം കേരളത്തിൽ ശക്തമായിരുന്നു. ഭൂരിഭാഗം മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും തോൽക്കുന്നവരിൽ ഉണ്ടാകും. സിപിഎമ്മിലെ രക്തസാക്ഷി കുടുംബങ്ങൾ പോലും എൽഡിഎഫിന്‍റെ പരാജയത്തിൽ സന്തോഷിക്കും. ഏതെങ്കിലും ജാതിയുടെയോ മതത്തിൻ്റെയോ വോട്ട് കൊണ്ടല്ല യുഡിഎഫ് ജയിക്കുക. പ്രചാരണത്തിൽ സമുദായ കളർ കൊടുക്കാൻ ശ്രമിച്ച സിപിഎമ്മിനുള്ള തിരിച്ചടി കൂടിയായി ഈ തെരഞ്ഞെടുപ്പ് മാറുമെന്നും ഷാഫി പറമ്പിൽ അവകാശപ്പെട്ടു. മുഖ്യമന്ത്രി ആരാകണമെന്ന് പാർട്ടി തീരുമാനിക്കുമെന്നും ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടി എന്ന നിലയിൽ അഭിപ്രായം പറയാൻ കോൺഗ്രസിൽ തടസമില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. കാഫിറും ഖൗമും സിപിഎമ്മിന്‍റെ തെര‍ഞ്ഞെടുപ്പ് പദങ്ങളാകുന്നത് പാര്‍ട്ടി ഗൗരവത്തോടെ വിലയിരുത്തണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിൽ ബിജെപി ഹിജാബ് പോലുള്ള പദം ഉപയോഗിക്കുന്നു. ബിജെപിയുടെ അതേ ശൈലി സിപിഎമ്മും ഇവിടെ ആവർത്തിക്കുകയാണെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. എസ്ഡിപിഐയുമായും ബിജെപിയുമായും തരാതരം കൂട്ടുണ്ടാക്കുന്നതിൽ സഖാക്കൾക്ക് തന്നെ പ്രതിഷേധം ഉണ്ടെന്നും … - [നിയമസഭയിൽ ഏഴ് സീറ്റുകൾ വരെ; അട്ടിമറി വിജയ പ്രതീക്ഷയിൽ ബിജെപി കോർ കമ്മിറ്റി വിലയിരുത്തൽ](https://mahithabhumi.com/up-to-seven-seats-in-the-assembly-bjp-core-committee-assesses-in-the-hope-of-a-coup-victory/): തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനം സംബന്ധിച്ച് നിർണ്ണായകമായ പ്രാഥമിക വിലയിരുത്തലുമായി ബിജെപി സംസ്ഥാന കോർ കമ്മിറ്റി. നിയമസഭയിൽ ഇത്തവണ അഞ്ച് മുതൽ ഏഴ് സീറ്റുകൾ വരെ നേടാനാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, കാട്ടാക്കട എന്നീ അഞ്ച് മണ്ഡലങ്ങളിൽ പാർട്ടി വിജയം ഉറപ്പിക്കുന്നു. ഇതിന് പുറമെ തൃശ്ശൂർ, തിരുവല്ല, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിൽ അട്ടിമറി വിജയം നേടാൻ സാധ്യതയുണ്ടെന്നും കോർ കമ്മിറ്റി വിലയിരുത്തി. തിരഞ്ഞെടുപ്പ് ഫലത്തിന്റെ കൃത്യമായ ചിത്രം ലഭിക്കാൻ ബൂത്ത് തലത്തിലുള്ള കണക്കുകൾ നേരിട്ട് ശേഖരിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാന ഭാരവാഹികൾ ഉൾപ്പെട്ട പ്രത്യേക സമിതി ജില്ലകളിലെത്തി വിവരങ്ങൾ ശേഖരിക്കും. ക്രൈസ്തവ സഭകളെ വിമർശിച്ചതുമായി ബന്ധപ്പെട്ട് ഷോൺ ജോർജിനെതിരെ യോഗത്തിൽ വിമർശനമുയർന്നു. എന്നാൽ താൻ സഭയെ അല്ല, കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ച ദീപിക പത്രത്തെയാണ് വിമർശിച്ചതെന്ന് ഷോൺ വിശദീകരിച്ചു. സഭാ നേതൃത്വത്തിനെതിരായ പരസ്യ വിമർശനങ്ങൾ തൽക്കാലം ഒഴിവാക്കണമെന്ന് പാർട്ടി നേതൃത്വം നിർദ്ദേശം നൽകി. … - [നിതിൻരാജിന്റെ മരണത്തിന് പിന്നിൽ ഓൺലൈൻ ലോൺ ആപ്പിന്റെ പങ്കുമുണ്ടെന്ന് പൊലീസിന് കൂടുതൽ തെളിവ് ലഭിച്ചു](https://mahithabhumi.com/police-find-more-evidence-linking-online-loan-app-to-nithinrajs-death/): കണ്ണൂർ: ദന്തൽ കോളേജ് ആദ്യവർഷ വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിന് പിന്നിൽ ഓൺലൈൻ ലോൺ ആപ്പിന്റെ പങ്കുമുണ്ടെന്ന് പൊലീസിന് കൂടുതൽ തെളിവ് ലഭിച്ചു. ഏപ്രിൽ ഒൻപതിന് നിതിന്റെ ഫോണിലേക്ക് ഫോൺകോളായും വാട്‌സാപ്പ് സന്ദേശങ്ങളായുമടക്കം 98 മെസേജുകളാണ് വന്നിരുന്നത്. ‘ഇൻസ്‌റ്റ പേ’ എന്ന ആപ്പിൽ നിന്നാണ് നിതിൻരാജിന് ഭീഷണി നിരന്തരം വന്നത്. നിതിൻ രാജിന്റെ അദ്ധ്യാപികയ്‌ക്കും പിന്നാലെ ഭീഷണി സന്ദേശങ്ങളും കോളുകളും വന്നതോടെ അവർ വിവരം പ്രിൻസിപ്പലിനെ അറിയിച്ചു. അദ്ധ്യാപിക പരാതി നൽകാനുള്ള നിലപാടിലുമായിരുന്നു. ഇതോടെ വെള്ളിയാഴ്‌ച നിതിനെ പ്രിൻസിപ്പൽ ഓഫീസിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ ചോദിച്ചു.എന്നാൽ അദ്ധ്യാപികയുടെ നമ്പർ നൽകിയത് താനല്ലെന്ന് നിതിൻ അറിയിച്ചു. എന്നാൽ നിതിൻരാജ് തന്നെയാണ് നമ്പർ രജിസ്‌റ്റർ ചെയ്‌തതെന്ന് കണ്ടെത്തിയെന്നാണ് കോളേജ് അധികൃതർ അറിയിക്കുന്നത്. തുടർന്ന് നിതിന്റെ ഫോൺ പ്രിൻസിപ്പൽ പിടിച്ചെടുത്തു. ഈ സമയം ഒരു അദ്ധ്യാപകൻ കൂടി ഓഫീസിലുണ്ടായിരുന്നു. ഏറെ വിഷമിച്ചാണ് നിതിൻ ഇവിടെനിന്നും പോയതെന്ന് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പ്രതികളെന്ന് കുടുംബവും സഹപാഠികളും വ്യക്തമാക്കിയ രണ്ട് അദ്ധ്യാപകരും … - [വനിതാ സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം കടുക്കുന്നു](https://mahithabhumi.com/opposition-protests-intensify-against-central-governments-move-to-implement-womens-reservation/): മണ്ഡല പുനർനിർണയത്തിന് ശേഷം മാത്രം വനിതാ സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം കടുപ്പിക്കുന്നു. പശ്ചിമ ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ നിൽക്കെ, തിടുക്കപ്പെട്ട് പാർലമെന്റ് സമ്മേളനം വിളിച്ച് നിയമഭേദഗതി കൊണ്ടുവരുന്നത് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. സംസ്ഥാന സർക്കാരുകളുമായോ പ്രതിപക്ഷവുമായോ മതിയായ കൂടിയാലോചനകൾ നടത്താതെ ഏകപക്ഷീയമായാണ് കേന്ദ്രം മുന്നോട്ടുപോകുന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നു. പുതിയ ഭേദഗതി ബിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്ന് ജോൺ ബ്രിട്ടാസ് എംപി വിമർശിച്ചു. മണ്ഡല പുനർനിർണയം നടപ്പിലാക്കുന്നതോടെ ദേശീയ രാഷ്ട്രീയത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അനാവശ്യമായ മേൽക്കൈ ലഭിക്കുമെന്നും ഇത് ഫെഡറൽ സംവിധാനത്തെ തകർക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വനിതാ സംവരണം നടപ്പിലാക്കുന്നത് സെൻസസുമായി ബന്ധിപ്പിച്ച കേന്ദ്ര നിലപാടിനെ സോണിയ ഗാന്ധിയും രൂക്ഷമായി വിമർശിച്ചു. സെൻസസ് വൈകിപ്പിച്ചത് വഴി കോടിക്കണക്കിന് ആളുകൾക്ക് ഭക്ഷ്യസുരക്ഷാ ആനുകൂല്യങ്ങൾ നഷ്ടമായെന്നും മണ്ഡല പുനർനിർണയ നീക്കം ഭരണഘടനയ്ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും അവർ പറഞ്ഞു. ജാതി … - [ശബരിമല സ്വർണക്കൊള്ള: കുറ്റപത്രം ബോധപൂർവ്വം വൈകിപ്പിക്കുന്നു?](https://mahithabhumi.com/sabarimala-gold-robbery-is-the-chargesheet-being-deliberately-delayed/): തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കുറ്റപത്രം വൈകുന്നു. രണ്ട് കുറ്റപത്രങ്ങളുടെയും കരട് തയ്യാറായിട്ടും അന്തിമ റിപ്പോർട്ട് നൽകുന്നില്ലെന്ന് ആക്ഷേപം. കുറ്റപത്രം ബോധപൂർവ്വം വൈകിപ്പിക്കുന്നതാണോ എന്നതാണ് നിലവിൽ ഉയരുന്ന സംശയം. ജംഷഡ്പൂരിലെ ലാബിലെ പരിശോധനഫലം വാങ്ങുന്നതിലും കാലതാമസം നേരിടുന്നുണ്ട്. അതേസമയം, ശബരിമലയിൽ കവർച്ച ചെയ്ത സ്വർണത്തിൽ അന്തിമധാരണയായി. 1700 ഗ്രാം സ്വർണം കവർന്നതായാണ് അന്തിമ നിഗമനം. കുറ്റപത്രം സമർപ്പിക്കാൻ സർക്കാരിൻ്റെ പ്രോസിക്യൂഷൻ അനുമതി വേണം. പുതിയ സർക്കാർ വന്ന ശേഷം അനുമതി തേടാമെന്ന നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. രണ്ട് കേസുകളിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ദ്വാരപാലക കേസിൽ ആകെ 15 പ്രതികളാണുള്ളത്. എൻ വാസു ദ്വാരപാലക കേസിൽ മാത്രമാണ് പ്രതി. കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനും ജാമ്യം ലഭിച്ചിരുന്നു. വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇതോടെ സ്വർണ കൊളളയിലെ മുഴുവൻ പ്രതികളും ജാമ്യത്തിലിറങ്ങി. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികൾക്ക് പുറത്തേക്ക് വഴിയൊരുക്കിയത് - [നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ എൽഡിഎഫിൻ്റെ പ്രകടനം മോശമാകില്ലെന്ന്; എളമരം കരീം](https://mahithabhumi.com/ldfs-performance-in-kozhikode-district-will-not-be-bad-in-the-assembly-elections-elamaram-kareem/): കോഴിക്കോട്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ എൽഡിഎഫിൻ്റെ പ്രകടനം മോശമാകില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം. റിപ്പോർട്ടുകൾ വച്ച് പരിശോധിച്ചപ്പോൾ സംസ്ഥാനത്താകെ 90 ലധികം സീറ്റുകൾ എൽഡിഎഫ് നേടുമെന്നും പേരാമ്പ്രയിൽ ഒരു ആശങ്കയുമില്ലെന്നും എളമരം കരീം പറഞ്ഞു. തെരഞ്ഞെടുപ്പിലെ പ്രതീക്ഷകൾ ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി പ്രചാരണത്തിൽ ഓളം ഉണ്ടാക്കിയെങ്കിലും ജനങ്ങൾക്കിടയിൽ പക്ഷേ സ്വാധീനമില്ല. അമ്പലപ്പുഴയിൽ ഒന്നും പറയാറായില്ല. അടിയൊഴുക്ക് ഉണ്ടായോ എന്ന് അറിയില്ല. ശക്തമായ മത്സരമാണ് അവിടെ നടന്നത്. ജയിക്കുമെന്നാണ് ജില്ലാ കമ്മറ്റി വിലയിരുത്തലെന്നും പികെ ശശി മൂന്നാം സ്ഥാനത്താകുമെന്നും എളമരം കരീം പറഞ്ഞു. എന്നാൽ പേരാമ്പ്രയിലെ ഉറപ്പ് അമ്പലപ്പുഴ ഇല്ലെ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് ചിരി മാത്രമായിരുന്നു എളമരത്തിൻ്റെ മറുപടി. നിലവിൽ കോഴിക്കോട് ജില്ലയിൽ മോശം പ്രകടനമാണെന്നാണ് സിപിഎമ്മിൻ്റെ വിലയിരുത്തൽ.  കോഴിക്കോട് ജില്ലയിൽ സിപിഎം കണക്ക് പ്രകാരം വിജയ സാധ്യത നാല് മണ്ഡലങ്ങളിൽ മാത്രമെന്ന് വിലയിരുത്തൽ. ബേപ്പൂർ, ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, എലത്തൂർ എന്നീ നാല് മണ്ഡലങ്ങളിൽ മാത്രമാണ് … - [തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ തീപിടിത്തം](https://mahithabhumi.com/major-fire-breaks-out-at-thuravoor-taluk-hospital/): ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ തീപിടിത്തം. മൂന്നാം നിലയിലെ മരുന്നുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങി. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രദേശത്ത് വലിയരീതിയിൽ പുക ഉയരുന്നുണ്ട്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. - [ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പടിയിറങ്ങുന്നു; രാജിക്കത്ത് ഇന്ന് സമർപ്പിക്കും](https://mahithabhumi.com/bihar-chief-minister-nitish-kumar-steps-down-will-submit-resignation-today/): പാട്‌ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് സ്ഥാനം രാജിവയ്ക്കും. ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയായുള്ള തന്റെ അവസാന മന്ത്രിസഭാ യോഗം നിതീഷ് വിളിച്ചിട്ടുണ്ട്. അതിനുശേഷം ഗവർണർക്ക് രാജിക്കത്ത് കെെമാറുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പദം ബിജെപിക്ക് കൈമാറി അദ്ദേഹം രാജ്യസഭയിലേയ്ക്ക് എത്തും. നിലവിൽ നിതീഷ് ഔദ്യോഗിക വസതിയായ 1 ആനി മാർഗിൽ നിന്നും അദ്ദേഹത്തിന്റെ സാധനങ്ങൾ തൊട്ടടുത്തുള്ള 7 സർക്കുലർ റോഡിലെ പുതിയ വസതിയിലേക്ക് മാറ്റി. പുതിയ സർക്കാരിൽ ഉൾപ്പെടുത്തേണ്ട മന്ത്രിമാരെ തീരുമാനിക്കുന്നതിനായി മുതിർന്ന നേതാക്കൾ ചർച്ച നടത്തുന്നുണ്ട്. 243 അംഗങ്ങളുള്ള ബീഹാർ നിയമസഭയിൽ പരമാവധി 36 മന്ത്രിമാരെ ഉൾപ്പെടുത്താം.കഴിഞ്ഞ ദിവസം നിതീഷ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്‌ണന്റെ പാ‌ർലമെന്റിലെ ചേംബറിലായിരുന്നു ചടങ്ങ്. 1985ൽ ബീഹാ‌ർ രാഷ്ട്രീയത്തിൽ ഉദിച്ചുയർന്ന നിതീഷ്, 10 തവണ മുഖ്യമന്ത്രിയായി. വാജ്പേയ് സർക്കാരിൽ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് ഭീഷണിയുണ്ടെന്ന് സംശയമുയർന്ന അവസരങ്ങളിൽ മറുകണ്ടം ചാടി. അടുത്ത മുഖ്യമന്ത്രി ബിജെപി … - [മന്ത്രിസഭാ പുനസംഘടന വൈകുന്നതിൽ എതിർപ്പറിയിക്കാൻ 30 കോൺഗ്രസ് എംഎൽഎമാർ ദില്ലിയിലെത്തി](https://mahithabhumi.com/30-congress-mlas-reach-delhi-to-protest-delay-in-cabinet-reshuffle/): ബെം​ഗളൂരു: മന്ത്രിസഭാ പുനസംഘടന വൈകുന്നതിൽ എതിർപ്പറിയിക്കാൻ 30 കോൺഗ്രസ് എംഎൽഎമാർ ദില്ലിയിലെത്തി. മന്ത്രിസഭാ പുനഃസംഘടനയ്ക്കും മന്ത്രിസഭയിൽ സ്ഥാനത്തിനും വേണ്ടി ഹൈക്കമാൻഡിനുമേൽ സമ്മർദ്ദം ശക്തമാക്കാനാണ് എംഎൽഎമാർ ദില്ലിയിൽ എത്തിയത്. നിരവധി എംഎൽഎമാർ ഇതിനകം കർണാടക ഭവനിൽ തമ്പടിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. എംഎൽഎമാർ കെ.സി. വേണുഗോപാൽ, രൺദീപ് സിംഗ് സുർജേവാല എന്നിവരുൾപ്പെടെയുള്ള മുതിർന്ന എ.ഐ.സി.സി നേതാക്കളുമായി ചർച്ച നടത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താൻ പ്രതിനിധി സംഘം ശ്രമിക്കുന്നു. മാർച്ചിൽ ആദ്യം നടന്ന യോഗത്തിന് ശേഷമാണ് ഈ നീക്കം. കർണാടകയിൽ മന്ത്രിസഭാ പുനഃസംഘടനയ്ക്കായി സംയുക്തമായി സമ്മർദ്ദം ചെലുത്താൻ ഒരുവിഭാ​ഗം തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. നിരവധി നേതാക്കൾ ഇതിനകം ഒന്നിലധികം തവണ മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ടെന്നും എന്നാൽ മറ്റ് പലർക്കും ഇതുവരെ അവസരം ലഭിച്ചിട്ടില്ലെന്നും എംഎൽഎമാർ പറയുന്നു. ഇതുവരെ മന്ത്രിപദം ലഭിക്കാത്തവർക്ക് അവസരങ്ങൾക്കായി പ്രതിനിധി സംഘം സമ്മർദ്ദം ചെലുത്തുമെന്ന് എംഎൽഎ ബേലൂർ ഗോപാലകൃഷ്ണ പറഞ്ഞു. മൂന്നോ, നാലോ, അഞ്ചോ തവണ അവസരം ലഭിച്ച … - [കൊല്ലം കോട്ടയിലും പാലക്കാടും മോശമാക്കില്ല; കോഴിക്കോട് അപ്രതീക്ഷിത തിരിച്ചടിയുണ്ടായേക്കും, വിലയിരുത്തി സിപിഎം](https://mahithabhumi.com/kollam-kota-and-palakkad-will-not-be-made-worse-kozhikode-may-face-an-unexpected-setback-cpm-assesses/): കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനിയും ആഴ്ചകള്‍ ബാക്കിയാണ്. എന്നാല്‍ താഴേത്തട്ടില്‍ നിന്ന് ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ ജയപരാജയ സാദ്ധ്യതകള്‍ വിലയിരുത്തുകയാണ് സിപിഎമ്മിന്റെ വിവിധ ജില്ലാ സെക്രട്ടേറിയറ്റുകള്‍. പാര്‍ട്ടിക്ക് ശക്തമായ ജനപിന്തുണയുള്ള കോഴിക്കോട് ജില്ലയില്‍ ഇത്തവണ ചില മണ്ഡലങ്ങള്‍ നഷ്ടമായേക്കുമെന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. അതായത് 2000ന് ശേഷം ഇതാദ്യമായി ജില്ലയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുണ്ടാകാനുള്ള സാദ്ധ്യത സിപിഎം തള്ളുന്നില്ല. ജില്ലയില്‍ നാല് മണ്ഡലങ്ങളില്‍ മാത്രമാണ് സിപിഎം ജയം ഉറപ്പിച്ച് പറയുന്നത്. മന്ത്രി മുഹമ്മദ് റിയാസ് മത്സരിക്കുന്ന ബേപ്പൂര്‍, എലത്തൂര്‍, ബാലുശ്ശേരി, കോഴിക്കോട് നോര്‍ത്ത് എന്നീ മണ്ഡലങ്ങളിലാണ് പാര്‍ട്ടി ജയം ഉറപ്പിക്കുന്നത്. വടകര, കൊടുവള്ളി, കോഴിക്കോട് സൗത്ത്, നാദാപുരം എന്നീ നാല് മണ്ഡലങ്ങളില്‍ തോല്‍ക്കും എന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. എല്‍ഡിഎഫ് കണ്‍വീനറും മുന്‍ മന്ത്രിയുമായ ടി.പി രാമകൃഷ്ണന്‍ പേരാമ്പ്രയില്‍ ശക്തമായ മത്സരം നേരിട്ടുവെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.പാലക്കാട് ജില്ലയിലെ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തുമെന്നും പത്ത് മണ്ഡലങ്ങളിലും ജയം ഉറപ്പാണെന്നും സി പി … - [കേരളത്തിൽ 79.63% പോളിംഗ്; മുന്നേറ്റവുമായി സ്ത്രീകൾ, അന്തിമ കണക്കിൽ മാറ്റം വന്നേക്കാം](https://mahithabhumi.com/79-63-turnout-in-kerala-women-making-progress-final-tally-may-change/): തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇ.വി.എം, തപാൽ, ഹോം വോട്ടുകൾ ഉൾപ്പെടെ ആകെ 79.63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ അറിയിച്ചു. പ്രിസൈഡിംഗ് ഓഫീസർമാർ നൽകിയ പ്രാഥമിക കണക്കാണിതെന്നും സർവീസ് വോട്ടുകൾ കൂടി ചേരുന്നതോടെ അന്തിമ കണക്കിൽ മാറ്റം വരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സ്ത്രീകളാണ് വോട്ടിംഗിൽ മുന്നിട്ടുനിൽക്കുന്നത്. സ്ത്രീകളുടെ പോളിംഗ് ശതമാനം 81.19 രേഖപ്പെടുത്തിയപ്പോൾ പുരുഷന്മാരുടേത് 75.19 ശതമാനമാണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 56.04 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. തപാൽ വോട്ടുകളുടെ കണക്കിലും മികച്ച പങ്കാളിത്തമുണ്ട്. മുതിർന്ന പൗരന്മാർ 96.3 ശതമാനവും ഭിന്നശേഷിക്കാർ 97.71 ശതമാനവും വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരിൽ 96.37 ശതമാനം പേരും വോട്ടവകാശം വിനിയോഗിച്ചു. പോളിംഗ് കണക്കുകൾ വൈകുന്നുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിമർശനത്തിനും രത്തൻ യു. കേൽക്കർ മറുപടി നൽകി. തപാൽ വോട്ടുകളുടെ കൃത്യത ഉറപ്പുവരുത്താൻ എടുത്ത മൂന്ന് ദിവസത്തെ സ്വാഭാവിക കാലതാമസം മാത്രമാണുണ്ടായതെന്നും … - [സെക്രട്ടറിയേറ്റിന് മുന്നിലെ വലിയമരം ഒടിഞ്ഞുവീണു](https://mahithabhumi.com/a-large-tree-in-front-of-the-secretariat-fell/): തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ വലിയമരം ഒടിഞ്ഞുവീണു. കന്റോൺമെന്റ് ഗേറ്റിന് മുന്നിലെ മരമാണ് ഇന്ന് ഉച്ചയ്ക്ക് ഒടിഞ്ഞുവീണത്. അഗ്നിശമന സേനയെത്തി മരം മുറിച്ചുമാറ്റുകയാണ്. ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. മരത്തിന് താഴെ ജീവനക്കാർ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. വലിയ ശബ്ദത്തോടെയാണ് മരം വീണത്. ശബ്ദം കേട്ടപ്പോൾ അവിടെ ഉണ്ടായിരുന്നവർ പരിസരപ്രദേശത്ത് നിന്ന് ഓടിമാറുകയായിരുന്നു. - [രാഹുലിന് അങ്ങ് തായ്‍ലൻഡിലും പിടിയുണ്ടോ... രാഹുൽ മാങ്കൂട്ടത്തിലിന്റെ സോഷ്യൽമീഡിയ റീച്ചിന് പിന്നിൽ ഫെയ്ക്ക് ഐഡികളോ?](https://mahithabhumi.com/does-rahul-have-a-hold-on-thailand-too-are-fake-ids-behind-rahul-mangkootatils-social-media-reach/): പാലക്കാട് എംഎൽഎയും ലൈം​ഗിക പീഡനക്കേസിൽ പ്രതിയുമായ രാഹുൽ മാങ്കൂട്ടത്തിലിന് സോഷ്യൽമീഡിയയിൽ ലഭിക്കുന്ന സ്വീകാര്യത തട്ടിപ്പെന്ന് ഇടത് സൈബർ ഹാൻഡിലുകൾ. പണം നൽകിയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ ലൈക്കും കമന്റും വ്യൂസും വാരിക്കൂട്ടുന്നതെന്നും ഇടത് സൈബർ ​ഹാൻഡിലുകൾ ആരോപിച്ചു. വീഡിയോ തെളിവുകൾ സഹിതമായിരുന്നു ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം ഉയർത്തിയ വയനാട് ഫണ്ട് തട്ടിപ്പ് ആരോപണത്തിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ പോസ്റ്റ് ചെയ്ത വീഡിയോകൾക്ക് വലിയ രീതിയിൽ റീച്ച് ലഭിച്ചിരുന്നു. ‘മറക്കരുത്…! നാളെ വോട്ട് ചെയ്യാൻ പോകുമ്പോൾ ഇക്കഴിഞ്ഞ പത്ത് വർഷം മറന്നു പോകരുത്’ എന്ന ടൈറ്റിലിൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് 137 കെ ലൈക്കും, 20 ലക്ഷത്തിനടുത്ത് വ്യൂവർഷിപ്പും ലഭിച്ചു.  വയനാട് ടൗൺഷിപ്പ് ഉൾപ്പടെയുള്ള വിഷയങ്ങളിലെ വിഡിയോകൾക്കും വലിയ രീതിയിൽ റീച്ച് കിട്ടി. തുടർന്നാണ് കൃത്രിമ മാർ​ഗത്തിലൂടെയും പണം നൽകിയുമാണ് ഈ റീച്ച് ഉണ്ടാക്കിയതെന്നും ഇതിനായി വലിയ രീതിയിൽ പണം ചെലവാക്കിയെന്നും ആരോപണമുയർന്നത്. ഫേക്ക് ഐഡികളിൽ നിന്നാണ് വലിയ … - [ട്രംപിന്‍റെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാന്‍റെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ](https://mahithabhumi.com/irans-response-to-trumps-threat-to-block-hormuz-new-task-for-the-us-in-the-red-sea/): ടെഹ്റാൻ: ഇസ്ലാമാബാദിലെ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ പ്രവേശിക്കുന്നത് തടയുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ശക്തമായ മറുപടിയുമായി ഇറാൻ. ഹോർമുസിൽ നിയന്ത്രണമേർപ്പെടുത്തിയാൽ ചെങ്കടലിലെ ബാബ് അൽ മന്ദബ് ലക്ഷ്യമിട്ട് തിരിച്ചടി നൽകുമെന്നാണ് ഇറാൻ മാധ്യമങ്ങൾ നൽകുന്ന സൂചന. ബാബ് അൽ മന്ദബ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ നേരത്തെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഈ നിലപാട് രാജ്യാന്തര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ചെങ്കടലിൽ ഹൂതി വിമതരും അമേരിക്കയും തമ്മിൽ ഏറെ നാളായി തുടർന്നിരുന്ന സംഘർഷം ഈയിടെയാണ് അവസാനിച്ചത്. ഇത് കപ്പൽ സഞ്ചാരത്തിന് ആശ്വാസമേകി വരുന്നതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പുതിയ ഭീഷണി. ഹോർമുസിന് പകരം ബാബ് അൽ മന്ദബ് തടയുമെന്ന ഇറാന്റെ പ്രഖ്യാപനം ചെങ്കടലിലെ സുരക്ഷാ ക്രമീകരണങ്ങളെ വീണ്ടും വെല്ലുവിളിക്കുന്നതാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് മുറുകുന്നത് പശ്ചിമേഷ്യയിൽ പുതിയ യുദ്ധമുഖം തുറന്നേക്കുമെന്ന ഭീതി വർദ്ധിപ്പിക്കുന്നു. ഹോർമൂസിൽ കടുംപിടുത്തം തുടരുന്ന ഇറാനെ … - [നിതിൻ രണ്ടാമത്തെ രോഹിത് വെമുല! ജാതി അധിക്ഷേപം കേരളത്തിന് അപമാനം; രമേശ് ചെന്നിത്തല](https://mahithabhumi.com/nitin-is-the-second-rohith-vemula-caste-abuse-is-a-disgrace-to-kerala-ramesh-chennithala/): കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിതിൻ രാജിനെ ‘രണ്ടാമത്തെ രോഹിത് വെമുല’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, കേരളത്തിലെ ഒരു കലാലയത്തിൽ ഇത്തരത്തിൽ ജാതി അധിക്ഷേപം നടക്കുന്നത് അങ്ങേയറ്റം അപമാനകരമാണെന്ന് പറഞ്ഞു. സംഭവത്തിൽ നിഗൂഢതയുണ്ടെന്നും ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. വിഷുദിനത്തിൽ മകന്റെ വരവ് കാത്തിരുന്ന മാതാപിതാക്കൾക്ക് ലഭിച്ചത് മൃതദേഹമാണെന്നത് ഹൃദയഭേദകമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിതിൻ ജീവനൊടുക്കിയതാണോ എന്ന കാര്യത്തിൽ കുടുംബത്തിന് സംശയമുണ്ട്. ലോൺ ആപ്പുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ വെറും അസംബന്ധമാണ്. ജാതി അധിക്ഷേപം അംഗീകരിക്കാനാവില്ലെന്നും എംബിബിഎസ് ലക്ഷ്യമിട്ട് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്യില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് വർഷം മുൻപ് ഇതേ കോളേജിൽ സമാനമായ മറ്റൊരു സംഭവം നടന്നതായി ആരോപണമുണ്ട്. നിതിനെ അസുഖം ബാധിച്ചപ്പോൾ സിക്ക് റൂമിൽ കിടത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ദുരൂഹമാണ്. മൃതദേഹം വീട്ടിലെത്തിച്ചിട്ടും കോളേജ് അധികൃതർ ആരും … - [സിപിഎമ്മിലെ കൊഴിഞ്ഞുപോക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ചർച്ചയാക്കി നിർത്തി കെ സി വേണുഗോപാൽ](https://mahithabhumi.com/kc-venugopal-kept-the-dropout-rate-in-cpm-a-topic-of-discussion-throughout-the-election-campaign/): തിരുവനന്തപുരം: സിപിഎമ്മിലെ നേതൃസ്ഥാനങ്ങളിലിരുന്ന ഒരുപറ്റം നേതാക്കള്‍ പാർട്ടിയിൽ നിന്ന് ഇറങ്ങിപ്പോയത് വാർത്തകളിൽ ഇടംപിടിച്ച വോട്ടെടുപ്പ് കാലമാണ് കഴിഞ്ഞുപോയത്. ജി.സുധാകരന്‍, ഐഷാ പോറ്റി, പി.കെ. ശശി, ടി.കെ. ഗോവിന്ദന്‍, പി.വി. കുഞ്ഞിക്കൃഷ്ണന്‍, എ. സുരേഷ് കുമാര്‍, ബി.എന്‍. ഹക്‌സര്‍ ഇങ്ങനെ പോകുന്നു ഈ പട്ടിക. ഇവരില്‍ പലരും യുഡിഎഫ് പിന്തുണയോടെ മത്സരിക്കുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങളിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപിയുടെ നയപരമായ ഇടപെടൽ വോട്ടെടുപ്പിന് ശേഷവും ചർച്ചയാകുകയാണ്. സംഘടനാരംഗത്തെ പ്രവര്‍ത്തന പരിചയമാണ് ഇതിന് കെ സിയെ സഹായിച്ചതെന്നാണ് അണികൾ കരുതുന്നത്. ജി.സുധാകരനെപ്പോലുള്ളവരെ യുഡിഎഫ് പാളയത്തിലെത്തിക്കാന്‍ കെ.സി. വേണുഗോപാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ പദ്ധതി തുടങ്ങിയിരുന്നുവെന്ന ആരോപണങ്ങളും ഇക്കാലത്ത് സജീവമായിരുന്നു. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ചയായ കാര്യങ്ങളിലൊന്ന് സിപിഎം നേതാക്കളുടെ ഈ കൊഴിഞ്ഞു പോക്ക് തന്നെയായിരുന്നു. മൂന്ന് തവണ കൊട്ടാരക്കരയില്‍ നിന്നുള്ള സിപിഎം എംഎല്‍എയായിരുന്ന ഐഷാ പോറ്റി മൂന്നു പതിറ്റാണ്ടു കാലത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് ഈ വര്‍ഷമാദ്യം … - [അമ്പലപ്പുഴയിൽ ജി. സുധാകരൻ തരംഗം? അട്ടിമറി വിജയം പ്രതീക്ഷിച്ച് യുഡിഎഫ്](https://mahithabhumi.com/g-sudhakaran-wave-in-ambalappuzha-udf-expecting-a-landslide-victory/): തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ അട്ടിമറി വിജയം നേടുമെന്ന് കോൺഗ്രസ് വിലയിരുത്തൽ. മണ്ഡലത്തിലെ ബൂത്ത് തല കണക്കുകൾ വിശകലനം ചെയ്ത ശേഷം പ്രാദേശിക നേതൃത്വം റിപ്പോർട്ട് കെപിസിസിക്ക് കൈമാറി. 7,000 മുതൽ 10,000 വരെ വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിന്റെ കേഡർ വോട്ടുകൾ കൃത്യമായി ലഭിച്ചതിനൊപ്പം ബിജെപി, എസ്ഡിപിഐ വോട്ടുകളും സുധാകരന് അനുകൂലമായി മാറിയെന്ന് യുഡിഎഫ് കരുതുന്നു. സിപിഐഎമ്മിലെയും സിപിഐയിലെയും ഒരു വിഭാഗം വോട്ടുകൾ ജി. സുധാകരന് ലഭിച്ചെന്നാണ് പ്രാദേശിക യുഡിഎഫ് നേതൃത്വത്തിന്റെ നിഗമനം. അഭിമാന പോരാട്ടം നടന്ന അമ്പലപ്പുഴ കൈവിട്ടു പോകുമോ എന്ന ഭീതിയിലാണ് സിപിഐഎം. ജി. സുധാകരൻ സ്ഥാനാർത്ഥിയായതോടെ എൽഡിഎഫിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകളിൽ വലിയ കുറവുണ്ടായി. ബിജെപി വോട്ടുകൾ കൂട്ടത്തോടെ സുധാകരന് ലഭിച്ചത് തിരിച്ചടിയായേക്കാം. - [നിതിനെ ഓൺലൈൻ വായ്‌പാ സംഘം ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്](https://mahithabhumi.com/police-say-nithi-was-threatened-by-an-online-loan-gang/): തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണത്തിന് ഓൺലൈൻ വായ്‌പാ സംഘത്തിന്റെ ഭീഷണിയും കാരണമായെന്ന സംശയത്തിൽ പൊലീസ്. അദ്ധ്യാപകരുടെ ജാതി അധിക്ഷേപത്തിന് പുറമേ നിതിൻ ഓൺലൈൻ വായ്‌പാ സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിന്റെ നിർണായക ചാറ്റുകളും പൊലീസ് കണ്ടെത്തി. എന്നാൽ, അന്വേഷണം ലോൺ ആപ്പിലേക്ക് നീങ്ങുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായെന്നാണ് കുടുംബത്തിന്റെ ആരോപണം. അടിയന്തരമായി 8000 രൂപ അടയ്‌ക്കണമെന്ന് ലോൺ മാഫിയ സംഘം നിതിന് സന്ദേശം അയച്ചിരുന്നു. താൻ പാവമാണെന്നാണ് നിതിൻ ഇതിന് മറുപടി നൽകിയത്. ഓൺലൈൻ വായ്‌പാ സംഘം നിതിന്റെ അദ്ധ്യാപികയ്‌ക്കും ഭീഷണി സന്ദേശം അയച്ചെന്ന് പൊലീസ് പറഞ്ഞു. ലോൺ ആപ്പുകാർ വിളിച്ച് ഭീഷണിപ്പെടുത്തിയതോടെ അദ്ധ്യാപിക പ്രിൻസിപ്പലിന് പരാതിയും നൽകി. നിതിൻ ആത്മഹത്യ ചെയ്‌ത ദിവസം പ്രിൻസിപ്പൽ നിതിനെ റൂമിലേക്ക് വിളിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.എന്നാൽ, അമ്മയുടെ ചികിത്സയ്‌ക്കും പഠനാവശ്യങ്ങൾക്കും വേണ്ടിയാണ് ലോൺ ആപ്പിൽ നിന്ന് മകൻ പണമെടുത്തതെന്നാണ് നിതിന്റെ അച്ഛൻ പറഞ്ഞത്. ലോൺ മാഫിയയുടെ ഭീഷണിയെക്കുറിച്ച് … - [വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായി ബിനോയ് വിശ്വം](https://mahithabhumi.com/binoy-vishwam-questions-prime-minister-narendra-modi-regarding-womens-reservation-bill/): തിരുവനന്തപുരം: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ അവകാശവാദങ്ങൾ പൊള്ളയും വഞ്ചനാപരവുമാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു. പ്രധാനമന്ത്രിയുടെ നിലപാട് ആത്മാർഥതയുള്ളതാണെങ്കിൽ സ്ത്രീകൾക്ക് എന്തുകൊണ്ടാണ് ആർ എസ് എസ് അംഗത്വം നിഷേധിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീകൾക്കായി രാഷ്ട്രീയ സ്വയം സേവികാ സമിതി എന്ന പേരിൽ മറ്റൊരു സംഘടനയെ പ്രോത്സാഹിപ്പിക്കുന്നത് എന്തിനാണെന്നും ബിനോയ് വിശ്വം ചോദിച്ചു. വനിത സംവരണ ബിൽ വ്യാഴാഴ്ച തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ പാസ്സാക്കണം എന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ ചോദ്യങ്ങൾ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. നേരത്തെ ഈ പാർലമെൻറ് സമ്മേളനത്തിൽ വനിത സംവരണ ബിൽ പാസാക്കണമെന്ന മോദിയുടെ നിർദ്ദേശത്തെ എതിർത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖ‍ർഗെയും രംഗത്തെത്തിയിരുന്നു. വനിത സംവരണ ബില്ലിൽ പിന്തുണ തേടി പ്രധാനമന്ത്രി കഴിഞ്ഞ … - [ബിഹാറിൽ നാടകീയ നീക്കങ്ങൾ; നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം ഉടൻ രാജിവെച്ചേക്കും](https://mahithabhumi.com/dramatic-moves-in-bihar-nitish-kumar-may-resign-as-chief-minister-soon/): ദില്ലി: ബിഹാറിൽ ഒരു മാസത്തിലേറെയായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് പുതിയ മുഖ്യമന്ത്രി ഏപ്രിൽ 14നോ 15നോ അധികാരമേൽക്കുമെന്ന് റിപ്പോർട്ട്. നിതീഷ് കുമാറിന്റെ പിൻഗാമിയായി ബിജെപിയിൽ നിന്നുള്ള ഒരു ‘പുതിയ മുഖം’ മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നടപടികൾക്കായി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ നിരീക്ഷകനായി നിയമിച്ചു. താനൊരു പാർട്ടി പ്രവർത്തകനാണെന്നും, ഏൽപ്പിക്കുന്ന ഏത് ജോലിയും സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും ചെയ്യുമെന്നും ശിവരാജ് സിംഗ് ചൗഹാൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും താൻ നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി നിതീഷ് കുമാർ ഏപ്രിൽ 14ന് മന്ത്രിസഭായോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഈ യോഗത്തിൽ പല സുപ്രധാന തീരുമാനങ്ങളും ഉണ്ടായേക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. നിലവിലെ മന്ത്രിസഭയുടെ അവസാന യോഗമായിരിക്കാം ഇതെന്നും സൂചനകളുണ്ട്. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് രാജ്ഭവനിലെത്തി ഗവർണർ സയ്യിദ് അതാ ഹസ്നൈന് രാജിക്കത്ത് കൈമാറും. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ബിജെപി തങ്ങളുടെ … - [നിയമസഭാ തിരഞ്ഞെടുപ്പ്: അന്തിമ പോളിംഗ് ശതമാന കണക്ക് കമ്മിഷൻ അടിയന്തരമായി പരസ്യപ്പെടുത്തണം- കത്തയച്ച് പ്രതിപക്ഷ നേതാവ്](https://mahithabhumi.com/assembly-elections-commission-should-immediately-publish-final-voter-turnout-figures-opposition-leader-writes-in-letter/): തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായി ദിവസം മൂന്ന് കഴിഞ്ഞിട്ടും അന്തിമ പോളിംഗ് ശതമാന കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിടാത്തതിനെതിരെ കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയോജക മണ്ഡലം അടിസ്ഥാനമായ പോളിംഗ് വിവരങ്ങളും പോസ്‌റ്റൽ വോട്ടിംഗ് നിലയും അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്തയച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ഓരോ മണ്ഡലത്തിലെ കൃത്യമായ വോട്ടിംഗ് ശതമാനം പൊതുജനത്തിന് ലഭ്യമാക്കണം. പോളിംഗ് വിവരങ്ങളും പോസ്റ്റൽ ബാലറ്റ് എണ്ണം എന്നിവ കമ്മിഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. അല്ലാത്തപക്ഷം രാഷ്‌ട്രീയ കേന്ദ്രങ്ങളിൽ സംശയങ്ങൾക്ക് ഇടനൽകുമെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടുന്നു.വമ്പൻ പോളിംഗ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ്‌ മൂന്നു ദിവസം കഴിഞ്ഞിട്ടും അന്തിമ പോളിംഗ് ശതമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടിട്ടില്ല. രണ്ടു ദിവസത്തിനകം അന്തിമ കണക്ക് പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ‌ അറിയിച്ചിരുന്നത്. ഏപ്രിൽ 9ന് നടന്ന തിരഞ്ഞെടുപ്പിൽ എത്ര പേർ വോട്ട് ചെയ്തുവെന്ന അന്തിമ‌കണക്കാണ് പുറത്തുവരാനുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതു നൽകുമെന്നായിരുന്നു … - [മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് 'സ്വർണക്കള്ളൻ' എന്ന് ക്യാപ്ഷൻ; 19കാരനെതിരെ കേസെടുത്ത് പൊലീസ്](https://mahithabhumi.com/police-register-case-against-19-year-old-for-captioning-cms-photo-as-gold-thief/): കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വികലമായി പങ്കുവച്ചതിന് പത്തൊൻപതുകാരനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ പച്ചപ്പൊയ്ക സ്വദേശിയായ അനുനന്ദിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിപിഎം പ്രവർത്തകൻ നൽകിയ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിയുടെ ഫോട്ടോ വികലമായി പങ്കുവച്ച് അതിന് താഴെ ‘സ്വർണക്കള്ളൻ’ എന്ന അടിക്കുറിപ്പ് നൽകുകയും ചെയ്തു. പ്രിയദർശിനി ഓലായിക്കര എന്ന പേജിലാണ് ചിത്രം പങ്കുവച്ചത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും മനഃപ്പൂർവം ലഹളയുണ്ടാക്കാനും സോഷ്യൽ മീഡിയയിലൂടെ ശ്രമിച്ചുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. പരാതിക്കാരനും സിപിഎം പ്രവർത്തകർക്കും ഇതുവഴി മാനസിക വിഷമം ഉണ്ടാക്കുകയും പ്രകോപനപരമായി പ്രവർത്തിക്കുകയും ചെയ്തുവെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. പിണറായി സ്വദേശിയായ സുധീറാണ് പരാതിക്കാരൻ.കോൺഗ്രസിനെ പിന്തുണയ്ക്കുന്ന പോസ്റ്റുകളാണ് പ്രിയദർശിനി ഓലായിക്കരയെന്ന പേജിൽ പങ്കുവയ്ക്കുന്നത്. ഓലായിക്കരയിലെ കോൺഗ്രസ് ഗ്രാമമെന്നും ഫിയർലെസ് എഗെയ്ൻസ്റ്റ് കോംപ്രമൈസ് എന്നുമാണ് പേജിൽ ഡിസ്‌ക്രിപ്ഷനായി ചേർത്തിരിക്കുന്നത്. - [16 വർഷം നീണ്ട ഭരണത്തിന് അന്ത്യം, ഹംഗറിയിൽ ട്രംപ് അനുകൂലിയായ പ്രധാനമന്ത്രിക്ക് ഒടുവിൽ തോൽവി](https://mahithabhumi.com/end-of-16-years-of-rule-trump-supporting-prime-minister-in-hungary-finally-defeated/): ബുഡാപെസ്‌റ്റ്: ഹംഗറി പൊതുതിരഞ്ഞെടുപ്പിൽ ദേശീയ വാദിയും യൂറോപ്യൻ യൂണിയനിലെ പ്രമുഖ ട്രംപ് അനുകൂലിയും പ്രധാനമന്ത്രിയുമായ വിക്‌ടർ ഓർബാന്റെ പാർട്ടി തോൽവിയിലേക്ക്. മുഖ്യ എതിരാളി പീറ്റർ മഗ്യാറിന്റെ പാർട്ടിയാണ് ജയിച്ചത്. മഗ്യാർ ആകും അടുത്ത പ്രധാനമന്ത്രി. 67 ശതമാനം വോട്ടെണ്ണിയപ്പോൾ പീറ്റർ മഗ്യാറിന്റെ പാർട്ടിയായ ‘തിസ’ പാർട്ടി ചരിത്രവിജയത്തിന് തൊട്ടടുത്താണ്. ആകെയുള്ള 199 സീറ്റുകളിൽ മൂന്നിൽ രണ്ടിലും വിജയം നേടി. ഇതുവരെ 137 സീറ്റുകളാണ് പീറ്റർ മഗ്യാറിന്റെ പാർട്ടി പിടിച്ചെടുത്തത്. 51 ശതമാനത്തോളം വോട്ടും നേടി. ഞായറാഴ്‌ച ഹംഗറിയിൽ നടന്ന തിരഞ്ഞെടുപ്പ് യുൂറോപ്പും അമേരിക്കയും സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്. ലിബറൽ ജനാധിപത്യത്തിന്റെ സംരക്ഷകനാണ് വിക്‌ടർ ഓർബാൻ എന്നാണ് ട്രംപ് അദ്ദേഹത്തെ വിശേഷിപ്പിക്കാറ്. ‘തിരഞ്ഞെടുപ്പ് ഫലം അന്തിമമല്ലെങ്കിലും വ്യക്തവും മനസിലാക്കാവുന്നതുമാണ്. ഞങ്ങൾക്കത് വേദനാജനകമാണ്.’ ഓർബൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. 2010 മുതൽ ഹംഗറി ഭരിച്ചുവരികയായിരുന്നു 62കാരനായ വിക്‌ടർ ഓർബൻ.അതേസമയം മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയ തിസ പാർട്ടിക്ക് ഇനി രാജ്യ‌ത്തെ‌ ഭരണഘടനയിലും മാറ്റം വരുത്താം. മുൻപ് വിക്‌ടർ … - [തിരുവനന്തപുരത്ത് ബിജെപി ഒഴുക്കിയത് കോടികൾ, ഓരോ വീട്ടിലും പതിനായിരം രൂപ വീതം](https://mahithabhumi.com/bjp-poured-crores-into-thiruvananthapuram-giving-rs-10000-to-each-household/): തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തിരുവനന്തപുരം ജില്ലയിൽ വൻതോതിൽ പണമൊഴുക്കിയെന്ന് എ.എ. റഹീം. വോട്ടർമാരെ സ്വാധീനിക്കാൻ പതിനായിരം രൂപ മുതൽ ഓരോ വീട്ടിലും നൽകിയെന്നും ബിജെപി വോട്ട് വിലയ്ക്കുവാങ്ങാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പല വീടുകളിലും ബിജെപി പതിനായിരം രൂപ വീതം വിതരണം ചെയ്തു. ചിലരുടെ ലോണുകൾ പോലും ബിജെപി തീർത്തു നൽകുന്നുണ്ട്. ഇന്ത്യയെ വിറ്റു കിട്ടുന്ന പണമാണ് തിരുവനന്തപുരത്ത് ബിജെപി ഒഴുക്കുന്നത്. കേരളത്തെ പണവും മദ്യവുമൊഴുക്കി ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിക്ക് വോട്ട് ലഭിച്ചാൽ അത് രാഷ്ട്രീയ വോട്ടുകളാണെന്ന് കരുതരുത്. വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം എന്നിവിടങ്ങളിൽ ബിജെപിയെ എൽഡിഎഫ് പരാജയപ്പെടുത്തും. തിരുവനന്തപുരം ജില്ലയിലെ 14 സീറ്റുകളിലും എൽഡിഎഫ് ജയിക്കുമെന്നും റഹീം അവകാശപ്പെട്ടു. എൽഡിഎഫ് സർക്കാർ തുടരണമെന്നാണ് ജനാഗ്രഹം. പെൻഷൻ മുടങ്ങുമെന്ന പേടിയും വികസനത്തോടുള്ള വിശ്വാസവുമാണ് ജനങ്ങളെ എൽഡിഎഫിന് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചത് റഹീം കൂട്ടിച്ചേർത്തു. - [കുംഭമേള പെൺകുട്ടിയുടെ വിവാഹം! എഎ റഹീം, വി. ശിവൻകുട്ടി, എംവി ഗോവിന്ദൻ എന്നിവരെ പ്രതി ചേർക്കണം](https://mahithabhumi.com/kumbh-mela-girls-marriage-aa-rahim-v-sivankutty-mv-govindan-should-be-made-accused/): മഹാകുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ പെൺകുട്ടിയുടെ വിവാഹം പ്രായപൂർത്തിയാകുന്നതിന് മുൻപാണ് നടന്നതെന്ന കണ്ടെത്തലിനെത്തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് പരാതി. വിവാഹത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും, പെൺകുട്ടിയെ വിവാഹം ചെയ്ത ഫർഹാൻ ഖാന് പുറമെ ചടങ്ങിൽ പങ്കെടുത്ത എ.എ റഹീം എംപി, മന്ത്രി വി. ശിവൻകുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവരെ പ്രതി ചേർക്കണമെന്നുമാണ് ആവശ്യം. ദേശീയ വനിതാ കമ്മീഷൻ ഉപദേശക സമിതി അംഗം ജി. അഞ്ജന ദേവിയാണ് പരാതി നൽകിയത്. നിലവിലെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച നടപടിയാണിതെന്നും ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വിവാദങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ, പെൺകുട്ടിയെ സുരക്ഷിതമായി മധ്യപ്രദേശിൽ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അവളുടെ പിതാവും മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്. വിവാഹത്തിനായി പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന വ്യാജ രേഖകൾ ചമച്ചുവെന്ന ആരോപണത്തിൽ മധ്യപ്രദേശ് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. 2026 മാർച്ച് 11-ന് തിരുവനന്തപുരം അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു മൊണാലിസയും ഫർമാൻ ഖാനും തമ്മിലുള്ള … - [ഇതൊരു നാണക്കേടാണ്, മുഖം നോക്കാതെ നടപടി വേണം; വി.ഡി. സതീശൻ](https://mahithabhumi.com/this-is-a-shame-action-should-be-taken-without-looking-at-faces-v-d-satheesan/): തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരണപ്പെട്ട വിദ്യാർത്ഥി നിതിൻ രാജിന്റെ വസതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശനം നടത്തി. നിതിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച അദ്ദേഹം, അധ്യാപകർക്കെതിരെ ഉയർന്നിട്ടുള്ള ജാതി അധിക്ഷേപ ആരോപണങ്ങളിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. നിതിൻ നേരിട്ട പീഡനങ്ങൾ കേരളത്തിന് തന്നെ വലിയ നാണക്കേടാണെന്നും സാംസ്കാരിക കേരളം തലകുനിക്കേണ്ടി വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിതിനെ ക്രൂരമായി അധിക്ഷേപിച്ചവർ അധ്യാപകരാണോ എന്ന് ചോദിച്ച വി.ഡി. സതീശൻ, കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണം ഉണ്ടായപ്പോൾ തന്നെ അധികൃതർ ജാഗ്രത കാട്ടിയിരുന്നെങ്കിൽ ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കില്ലായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൂക്കോട് സംഭവത്തിൽ കർശനമായ മാതൃകാ നടപടികൾ എടുക്കാതിരുന്നതാണ് സമാനമായ പീഡനങ്ങൾ ഇന്നും തുടരാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരണപ്പെട്ട സിദ്ധാർത്ഥിന്റെ അമ്മ, നിതിന്റെ അമ്മയെ ആശ്വസിപ്പിക്കാൻ എത്തിയത് കണ്ടുനിന്നവർക്ക് നൊമ്പരമായി. സമാനമായ ദുരന്തം നേരിട്ട രണ്ട് അമ്മമാരുടെ കൂടിക്കാഴ്ച ആ വസതിയെ … - [നിതിന്‍റെ മരണത്തിൽ കുറ്റവാളിയാര്? പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, കണ്ണൂർ എസിപിക്ക് ചുമതല](https://mahithabhumi.com/who-is-guilty-of-nithins-death-a-special-investigation-team-has-been-formed-kannur-acp-is-in-charge/): തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്‍റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ്. കണ്ണൂർ എ സി പിയുടെ നേതൃത്വത്തിൽ 13 അംഗ സംഘത്തിനാണ് ചുമതല. കോളേജിൽ അധ്യാപകരിൽ നിന്നടക്കം കടുത്ത ജാതി അധിക്ഷേപമടക്കം നിതിൻ നേരിട്ടിരുന്നെന്ന വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ഇതിനിടെ കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്ന ശബ്ദ സന്ദേശമടക്കം പുറത്ത് വന്നിട്ടുണ്ട്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ സ്റ്റാഫ് റൂം പോലും നിതിനെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും ഗേറ്റിനു പുറത്തിറങ്ങിയാൽ അധ്യാപകർ കയ്യും കാലും വെട്ടും എന്നും പറയുന്നതടക്കമുള്ള ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങി നിരവധി നേതാക്കളും പൂക്കോട് വെറ്റിനറി കോളേജിൽ റാംഗിങ്ങുമായി ബന്ധപ്പെട്ട് മരണപ്പെട്ട സിദ്ധാർഥന്‍റെ അമ്മയും നിതിന്‍റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. വിശദമായ അന്വേഷണം വേണമെന്നാണ് വി … - [നിതിൻ രാജിന്റെ മരണം അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണം: കെസി വേണുഗോപാൽ എംപി](https://mahithabhumi.com/a-special-team-should-be-assigned-to-investigate-nithin-rajs-death-kc-venugopal-mp/): തിരുവനന്തപുരം: കണ്ണൂർ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി ആർ.എൽ നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹത കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്തണമെന്നും അതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകണമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി സർക്കാരിനോട് ആവശ്യപ്പെട്ടു. അധ്യാപകനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് നിതിന്റെ രക്ഷിതാക്കളും സഹവിദ്യാർത്ഥികളും ഉന്നയിക്കുന്നത്. ഇതിന് പിന്നിലെ സത്യാവസ്ഥ അന്വേഷിച്ച് കണ്ടെത്തണം. ജാതിയുടെയും നിറത്തിന്റെയും മാതാപിതാക്കളുടെ തൊഴിലിന്റെയും പേരിൽ വലിയ അധിക്ഷേപമാണ് നിതിന് കോളേജിൽ നിന്ന് നേരിടേണ്ടിവന്നത്. ഇതിനെതിരെ പരാതിപ്പെട്ടിട്ടും അതിന് വേണ്ട പരിഗണന നൽകിയില്ലെന്ന നിതിന്റെ രക്ഷിതാക്കാളുടെ ആക്ഷേപം ഗൗരവകരമാണ്. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് നീചമനസിന് ഉടമകളായ ചിലരുടെ ക്രിമിനൽ നടപടികൊണ്ട് തല്ലിക്കെടുത്തിയത്.ഇത്തരത്തിൽ നികൃഷ്ടമായി ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നവർ ഇപ്പോഴും അധ്യാപക സമൂഹത്തിലുണ്ടെന്നത് ഏറെ അപമാനകരമാണ്. രണ്ട് അധ്യാപകരെ സസ്‌പെൻഡ് ചെയ്തത് കൊണ്ട് മാത്രം കാര്യമില്ല.പേരിനൊരു അന്വേഷണം നടത്തി പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം ഉണ്ടായാൽ അതിനെ കോൺഗ്രസ് ശക്തമായി പ്രതിരോധിക്കും. നിതിന്റെ … - [കേരളത്തിൽ 90 സീറ്റിലധികം നേടി മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന്;എം വി ഗോവിന്ദൻ](https://mahithabhumi.com/ldf-will-come-to-power-for-the-third-time-by-winning-more-than-90-seats-in-kerala-mv-govindan/): തിരുവനന്തപുരം: കേരളത്തിൽ 90 സീറ്റിലധികം നേടി മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭരണവിരുദ്ധവികാരം ഉണ്ടായിട്ടില്ലെന്നും വോട്ടിംഗ് ശതമാനം കൂടാൻ കാരണം എസ്ഐആർ ആണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. യുഡിഎഫിന്റെ അവകാശവാദം നടക്കില്ലെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഉത്തരേന്ത്യയിൽ കാണുന്നതുപോലെയുള്ള ചില വൈകൃതങ്ങൾവരെ കേരളത്തിൽ കാണുകയുണ്ടായി. യുഡിഎഫും ബിജെപിയും പണം ഒഴുക്കി. പണം എറിഞ്ഞ് വോട്ട് പിടിക്കാനുള്ള ശ്രമം ഉണ്ടായി. എൽഡിഎഫ് ഉയർത്തിപ്പിടിച്ച രാഷ്‌ട്രീയനിലപാടുകൾക്ക് വലിയ രീതിയിൽ അംഗീകാരം ലഭിക്കുന്ന സ്ഥിതിയുണ്ടായി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും 90ലധികം സീറ്റുകൾ നേടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തിയത്. ഇപ്രാവശ്യവും ഞങ്ങൾ വിശദമായി പരിശോധിച്ചപ്പോൾ 90 സീറ്റുകളിലധികം നേടി വൻഭൂരിപക്ഷത്തോടെ മൂന്നാം ടേമിലേക്ക് കടക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ദാരിദ്ര്യരഹിതകേരളം സൃഷ്‌ടിക്കുന്നതിനുള്ള അംഗീകാരം സ്വാഭാവികമായും ഈ … - [ശോഭയുടെ പണപ്പിരിവ് പഴയ സ്വഭാവം, നേതൃത്വത്തിന് അവരെ പേടി; ആഞ്ഞടിച്ച് ബിന്ദു വിനയകുമാർ](https://mahithabhumi.com/shobhas-money-making-is-old-fashioned-she-is-afraid-of-the-leadership-bindu-vinayakumar-lashes-out/): വോട്ടിന് പണം നൽകിയെന്ന വിവാദത്തിന് പിന്നാലെ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സസ്പെൻഷനിലായ വനിതാ നേതാവ് ബിന്ദു വിനയകുമാർ. ശോഭ സുരേന്ദ്രന് തീവ്രവാദ ബന്ധമുണ്ടെന്ന് താൻ സംശയിക്കുന്നുണ്ടെന്നും സംസ്ഥാന നേതൃത്വത്തിന് അവരെ ഭയമാണെന്നും ബിന്ദു ആരോപിച്ചു. ആലപ്പുഴ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തും ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നൽകിയിട്ടുണ്ട്. ഇത് അവരുടെ സ്ഥിരം സ്വഭാവമാണെന്ന് ബിന്ദു കുറ്റപ്പെടുത്തി. ശോഭ സുരേന്ദ്രന്റെ ഫോട്ടോഗ്രാഫറായിരുന്ന ജസ്റ്റിന്റെ മരണത്തിൽ ദുരൂഹതയുണ്ട്. ഈ മരണം പുനരന്വേഷിക്കണമെന്ന് ബിന്ദു ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വരെ പരാതി നൽകിയിട്ടും ശോഭയ്ക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വം തയ്യാറാകുന്നില്ല. ബിജെപിക്കായി കഷ്ടപ്പെട്ട രൺജിത് ശ്രീനിവാസൻ ഉൾപ്പെടെയുള്ളവർ അവഗണിക്കപ്പെട്ടതായും അവർ പറഞ്ഞു. മുപ്പത് വർഷമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച തന്നെ പുറത്താക്കിയതിൽ വിഷമമുണ്ടെന്ന് ബിന്ദു വിനയകുമാർ പറഞ്ഞു. പാർട്ടി നടപടിയെടുത്താലും താൻ ബിജെപിക്കാരിയായി തുടരുമെന്നും മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും അവർ വ്യക്തമാക്കി. - [ശ്രീനിവാസൻ വധക്കേസിൽ പങ്കെന്ന് പരാമർശം; ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസ്](https://mahithabhumi.com/lawyer-notice-issued-to-shobha-surendran-for-alleging-involvement-in-sreenivasan-murder-case/): പാലക്കാട്: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ നിയമനടപടിയുമായി ജമാഅത്തെ ഇസ്ലാമി. ശ്രീനിവാസൻ വധക്കേസിൽ സംഘടനയ്ക്ക് പങ്കുണ്ടെന്നും ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നുമുള്ള ശോഭാ സുരേന്ദ്രന്റെ പരാമർശത്തിനെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. വിവാദ പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിലെ പ്രധാന ആവശ്യം. തിരഞ്ഞെടുപ്പ് വേളയിൽ വോട്ടിനായി പണം നൽകിയെന്ന വാർത്തകളിൽ നിന്ന് പൊതുശ്രദ്ധ തിരിക്കാനാണ് ശോഭാ സുരേന്ദ്രൻ ഇത്തരമൊരു നീക്കം നടത്തിയതെന്ന് ജമാഅത്തെ ഇസ്ലാമി ആരോപിക്കുന്നു. സമൂഹത്തിൽ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ് വ്യാജ ആരോപണമെന്നും സംഘടന വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ശ്രീനിവാസൻ വധക്കേസുമായി സംഘടനയെ ബന്ധിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളതാണെന്നുമാണ് സംഘടനയുടെ നിലപാട്. വക്കീൽ നോട്ടീസിനോട് ഇതുവരെ ശോഭാ സുരേന്ദ്രൻ പ്രതികരിച്ചിട്ടില്ല. - [യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി കെസി വേണുഗോപാൽ? സാദ്ധ്യത തള്ളാതെ കെപിസിസി](https://mahithabhumi.com/will-kc-venugopal-be-the-chief-minister-if-udf-comes-to-power-kpcc-not-rejecting/): കണ്ണൂർ: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തിയാൽ കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകാനുള്ള സാദ്ധ്യത തള്ളാതെ കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. എംഎൽഎമാരിൽ നിന്ന് പുറത്തുള്ളയാൾ മുഖ്യമന്ത്രിയാകാൻ സാദ്ധ്യതയുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ആലോചിച്ച് ഒരു തീരുമാനമെടുത്താൽ എല്ലാവരും അംഗീകരിക്കും. ഉപമുഖ്യമന്ത്രി പദവി യുഡിഎഫിൽ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ. സുധാകരനെതിരെ കത്തെഴുതിയത് താനാണെന്ന് തെളിയിക്കാൻ വെല്ലുവിളിച്ചുകൊണ്ടും സണ്ണി ജോസഫ് രംഗത്തെത്തി. ഈ വ്യാജ കത്തുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താനാണ് കത്തെഴുതിയതെന്ന് തെളിയിക്കാൻ ആർക്കെങ്കിലും സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഡിജിപിക്ക് നൽകിയ പരാതിയിൽ ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിപക്ഷ നേതാവിനൊപ്പം ചേർന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം അറിയിച്ചു .വടകരയിലെ ‘കാഫിർ സ്‌ക്രീൻഷോട്ട്’ വിവാദത്തിന് സമാനമായ മറ്റൊരു വ്യാജ പ്രചാരണമാണിതെന്ന് കേരള ജനതയ്ക്ക് മുന്നിൽ തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിനെ തകർക്കാൻ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളിൽ നിന്നാണ് ഇത്തരമൊരു കത്ത് പ്രചരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഉപമുഖ്യമന്ത്രി … - ['നിതിന്‍രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം വേണം](https://mahithabhumi.com/high-level-investigation-is-needed-into-nitinrajs-death/): തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ജാതി- വര്‍ണ്ണ അധിക്ഷേപമുണ്ടെന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിലപാടിനെ സര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുക്കണം. ഈ സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേവലം രണ്ട് അദ്ധ്യാപകരെ മാത്രം സസ്പെൻഡുചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത്. തങ്ങളുടെ മകന്‍ കടുത്ത ജാതി വിവേചനത്തിന് ഇരയായെന്ന മാതാപിതാക്കള്‍ ഉറപ്പിച്ച് പറയുന്നുണ്ട്. ജാതിയെയും നിറത്തെയും ചൊല്ലിയുള്ള അധിക്ഷേപത്തിനൊപ്പം ക്രൂരമായ റാംഗിഗിനും നിതിന്‍രാജ് വിധേയമായി എന്നാണ് അറിയാന്‍ കഴിയുന്നത്. അദ്ധ്യാപകരോടും വകുപ്പ്‌മേധാവികളോടും പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഈ ആരോപണങ്ങളെല്ലാം ഗൗരവമായെടുത്ത് സര്‍ക്കാര്‍ വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കണം. നവോത്ഥാന കേരളമെന്ന് മേനി നടിക്കുമ്പോഴും നമ്മുടെ കലാലയങ്ങളിലടക്കം വലിയ തോതില്‍ ജാതി വിവേചനം നിലനില്‍ക്കുന്നുവെന്നത് ആശങ്കാജനകമാണ്. കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ സിപിഎം … - [സമാധാനം ഇനിയും അകലെയോ: യു എസ് - ഇറാൻ ആദ്യഘട്ട ചർച്ച പരാജയം](https://mahithabhumi.com/is-peace-still-far-away-us-iran-first-round-of-talks-fail/): ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി ഇറാനും യുഎസും തമ്മിൽ നടത്തിയ ആദ്യഘട്ട ചർച്ച ഫലം കണ്ടില്ല. ആണവായുധം വികസിപ്പിക്കരുതെന്ന അമേരിക്കൻ നിബന്ധനകൾ ഇറാൻ അംഗീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് കരാറില്ലാതെ ചർച്ചകൾ അവസാനിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പറഞ്ഞു. ഇറാനുമായുള്ള ചർച്ചകളിൽ ഉടമ്പടികളൊന്നുമില്ലാതെ അമേരിക്കൻ ഉദ്യോഗസ്ഥർ മടങ്ങിപ്പോകുകയാണെന്നും വാർത്താസമ്മേളനത്തിൽ വാൻസ് അറിയിച്ചു. ഞങ്ങൾക്ക് ഒരു ഉടമ്പടിയിലെത്താൻ കഴിഞ്ഞില്ല എന്നത് ദുഃഖകരമാണ്. അമേരിക്കയെക്കാൾ ഇത് ഇറാനെയാണ് കൂടുതൽ ബാധിക്കുക എന്ന് ഞാൻ കരുതുന്നു. ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ അവർ തയ്യാറായില്ല. ചർച്ചകളിൽ എന്തെങ്കിലും കുറവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പാകിസ്ഥാനികളുടെ ഭാഗത്തുനിന്നല്ല. അവർ ഒരു അത്ഭുതകരമായ ജോലി ചെയ്യുകയും ഇറാനികൾക്കും ഞങ്ങൾക്കും ഇടയിലുള്ള വിടവ് നികത്തി ഒരു കരാറിലെത്താൻ സഹായിക്കാൻ തീവ്രമായി ശ്രമിക്കുകയും ചെയ്തു. ഞങ്ങൾ ഇപ്പോൾ 21 മണിക്കൂറായി ഇത് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഇറാനികളുമായി ധാരാളം വിഷയങ്ങൾ ചർച്ച ചെയ്തു.എന്നാൽ ഞങ്ങൾക്ക് ഒരു ഉടമ്പടിയിലെത്താൻ കഴിഞ്ഞില്ല’- വാൻസ് പറഞ്ഞു.ചർച്ചകൾ കരാറിലെത്താതെ അവസാനിച്ചതായി ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. … - [പാലക്കാട് വമ്പൻ അട്ടിമറി, 7 സീറ്റുകളിൽ വിജയം പ്രതീക്ഷിച്ച് യുഡിഎഫ്](https://mahithabhumi.com/huge-upset-in-palakkad-udf-expecting-victory-in-7-seats/): പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ ഇത്തവണ വമ്പൻ രാഷ്ട്രീയ അട്ടിമറി നടക്കുമെന്ന് യു ഡി എഫ് കേന്ദ്രങ്ങളുടെ വിലിയിരുത്തൽ. ജില്ലയിൽ നിലവിലുള്ള 2 സീറ്റുകൾ, 7 സീറ്റുകൾ വരെയായി ഉയരാമെന്നാണ് യു ഡി എഫ് പ്രതീക്ഷ. ജില്ലയിലെ നാല് മണ്ഡലങ്ങളിൽ വലിയ ആധ്യപത്യമുണ്ടെന്നും വിജയം ഉറപ്പാണെന്നാണ് യു ഡി എഫിന്റെ പ്രാഥമിക വിലയിരുത്തൽ. സിറ്റിംഗ് സീറ്റുകളായ പാലക്കാട്, മണ്ണാർക്കാട് എന്നിവയ്ക്ക് പുറമേ തൃത്താലയിലും ചിറ്റൂരിലും വലിയ വിജയമാണ് മുന്നണി പ്രതീക്ഷിക്കുന്നത്. എൽ ഡി എഫിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും വിഭാഗീയതയും ചിറ്റൂരിലും തൃത്താലയിലും തങ്ങൾക്ക് ഗുണകരമായെന്നും യു ഡി എഫ് കണക്കുകൂട്ടുന്നു. പാലക്കാട് മണ്ഡലം രമേഷ് പിഷാരടിയിലൂടെ നിലനിർത്താനാകും. മണ്ണാർക്കാട് എൻ ഷംസുദ്ദീന് നാലാം വിജയം ഉറപ്പാണെന്നതിലും യു ഡി എഫിന് സംശയമില്ല. എം ബി രാജേഷ് കഴിഞ്ഞ തവണ പിടിച്ചെടുത്ത തൃത്താല ഇക്കുറി ബൽറാം തിരിച്ചുപിടിക്കുമെന്നാണ് യു ഡി എഫ് കണക്കുകൂട്ടൽ. എൽ ഡി എഫിലെ ആഭ്യന്തര പ്രശ്നങ്ങളും വിഭാഗീയതയും … - [പശ്ചിമേഷ്യയിലെ യുദ്ധം പരിഹരിക്കാനുള്ള ചർച്ചകൾക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്നതിനെ പരിഹസിച്ച്; എംപി ശശി തരൂർ](https://mahithabhumi.com/mp-shashi-tharoor-mocks-pakistan-hosting-talks-to-resolve-war-in-west-asia/): ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധം പരിഹരിക്കാനുള്ള ചർച്ചകൾക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്നതിനെ പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പാകിസ്ഥാനിലെത്തിയ സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എക്സിൽ പങ്കുവച്ച കുറിപ്പിനെ പരിഹസിച്ചായിരുന്നു തരൂർ സംസാരിച്ചത്. ഷെരീഫിന്റെ പോസ്റ്റിന് മുകളിൽ ‘Draft – Pakistan’s PM Message on X’ എന്ന തലക്കെട്ട് വന്നത് വലിയ ചർച്ചയായിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ആ ട്വീറ്റ് വാഷിംഗ്ടണിൽ ഇരുന്ന് ആരോ എഴുതിക്കൊടുത്തതാണെന്നാണല്ലോ കേൾക്കുന്നത്. ഇപ്പോ ഞാനും നിങ്ങളും ചേർന്ന് നമ്മുടെ ഇന്ത്യൻ പ്രധാനമന്ത്രിക്ക് വേണ്ടി എന്തെങ്കിലും എഴുതുകയാണെങ്കിൽ, അതിന്റെ മുകളിൽ ‘പ്രധാനമന്ത്രിക്ക് വേണ്ടിയുള്ള ഡ്രാഫ്റ്റ്’ എന്ന് നമ്മൾ എഴുതിവയ്ക്കുമോ? അമേരിക്കയുമായി ചേർന്ന് ഇങ്ങനെയൊക്കെയുള്ള കളി കളിക്കാൻ പാകിസ്ഥാന് മാത്രമേ സാധിക്കൂ. ഇതൊന്നും കണ്ട് നമ്മൾ പേടിക്കേണ്ട കാര്യമില്ല. ഈ വിഷയത്തിൽ പാകിസ്ഥാന്റെ താല്പര്യങ്ങൾ നമ്മുടേതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. … - [അമ്പലപ്പുഴയിൽ നോ കൺഫ്യൂഷൻ, വിജയത്തിൽ ഒരു സംശയവുമില്ലെന്ന് എച്ച് സലാം](https://mahithabhumi.com/no-confusion-in-ambalappuzha-no-doubt-about-victory-says-h-salam/): അമ്പലപ്പുഴ: കേരള രാഷ്ട്രീയത്തിലെ അതികായനായ ജി സുധാകരൻ ചുവപ്പ് ക്യാമ്പ് വിട്ട് യു ഡി എഫ്. പാളയത്തിലെത്തിയതോടെ അമ്പലപ്പുഴ മണ്ഡലം ഒരു അഭിമാന പോരാട്ടത്തിന്റെ വേദിയായിരിക്കുകയാണ്. വോട്ടെടുപ്പിന് ശേഷം മുന്നണികൾ കണക്കുകൾ നിരത്തുമ്പോൾ, വിജയത്തിൽ ഒരു സംശയവുമില്ലെന്ന് പ്രഖ്യാപിച്ച് എൽ ഡി എഫ് സ്ഥാനാർത്ഥി എച്ച് സലാം എം എൽ എ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. എൽ.ഡി.എഫ്. 62,000ലധികം വോട്ടുകൾ നേടുമെന്ന് സലാം അവകാശപ്പെടുന്നു. എല്ലാ ജാതി-മത വിഭാഗങ്ങളിലും പെട്ടവരും ഇടതുപക്ഷത്തിന് പുറത്തുള്ളവരും തനിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. യു ഡി എഫ്. സ്ഥാനാർത്ഥി ജി സുധാകരന് ലഭിക്കുന്ന ബി ജെ പി വോട്ടുകളുടെ അളവനുസരിച്ചായിരിക്കും ഭൂരിപക്ഷം മാറുന്നത്. ബി ജെ പി വോട്ടുകൾ യു ഡി എഫിലേക്ക് മറിഞ്ഞാൽ ഭൂരിപക്ഷം 5000 ആയിരിക്കുമെന്നും, ബി ജെ പി 20,000-ൽ അധികം വോട്ട് പിടിച്ചാൽ എൽ ഡി എഫ് ഭൂരിപക്ഷം 10000 കടക്കുമെന്നും സലാം … - [ശോഭാ സുരേന്ദ്രനെതിരെ ഭീഷണിപ്പെടുത്തൽ പരാതിയുമായി ബിജെപി വനിതാ നേതാവ്](https://mahithabhumi.com/bjp-woman-leader-files-complaint-of-intimidation-against-shobha-surendran/): പാലക്കാട്: പാലക്കാട്ട് വോട്ടിന് പണം കൊടുത്ത സംഭവത്തിൽ ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ബി ജെ പി നേതാവ്. ആലപ്പുഴനോർത്ത് മുൻ ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദുവാണ് ജില്ലാ പൊലീസ്‌ മേധാവിക്ക് പരാതി നൽകിയത്. മുതിർന്ന നേതാവായ ശോഭ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പണമെത്തിച്ചത് ബിന്ദുവാണെന്ന് ആരോപിച്ച ശോഭ കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബിന്ദു പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തിയെന്നുപറയുന്ന ഫോൺകോളിന്റെ ഓഡിയോ റെക്കോർഡും ബിന്ദു പുറത്തു വിട്ടു. ഇന്നലെ രാവിലെയാണ് വാട്സാപ്പിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും പണിക്കു​റ്റം തീർത്തുതരുമെന്ന് പറഞ്ഞതായും ബിന്ദു ആരോപിക്കുന്നു. കരണക്കു​റ്റി അടിച്ചു പൊളിക്കുമെന്ന് പറഞ്ഞ് അസഭ്യം വിളിച്ചു.ശോഭയുടെ ആരോപണം തെളിവുകൾ ഇല്ലാതെയാണെന്നാണ് ബിന്ദു പറയുന്നത്. പാലക്കാട്ടെ കു​റ്റം ആരുടെയെങ്കിലും തലയിൽ വയ്ക്കാനുള്ള ശ്രത്തിന്റെ ഭാഗമാണിതെന്നും ബിന്ദു പറഞ്ഞു.’ആലപ്പുഴയിലെ പാർട്ടിയിൽ ശോഭ പക്ഷം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിനെത്തുടർന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശോഭയുടെ പക്ഷത്തെ മാ​റ്റാൻ നിർദേശം നൽകി. ആലപ്പുഴയിൽ വന്ന്‌ ശോഭ പണം പിരിക്കുന്നു എന്ന് … - [കത്തോലിക്കാ മുഖപത്രത്തെ അധിക്ഷേപിക്കുകയും ബിഷപ്പുമാരെ കടന്നാക്രമിക്കുകയും ചെയ്യുന്നത് ഒരിക്കലും ശരിയായ ഒരു നടപടിയല്ലെന്ന്;രമേശ് ചെന്നിത്തല](https://mahithabhumi.com/ramesh-chennithala-says-insulting-a-catholic-mouthpiece-and-attacking-bishops-is-never-the-right-thing-to-do/): തിരുവനന്തപുരം: കത്തോലിക്കാ മുഖപത്രത്തെ അധിക്ഷേപിക്കുകയും ബിഷപ്പുമാരെ കടന്നാക്രമിക്കുകയും ചെയ്യുന്നത് ഒരിക്കലും ശരിയായ ഒരു നടപടിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത് നിർഭാഗ്യകരമാണ്. ബിജെപി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. ക്രിസ്മസ് കാലത്ത് കേക്ക് കൊണ്ടുപോയി കൊടുക്കുകയും അല്ലാത്ത സമയത്ത് ബിജെപിയും സംഘപരിവാറും ചേർന്ന് ക്രൈസ്തവരെ ആക്രമിക്കുകയും ചെയ്യുന്നത് നിത്യ സംഭവങ്ങളാണ്. കേരളത്തിൽ ക്രൈസ്തവ സമൂഹത്തെ ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട. ഇത് ജനങ്ങൾ അംഗീകരിച്ചു കൊടുക്കുന്ന ഒന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഇത്തരം ഭീഷണികളെ ചെറുക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. കാഞ്ഞിരപ്പള്ളി രൂപതയും പാലാ രൂപതയും ഒന്നും ആകാശത്തുനിന്ന് പൊട്ടിവീണതല്ല. അവർക്കൊക്കെ അവരുടെ അഭിപ്രായങ്ങൾ പറയാനും അവരുടെ വിശ്വാസികളെ നേർവഴിക്ക് നയിക്കാനുമുള്ള ഉത്തരവാദിത്തമുള്ളവർ തന്നെയാണ്. ബിജെപി ഭീഷണി കൊണ്ട് അവരെ വരുതിക്ക് നിർത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ വേണ്ട എന്നാണ് … - [തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല; പി.സി ജോർജും മകനും നടത്തുന്ന അധക്ഷേപ പരാമർശങ്ങൾ അപലപനീയമാണെന്ന്;വിഡി സതീശൻ](https://mahithabhumi.com/the-expected-votes-were-not-received-in-the-elections-vd-satheesan-says-the-derogatory-remarks-made-by-pc-george-and-his-son-are-condemnable/): തിരുവനന്തപുരം: കത്തോലിക്ക സഭയ്ക്കും ദീപിക ദിനപത്രത്തിനും എതിരെ പി.സി ജോർജും മകനും നടത്തുന്ന അധക്ഷേപ പരാമർശങ്ങൾ അപലപനീയമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ബി.ജെ.പി നേതൃത്വത്തിന്റെ പിന്തുണയും ഇത്തരം നീക്കങ്ങൾക്ക് പിന്നിലുണ്ട്. തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്ന് ബോദ്ധ്യമായപ്പോൾ ഭീഷണിയുടെ സ്വരവുമായി ബി.ജെ.പി നേതൃത്വം ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവ സമൂഹത്ത ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ മതേതര കേരളം ആ നീക്കത്തെ ചെറുത്ത് തോൽപ്പിക്കും. സഭയ്ക്കും ദീപക പത്രത്തിനും എതിരെയുള്ള നീക്കങ്ങളെ ചെറുക്കാൻ യു.ഡി.എഫ് മുന്നിലുണ്ടാകുക തന്നെ ചെയ്യും. സഭയ്‌ക്കെതിരെ പി.സി ജോർജ്ജും മകനും നടത്തുന്ന അധക്ഷേപ പരാമർശങ്ങളിൽ ബി.ജെ.പി കേന്ദ്രസംസ്ഥാന നേതൃത്വങ്ങൾ നിലപാട് വ്യക്തമാക്കണം. സംഘ്പരിവാർ സംഘടനകൾ ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണ്. രാജ്യവ്യാപകമായി ക്രൈസ്തവ വേട്ട നടത്തുന്നവരാണ് വോട്ടിനു വേണ്ടി കേക്കുമായി അരമനകൾ കയറിയിറങ്ങിയത്. കേരളീയ സമൂഹത്തിന് സംഘ്പരിവാറിന്റെ കുടിലത തിരിച്ചറിയാനുള്ള പ്രയാഗിക ബുദ്ധിയുണ്ട്. ഭീഷണിപ്പെടുത്തിയും അധക്ഷേപിച്ചും വരുതിയിലാക്കാമെന്ന സംഘ്പരിവാർ അജണ്ട കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. - ['ഗോവിന്ദൻ മാഷ് തിരഞ്ഞെടുപ്പിന്റെ ആവേശം കാണിച്ചതാണ്, നാല് വോട്ടിനുവേണ്ടി ചാടിക്കയറി അഭിപ്രായം പറയരുത്'](https://mahithabhumi.com/govindan-mash-showed-his-enthusiasm-for-the-election-dont-jump-in-and-comment-for-the-sake-of-four-votes/): തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന് വിവാഹ സമയത്ത് പ്രായപൂർത്തിയായിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം പരിശോധിച്ച് നടപടി എടുക്കേണ്ടത് സർക്കാരാണെന്ന് കെ മുരളീധരൻ. വിവാഹത്തിന് നേതൃത്വം നൽകിയ സിപിഎം നേതാക്കളെ മുരളീധരൻ പരിഹസിക്കുകയും ചെയ്‌തു. തിരുവനന്തപുരത്ത് താമര വിരിയുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് താൻ ജ്യോത്സ്യനല്ലെന്നും മുരളീധരൻ മറുപടി പറഞ്ഞു. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിച്ച് നടപടി എടുക്കേണ്ടത് സർക്കാരാണ്. മദ്ധ്യപ്രദേശ് സർക്കാരാണ് കേസെടുത്തിരിക്കുന്നത്. ഈ വിവാഹത്തിന് മദ്ധ്യപ്രദേശ് സർക്കാർ എതിരായിരുന്നു എന്നതാണോ യാഥാർത്ഥ്യം? യഥാർത്ഥ രേഖ ഏതാണ് എന്നതിനെക്കുറിച്ച് വസ്‌തുനിഷ്‌ഠമായ അന്വേഷണം നടത്താതെ നാല് വോട്ടിനായി ചാടിക്കയറി അഭിപ്രായം പറയുന്നത് ശരിയല്ല. ഗോവിന്ദൻ മാഷ് തിരഞ്ഞെടുപ്പ് പ്രമാണിച്ച് ആവേശം കാണിച്ചതായിരിക്കും. ഒരു വിഷയത്തിൽ ഇടപെടുമ്പോൾ എല്ലാ വശങ്ങളും പരിശോധിക്കണം. നാല് വോട്ടിന് വേണ്ടി ചാടിക്കേറി അഭിപ്രായം പറയരുത് ‘ – കെ മുരളീധരൻ പറഞ്ഞു.വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ കമ്മീഷന്റെ കണ്ടെത്തലിനെത്തുടർന്നാണ് ഇന്നലെ മദ്ധ്യപ്രദേശ് പൊലീസ് ഭർത്താവ് … - [ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് പാർട്ടി അനുഭാവിയും മുൻ ഡിജിപിയുമായ ടിപി സെൻകുമാർ](https://mahithabhumi.com/party-supporter-and-former-dgp-tp-senkumar-sharply-criticized-the-bjp-state-leadership/): തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് പാർട്ടി അനുഭാവിയും മുൻ ഡിജിപിയുമായ ടിപി സെൻകുമാർ. പാർട്ടിയുടെ ക്രിസ്ത്യൻ ഔട്ട്റീച്ച് തന്ത്രത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം. ബിജെപി തങ്ങളുടെ പ്രധാന വോട്ടർമാരായ ഹിന്ദുക്കളെ അവഗണിച്ച് ക്രൈസ്തവ വിഭാഗത്തിന്റ പിന്നാലെ പോകുന്നതിനെതിരെ താൻ മുന്നറിയിപ്പ് നൽകിയതാണെന്ന് സെൻകുമാർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. കേരളത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്റും മറുത്തു പറയാത്ത അനുചാരവൃന്ദവും ഇന്ന് കേരളം ബിജെപിയെ എവിടെ എത്തിച്ചെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയപ്പോൾ ഞാൻ പറഞ്ഞതാണ്. ഛത്തീസ്ഗഡ് പ്രശ്നം വന്നപ്പോൾ ഞാൻ പോസ്റ്റ് ഇട്ടതാണ്. കേരളത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്റും മറുത്തു പറയാത്ത അനുചാരവൃന്ദവും ഇന്ന് കേരളം ബിജെപിയെ എവിടെ എത്തിച്ചു?ഷോൺ ജോർജും ശ്രീ പിസി ജോർജും പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. വാസ്തവത്തിൽ ആർക്കാണ് എല്ലാ ആനുകൂല്യങ്ങളും എടുക്കുന്നതല്ലാതെ അതിന് തക്കതായ എന്തെങ്കിലും തിരിച്ചു … - [അമ്പലപ്പുഴ സീറ്റ് കൈവിട്ടുപോകുമോ എന്ന ആശങ്കയിൽ' ജി സുധാകരൻ](https://mahithabhumi.com/g-sudhakaran-is-worried-about-losing-the-ambalapuzha-seat/): ആലപ്പു‌ഴ: അമ്പലപ്പുഴ സീറ്റ് കൈവിട്ടുപോകുമോ എന്ന ആശങ്കയിൽ സി പി എം. യു ഡി എഫ് പിന്തുണയോടെ മത്സരിച്ച ജി സുധാകരനെതിരെ വിജയം അത്ര എളുപ്പമല്ലെന്ന വിലയിരുത്തലാണ് പാർട്ടിയുടെ ബൂത്തുതല കണക്ക് അവലോകനത്തിൽ ഉണ്ടായതെന്നാണ് റിപ്പോർട്ട്. ബി ജെ പി വോട്ടുകളെ ആശ്രയിച്ചിരിക്കും ജയപരാജയമെന്നും ജയിച്ചാലും തോറ്റാലും അത് 2000ത്തിൽ താഴെ വോട്ടുകൾക്കായിരിക്കുമെന്നും പാർട്ടി വിലയിരുത്തുന്നു. അമ്പലപ്പുഴയിൽ ബി ജെ പി വോട്ട് യു ഡി എഫിന് മറിച്ചിട്ടുണ്ടെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി എച്ച് സലാം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ബി ജെ പിക്കാരും തനിക്ക് വോട്ടുചെയ്യുമെന്ന് കണക്കുകൾ നിരത്തി പ്രചാരണവേളയിൽ സുധാകരൻ പരസ്യമായി അഭിപ്രായപ്രകടനം നടത്തിയിരുന്നു. ഇടതുപക്ഷ വോട്ടുകളിൽ വിള്ളൽ ഉണ്ടായിട്ടുണ്ടാവാമെന്നും അതുപോലെ നിഷ്പക്ഷ വാേട്ടുകളിൽ കൂടുതലും സുധാകരന് അനുകൂലമായി പോൾ ചെയ്തിട്ടുണ്ടാവാം എന്നുള്ള ആശങ്കയും സി പി എമ്മിനുണ്ട്. സ്ത്രീകളുടെ വോട്ടുകളും സുധാകരന് അനുകൂലമായോ എന്ന ഭയവും അവർക്കുണ്ട്. എന്നാൽ അമ്പലപ്പുഴയിലെ ജയത്തിൽ യു ഡി എഫിന് ഒരുതരത്തിലുള്ള … - [യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആര്?](https://mahithabhumi.com/who-will-be-the-chief-minister-if-udf-comes-to-power/): തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ച ഒഴിവാക്കണമെന്ന പൊതു വികാരം കോൺഗ്രസിൽ ശക്തം. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞത് ശരിയായില്ലെന്ന നിലപാടിലാണ് കോൺഗ്രസിലെ ഐ എ ഗ്രൂപ്പുകൾ. എന്നാല്‍, മുഹമ്മദ് ഷിയാസിന്റ അഭിപ്രായത്തിലെ ഒരു ഭാഗം മാത്രം എടുത്തു എന്നാണ് സതീശൻ അനുകൂലികൾ വിശദീകരിക്കുന്നത്. അതേസമയം, നേതാക്കൾ അണിയറയിൽ കരുനീക്കങ്ങൾ തുടങ്ങി. എംഎല്‍എമാരുടെയും എഎല്‍സിസിയുടെയും പിന്തുണ ഉറപ്പാക്കാനാണ് നേതാക്കളുടെ നീക്കങ്ങൾ. 90 സീറ്റില്‍ കുറയാത്ത വിജയമാണ് പോളിംഗിനൊടുവില്‍ യുഡിഎഫ് സ്വപ്നം കാണുന്നത്. വോട്ടെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകുമെന്നതിനെ ചൊല്ലി കോൺഗ്രസിൽ അവകാശവാദങ്ങളും തർക്കങ്ങളും തുടങ്ങി. എറണാകുളത്തുള്ള ആൾ മുഖ്യമന്ത്രിയാകമെന്നാണ് ആഗ്രഹമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആദ്യ വെടിപൊട്ടിച്ചു. ഫലം വരുന്നതിന് മുൻപ് തന്നെ വി ഡി സതീശൻ മുഖ്യമന്ത്രിയാണെന്ന് പരോഷമായി പറഞ്ഞ് മുഹമ്മദ് ഷിയാസിന്‍റെ പ്രതികരണത്തിന് പിന്നാലെ മറുപടികളെത്തി. കേരളത്തിലുള്ള ആളാകുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. കോൺഗ്രസിൽ അഭിപ്രായ സ്വാതന്ത്രമുള്ളതിനാൽ ചെന്നിത്തല മുഖ്യമന്ത്രി ആവണമെന്ന … - [ഭൂമി ഇടപാട് വിവാദം: 'ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകി'; പുതിയ ആരോപണങ്ങൾ ഉയർത്തി ദല്ലാൾ നന്ദകുമാർ](https://mahithabhumi.com/land-deal-controversy-shobha-surendran-returned-rs-10-lakh-broker-nandakumar-raises-new-allegations/): കണ്ണൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകിയതായി ദല്ലാൾ നന്ദകുമാർ. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പണം തിരികെ കിട്ടിയെന്നാണ് ദല്ലാൾ നന്ദകുമാർ മാധ്യമങ്ങളോട് വിശദീകരിച്ചത്. ഏപ്രിൽ 7 ന് പണം അക്കൗണ്ടിലേക്ക് ഇട്ടു. ഹരിഹരൻ എന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് തുക ലഭിച്ചതെന്നും നന്ദകുമാർ വെളിപ്പെടുത്തി. ഭൂമി നൽകാമെന്ന വാഗ്ദാനത്തിലാണ് പണം വാങ്ങിയതെന്നും പിന്നീട് ഭൂമി ലഭിക്കാത്ത സാഹചര്യത്തിലാണ് വിവാദം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. ഇപ്പോൾ പണം തിരികെ ലഭിച്ച സാഹചര്യത്തിൽ കേസ് പിൻവലിക്കുമെന്നും നന്ദകുമാർ കൂട്ടിച്ചേര്‍ത്തു. മധ്യസ്ഥരുടെ വഴിയാണ് പണം നൽകിയതെന്നും, ഏത് അക്കൗണ്ടിലേക്കാണ് തുക നൽകേണ്ടതെന്ന് മുൻകൂട്ടി വിളിച്ച് ചോദിച്ചതായും ദല്ലാൾ നന്ദകുമാർ പറഞ്ഞു. അതേസമയം, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ പദവി ലക്ഷ്യമിട്ട് ശോഭ സുരേന്ദ്രൻ വലിയ തുക ചെലവഴിച്ചെ അദ്ദേഹം ആരോപിച്ചു. കൂടാതെ, ഇ പി ജയരാജൻ‌നെ ചുറ്റിപ്പറ്റിയ വിവാദവും അടിസ്ഥാനരഹിതമാണെന്ന് നന്ദകുമാർ കൂട്ടിച്ചേര്‍ത്തു. നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് മത്സരിച്ച … - [പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു, വോട്ട് ചെയ്യാൻ കയറിയത് അനുയായിയോടൊപ്പം; കെ സുധാകരനെതിരെ പരാതി](https://mahithabhumi.com/complaint-filed-against-k-sudhakaran-for-violating-rules-at-polling-booth-entering-to-vote-with-a-follower/): കണ്ണൂർ: പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചെന്ന് മുൻ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ പരാതി. വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയത് അനുയായിയോടൊപ്പമാണെന്നാണ് പരാതി. കൂടെയുണ്ടായിരുന്ന ജയന്ത് ദിനേശിനെതിരെയും പരാതി നൽകി. യുവമോർച്ച ഉപാധ്യക്ഷൻ കെ ഷിജിൽ ആണ് പരാതി നൽകിയത്. ബൂത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു. സുധാകരൻ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. ദൃശ്യങ്ങൾ സഹിതമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. - [‘സതീശന്റെ വനവാസത്തിന് വനംവകുപ്പ് സൗകര്യമൊരുക്കും’; പരിഹസിച്ച് എ.കെ ശശീന്ദ്രൻ](https://mahithabhumi.com/the-forest-department-will-facilitate-satheesans-forest-residence-ak-saseendran-mocks/): എൽ.ഡി.എഫ് സർക്കാർ ഹാട്രിക് വിജയം നേടുമെന്ന് ഉറപ്പിച്ചു പറഞ്ഞ് മന്ത്രി എ.കെ. ശശീന്ദ്രൻ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണത്തുടർച്ച ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും വോട്ടർമാർ പോളിങ് ബൂത്തുകളിൽ ഇതിനോടകം തന്നെ എൽ.ഡി.എഫിന് ‘പച്ചക്കൊടി’ കാണിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ഇത്തവണ ഇടതുമുന്നണി 100-ലധികം സീറ്റുകൾ നേടുമെന്ന ശുഭാപ്തിവിശ്വാസവും അദ്ദേഹം പങ്കുവെച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ‘വനവാസം’ വെല്ലുവിളിയെ രൂക്ഷമായ പരിഹാസത്തോടെയാണ് മന്ത്രി നേരിട്ടത്. യു.ഡി.എഫ് അധികാരത്തിൽ വന്നില്ലെങ്കിൽ വനവാസത്തിന് പോകുമെന്ന സതീശന്റെ പ്രഖ്യാപനം കോൺഗ്രസിനുള്ളിലെ അധികാരപ്പോരാട്ടത്തിന്റെ ഭാഗമാണെന്ന് ശശീന്ദ്രൻ കുറ്റപ്പെടുത്തി. “വനവാസത്തിന് പോകുന്ന സതീശന് എല്ലാ ആശംസകളും. വനംവകുപ്പ് മന്ത്രി എന്ന നിലയിൽ അതിനുള്ള എല്ലാ സൗകര്യങ്ങളും ഞാൻ ഒരുക്കി നൽകാം. കെ. സുധാകരന്റെ ആഗ്രഹവും സതീശൻ വനവാസത്തിന് പോകണമെന്നതല്ലേ,” എന്നും അദ്ദേഹം പരിഹസിച്ചു. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ തവണ ലഭിച്ച 11 സീറ്റുകളേക്കാൾ മികച്ച വിജയം ഇത്തവണ ഉണ്ടാകുമെന്നും, കൊടുവള്ളിയിലും വടകരയിലും എൽ.ഡി.എഫിന് വലിയ മുന്നേറ്റമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എലത്തൂർ മണ്ഡലത്തിൽ … - [നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉയർന്ന വോട്ടിന് കോഴ ആരോപണത്തിൽ ശോഭാ സുരേന്ദ്രന്റെ മൊഴി തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖപ്പെടുത്തി](https://mahithabhumi.com/election-commission-records-statement-of-shobha-surendran-in-connection-with-allegations-of-bribery-for-high-votes-during-assembly-election-campaign/): പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉയർന്ന വോട്ടിന് കോഴ ആരോപണത്തിൽ പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴി തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖപ്പെടുത്തി. പാലക്കാട് ആർഡിഒ നേരിട്ടെത്തിയാണ് മൊഴിയെടുത്തത്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ വോട്ട് ചോദിച്ചെത്തിയപ്പോൾ വയോധികയ്ക്ക് പണം നൽകിയെന്ന കോൺഗ്രസ് ആരോപണത്തിന് പിന്നാലെയാണ് നടപടി. തരുവാക്കുറിശ്ശിയിലെ ഒരു മരണവീട് സന്ദർശിച്ച ശേഷം തൊട്ടടുത്ത വീട്ടിലെത്തിയ ശോഭാ സുരേന്ദ്രനൊപ്പമുണ്ടായിരുന്ന സിമി സജീവ് വയോധികയ്ക്ക് പണം നൽകിയെന്നാണ് കോൺഗ്രസിന്റെ പരാതി. ശോഭ വോട്ട് ചോദിച്ച് മടങ്ങിയ ഉടനെ സിമി സജീവ് പണം നൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പങ്കെടുത്ത പ്രചാരണ പരിപാടിയിൽ സിമി സജീവ് ശോഭയ്‌ക്കൊപ്പം ഉണ്ടായിരുന്നുവെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. വയോധികയ്ക്ക് 5000 രൂപയാണ് നൽകിയതെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച ശോഭാ സുരേന്ദ്രൻ, പ്രചാരണ സമയത്ത് തന്റെ കൂടെ പ്രമീള ശശിധരൻ ഒഴികെ മറ്റൊരു വനിതയും ഉണ്ടായിരുന്നില്ലെന്നാണ് പ്രതികരിച്ചത്. എന്നാൽ, പണം നൽകുന്നത് … - [എൽഡിഎഫിൽ നിന്ന് തെറ്റി അമ്പലപ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ജി സുധാകരന് താക്കീതുമായി മന്ത്രി സജി ചെറിയാൻ](https://mahithabhumi.com/minister-saji-cherian-warns-g-sudhakaran-who-defected-from-ldf-and-contested-as-an-independent-udf-candidate-in-ambalapuzha/): എൽഡിഎഫിൽ നിന്ന് തെറ്റി അമ്പലപ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ജി സുധാകരന് താക്കീതുമായി മന്ത്രി സജി ചെറിയാൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇനിയും ആക്രമിച്ചാൽ സുധാകരന്റെ കാര്യങ്ങൾ ഓരോന്നായി വെളിപ്പെടുത്തുമെന്ന് സജി ചെറിയാൻ പറഞ്ഞു. കൃഷ്‌ണപിള്ള സ്‌മാരകം തകർത്തതിൽ എനിക്ക് പങ്കുണ്ടെന്നാണ് സുധാകരൻ പറയുന്നത്. തകർക്കാൻ പോയിട്ടുണ്ടെങ്കിൽ ഞങ്ങൾ ഒരുമിച്ചേ പോകൂ. ഞാൻ സുധാകരന്റെയും സുധാകരൻ എന്റെയും നിഴലായി നിന്ന കാലമാണത്. ഞാൻ പോയിട്ടുണ്ടെങ്കിൽ സുധാകരനും ഒപ്പം കാണും. മര്യാദകെട്ട വർത്തമാനമാണ്. ജി സുധാകരനാണ് സ്‌മാരകം കത്തിക്കാൻ പോയതെന്ന് ഞാനും തിരിച്ച് ആരോപണം ഉന്നയിച്ചാലോ.സുധാകരൻ ഞങ്ങളെ വിട്ടേക്ക്. പാർട്ടിയെ അധിക്ഷേപിക്കാൻ വരരുത്. കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്‌ക്കും ഇല്ലാത്ത ആവേശമാണ് ജി സുധാകരന്. സുധാകരനെ ചുമക്കുന്ന വേണുഗോപാൽ ആലപ്പുഴ കടലിൽ ചാടി ചാകും. ആറ് മാസത്തിനുള്ളിൽ വേണുഗോപാൽ അത് മനസിലാക്കും. ഇല്ലെങ്കിൽ എന്റെ പേര് മാറ്റിക്കോ, ഞങ്ങളിതൊക്കെ അനുഭവിച്ചവരാണ്. സുധാകരൻ ജയിച്ചാലും തോറ്റാലും വേണുഗോപാൽ ചെയ്‌തതിനെല്ലാം അനുഭവിക്കും.സുധാകരൻ കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ്. … - [“ഞങ്ങളുടെ ഫണ്ടിനെക്കുറിച്ച് ആരും ബേജാറാകേണ്ട! പണം കട്ടവരെക്കുറിച്ച് ആലോചിച്ചാൽ മതി”: സണ്ണി ജോസഫ്](https://mahithabhumi.com/no-one-should-worry-about-our-funds-just-think-about-those-who-stole-money-sunny-joseph/): വയനാട് ഫണ്ട് വിവാദം തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഗുണം ചെയ്തെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്. വയനാട്ടിലെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായാണ് അദ്ദേഹം പ്രതികരിച്ചത്. കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ ഗൃഹപ്രവേശനത്തിന് മാധ്യമങ്ങളെ ക്ഷണിക്കാമെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങളുടെ ആരുടെയും ശമ്പളത്തിൽ നിന്ന് പണം തരേണ്ടതില്ല. കോൺഗ്രസിന്റെ ഫണ്ട് കളക്ഷനെ ഓർത്ത് ആരും കരയണ്ട. സർക്കാർ ഖജനാവിലെ പണവും ദേവസ്വം ബോർഡിന്റെ സ്വർണ്ണവും കട്ടവരെക്കുറിച്ച് ബേജാറായാൽ മതി,” സണ്ണി ജോസഫ് പറഞ്ഞു. ശബരിമല വിഷയവും തിരഞ്ഞെടുപ്പിൽ ചർച്ചയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ യു.ഡി.എഫ് 100 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പിണറായി വിജയനായിരിക്കും അടുത്ത പ്രതിപക്ഷ നേതാവ്. തിരഞ്ഞെടുപ്പ് തോൽക്കുമെന്ന ഭീതിയിലാണ് സി.പി.എം. വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. - [മകന് പിന്നാലെ സഭയ്‌ക്കെതിരെ അതിരൂക്ഷ പരാമർശവുമായി പി സി ജോർജും](https://mahithabhumi.com/following-his-son-pc-george-also-makes-outrageous-remarks-against-the-church/): പൂഞ്ഞാർ: കത്തോലിക്കാ സഭയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ബിജെപി നേതാവും പൂഞ്ഞാർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ പി സി ജോർജ്. താൻ സഭയ്‌ക്കെതിരല്ല ചില മെത്രാന്മാർക്കെതിരാണ്. മെത്രാന്മാരല്ല സഭയെന്ന് പി സി ജോർജ് പറഞ്ഞു. ചില മെത്രാന്മാർ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നു. ജന്മനാ‌തന്നെ ചില മെത്രന്മാർ കോൺഗ്രസായിരിക്കും. മെത്രാന്മാർ രാഷ്‌ട്രീയമായി പ്രവർത്തിക്കേണ്ടവരല്ല. അത്തരത്തിൽ പ്രവർത്തിക്കുന്നവരെ രാഷ്‌ട്രീയക്കാരായി കാണും, അവരോട് ബഹുമാനം കാണില്ല, എതിരിടാനാണ് തീരുമാനം.’- പി സി ജോർജ് വ്യക്തമാക്കി.’ഷോൺ സത്യം പറയേണ്ടവനാണ്,​ സത്യമേ പറയൂ. കാഞ്ഞിരപ്പള്ളി ബിഷപ്പ് മര്യാദക്കാരനെന്നാണ് ജനം കരുതുന്നത്. ബിഷപ്പ് മഠങ്ങളിലൊക്കെ വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞു. സഭ എന്നാൽ യുഡിഎഫ് ആണോ?​ പൂഞ്ഞാറിൽ നിൽക്കുന്ന മൂന്ന് സ്ഥാനാർത്ഥികളിൽ മറ്റുള്ളവരെക്കൊണ്ട് എന്ത് ഗുണമുണ്ടായി?​ എന്നെക്കൊണ്ടാണ് ഗുണമുണ്ടായത്.എഫ്‌സിആർഎ നിയമം കൊണ്ടുവരും?​ അതിനിവർക്ക് എന്താണിത്ര വിഷമം?​ വിദേശത്ത് നിന്ന് പണം വാങ്ങിയാൽ കണക്ക് കൊടുത്താൽ എന്താണ് കുഴപ്പം?​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര മന്ത്രി കിരൺ … - [രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ. സുധാകരന്റെ അഭിപ്രായത്തിൽ തെറ്റില്ലെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു](https://mahithabhumi.com/k-c-venugopal-said-that-there-is-nothing-wrong-with-k-sudhakarans-opinion-that-ramesh-chennithala-should-become-the-chief-minister/): കേരളത്തിൽ യുഡിഎഫ് തരംഗം പ്രകടമാണെന്നും വോട്ടെണ്ണിക്കഴിയുമ്പോൾ നൂറിനടുത്ത് സീറ്റുകൾ നേടി മുന്നണി അധികാരത്തിലെത്തുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിലും സിപിഎം-ബിജെപി കൂട്ടുകെട്ടിനെതിരെയുമുള്ള രൂക്ഷവിമർശനങ്ങളുമായാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ. സുധാകരന്റെ അഭിപ്രായത്തിൽ തെറ്റില്ലെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും അവിടെ ആർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “സിപിഎമ്മിൽ പിണറായി വിജയൻ മാറണമെന്ന് ആരെങ്കിലും പറഞ്ഞാൽ അവരുടെ സ്ഥിതി എന്താകുമായിരുന്നു?” എന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയെ സംബന്ധിച്ച കാര്യങ്ങൾ പാർട്ടി ഹൈക്കമാൻഡും എംഎൽഎമാരും ചേർന്ന് കൃത്യസമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാൻ സിപിഎം-ബിജെപി ഡീൽ കൊണ്ട് കഴിയില്ലെന്ന് വേണുഗോപാൽ പറഞ്ഞു. ചിറ്റൂരിലെ ബിജെപി സ്ഥാനാർത്ഥി എൽഡിഎഫിന് വോട്ട് ചോദിച്ചത് ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്. പണമെറിഞ്ഞും കിറ്റുകൾ വിതരണം ചെയ്തും വോട്ട് പിടിക്കാനാണ് ഇരു പാർട്ടികളും ശ്രമിച്ചത്. എന്നാൽ ജനങ്ങൾ ഇത് തിരിച്ചറിഞ്ഞുവെന്നും … - [വീട്ടിൽ നിന്നും കണക്കില്ലാത്ത പണം കണ്ടെത്തിയസംഭവത്തിലെ വിവാദം അവസാനിക്കുന്നതിനുമുൻപ് ജസ്റ്റിസ് ഡോ യശ്വന്ത് വർമ്മ രാജിവച്ചു](https://mahithabhumi.com/justice-dr-yashwant-verma-resigns-before-controversy-over-unaccounted-cash-found-in-house-ends/): ന്യൂഡൽഹി: വീട്ടിൽ നിന്നും കണക്കില്ലാത്ത പണം കണ്ടെത്തിയസംഭവത്തിലെ വിവാദം അവസാനിക്കുന്നതിനുമുൻപ് ജസ്റ്റിസ് ഡോ യശ്വന്ത് വർമ്മ രാജിവച്ചു. അലഹബാദ് ഹൈക്കോടതി ജഡ്‌ജിയായ അദ്ദേഹം രാഷ്‌ട്രപതിക്ക് രാജിക്കത്ത് നൽകി. കത്തിക്കരിഞ്ഞ നിലയിൽ ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും പണം കണ്ടെത്തിയസംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാജി. ഡൽഹി ഹൈക്കോടതിയിൽ ജഡ്‌ജിയായിരുന്ന സമയത്താണ് വിവാദത്തിനാസ്‌പദമായ സംഭവമുണ്ടായത്. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്നാണ് പണം കണ്ടെത്തിയത്. ലോക്‌സഭാ സ്‌പീക്കർ ഓംബിർലയുടെ നിർദേശപ്രകാരം വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി പ്രത്യേകസമിതി രൂപീകരിച്ചിട്ടുണ്ട്. ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിക്കുന്നതിനു മുന്നോടിയായി അന്വേഷണറിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദേശം.സുപ്രീംകോടതി ജഡ്‌ജിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് യശ്വന്ത് വർമ്മയുടെ രാജിയെന്നത് ശ്രദ്ധേയമാണ്. ഇന്ന് രാവിലെയാണ് രാഷ്‌ട്രപതിക്ക് രാജിക്കത്ത് നൽകിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാജിക്കത്തിന്റെ പകർപ്പ് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ഇംപീച്ച്മെന്റ് നടപടിയിൽനിന്ന് ഒഴിവാകുന്നതിനായാണ് യശ്വന്ത് വർമ്മ ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് സൂചന. - [പോളിംഗ് ബൂത്തിലെ നിരോധന ഉത്തരവ് ലംഘിച്ചു; ഷാനിമോൾ ഉസ്‌മാനെതിരെ പൊലീസ് കേസ്](https://mahithabhumi.com/police-file-case-against-shanimol-usman-for-violating-ban-on-polling-booth/): ആലപ്പുഴ: അരൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പോലീസ് കേസെടുത്തു. നിരോധന ഉത്തരവ് ലംഘിച്ചതിനും തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കാതിരുന്നതിനുമാണ് പൂച്ചാക്കൽ പോലീസ് നടപടിയെടുത്തത്. ഷാനിമോൾക്ക് പുറമെ സംഘർഷത്തിൽ ഏർപ്പെട്ട എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പെരുമ്പളം സർക്കാർ സൗത്ത് എൽപി സ്കൂളിലെ പോളിങ് സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വൈകിട്ട് 6:30-ഓടെയാണ് ഷാനിമോൾ ഉസ്മാൻ ബൂത്തിലെത്തിയത്. എന്നാൽ പോളിങ് സമയം കഴിഞ്ഞ് ഗേറ്റ് അടച്ചതിനാൽ അകത്തേക്ക് പ്രവേശിക്കാൻ പോലീസ് അനുവദിച്ചില്ല. ഇതോടെ സ്ഥാനാർത്ഥിയും പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തിറങ്ങി. ഷാനിമോളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നതിനെ എൽഡിഎഫ് പ്രവർത്തകർ ശക്തമായി എതിർത്തതോടെ ബൂത്തിന് മുന്നിൽ വലിയ തോതിലുള്ള സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് മണിക്കൂറുകളോളം സ്ഥാനാർത്ഥി ബൂത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവിൽ കളക്ടറുടെ ഇടപെടലിനെ തുടർന്നാണ് പ്രശ്നത്തിന് താത്കാലിക പരിഹാരമായത്. മൂന്ന് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ ഷാനിമോൾ ഉസ്മാൻ, യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് കെ. ഉമേശൻ, സിപിഐഎം ലോക്കൽ സെക്രട്ടറി ഹർഷഹരൻ, … - [അന്തസുള്ള തിരഞ്ഞെടുപ്പ് പ്രചാരണ രീതിയാണ് ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വീകരിച്ചതെന്ന് രമേശ് ചെന്നിത്തല](https://mahithabhumi.com/ramesh-chennithala-says-congress-adopted-a-dignified-election-campaigning-method-in-this-election/): ആലപ്പുഴ: അന്തസുള്ള തിരഞ്ഞെടുപ്പ് പ്രചാരണ രീതിയാണ് ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വീകരിച്ചതെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരക സമിതി ചെയർമാൻ എന്ന നിലയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നന്ദി അറിയിച്ച അദ്ദേഹം കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും പറഞ്ഞു. എതിർ സ്ഥാനാർത്ഥികളെ കുറ്റപ്പെടുത്താതെ ഏറ്റവും അന്തസുള്ള രീതിയിലാണ് ഞങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുള്ളത്. എല്ലാ നേതാക്കളും പ്രവർത്തകരും ഒരു മനസോടെ പ്രവർത്തിച്ചു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പ്രത്യേകത. പ്രചരണ രംഗത്തും എല്ലാവരും ഒരുപോലെയായിരുന്നു. പ്രത്യേകിച്ച് നന്ദി പറയേണ്ടത് രാഹുൽ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടുമാണ്. യുഡിഎഫിൽ ഒരു തരത്തിലുമുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇല്ല എന്നതായിരുന്നു ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. ജനങ്ങളുടെ മനസ് മനസിലാക്കിക്കൊണ്ട് എല്ലാവർക്കും ഒരുപോലെ പ്രവർത്തിക്കാൻ സാധിച്ചു. ജനങ്ങളും വളരെ പോസിറ്റീവായാണ് ഞങ്ങളെ സ്വീകരിച്ചത്. അവർ ഒരു രാഷ്‌ട്രീയ മാറ്റം ആഗ്രഹിക്കുന്നു. ജനങ്ങൾ പിണറായി വിജയന് ഗുഡ്‌ബൈ പറയാൻ കാത്തിരിക്കുകയാണ്. പലയിടത്തും സിപിഎം … - ['സഭയ്‌ക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ തിരിച്ചും നിലപാട് മാറ്റേണ്ടിവരും, പ്രതിസന്ധിയുണ്ടായപ്പോൾ കൂടെനിന്നതാരാണ്?'](https://mahithabhumi.com/if-the-house-has-an-anti-bjp-stance-it-will-have-to-change-its-stance-who-stood-by-it-when-the-crisis-arose/): പാലാ: കത്തോലിക്ക സഭയിലെ ഒരു വിഭാഗത്തിനും സഭയുടെ ദിനപത്രത്തിനുമെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് പാലായിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ ഷോൺ ജോ‌ർജ്. കത്തോലിക്ക സഭയിലെ ഒരു വിഭാഗവും ദിനപത്രവും ബിജെപിയ്‌ക്ക് എതിരെ വിടുപണി ചെയ്യുകയാണെന്നാണ് ഷോൺ ആരോപിച്ചത്. സഭയ്‌ക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ തിരിച്ചും നിലപാട് മാറ്റേണ്ടിവരും. എഫ്‌സിആർഎയും മറ്റ് വിഷയങ്ങളും സഭയ്‌ക്ക് പ്രതിസന്ധിയുണ്ടാക്കിയപ്പോൾ കൂടെനിന്നത് ആരാണെന്ന് ഷോൺ ചോദിച്ചു. കോൺഗ്രസ്, സിപിഎം നേതാക്കളെയും ജോസ്‌ കെ മാണിയെയും പി ജെ ജോസഫിനെയും അദ്ദേഹം വിമർശിച്ചു. ‘കഴിഞ്ഞ രണ്ട് വർഷത്തിനിടെ സഭയുടെ പ്രതിസന്ധികളിൽ കൂടെനിന്നതാരാണ്? ഷോൺ ജോർജാണ്. ബിജെപിയാണ്. അമിത്‌ ഷായാണ്. ഈ പറയുന്ന കെ സി വേണുഗോപാലുണ്ടായിരുന്നോ? ജോസ് കെ മാണിയുണ്ടായിരുന്നോ? സിപിഎം നേതൃത്വത്തിൽ ആരെങ്കിലും ഉണ്ടായിരുന്നോ? പി ജെ ജോസഫ് ഉണ്ടായിരുന്നോ? സഭയ്‌ക്ക് എന്ത് ഗുണം ഇവരെക്കൊണ്ട് കിട്ടി? എഫ്‌സിആർഎ ബില്ലടക്കം കേന്ദ്രം മാറ്റിവച്ചത് ഞങ്ങളുടെ ശ്രമഫലമാണ്.’-ഷോൺ ജോർജ് ചോദിച്ചു.’സഭയ്‌ക്കൊപ്പമുള്ള ഷോൺ ജോർജിനെപ്പോലെയുള്ളവരെ ഉപദ്രവിക്കാൻ സഭയിലെ ഓരോരുത്തർ … - [യുഡിഎഫ് അധികാരത്തിലെത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന്;പി കെ കുഞ്ഞാലിക്കുട്ടി](https://mahithabhumi.com/there-is-no-doubt-that-udf-will-come-to-power-pk-kunhalikutty/): മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസ് ആരെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുമോ അവരെ പിന്തുണയ്‌ക്കുമെന്നും ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെങ്കിലും അത് ചോദിച്ച് വാങ്ങില്ലെന്നാണ് ലീഗ് നേതാവായ മുനവറലി ശിഹാബ് തങ്ങളുടെയും പ്രതികരണം. ‘100 സീറ്റ് കിട്ടുമെന്ന് സതീശൻ പറഞ്ഞത് എല്ലാ കണക്കുകളും പരിശോധിച്ച ശേഷമാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ ഞങ്ങളുടെ കണക്കുകളും തെറ്റിയില്ല. ഇതുവരെ ഒന്നും തെറ്റിയിട്ടില്ല. അതിനാൽ ഇത്തവണയും പറഞ്ഞതൊന്നും തെറ്റില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിലെ ട്രെൻഡ് അനുസരിച്ചാണെങ്കിൽ നൂറിന് പുറത്ത് സീറ്റ് ലഭിക്കും. ലീഗിന്റെ 27 സീറ്റിലും പ്രതീക്ഷയുണ്ട്. പുനലൂരും ചേലക്കരയും സംശയമുണ്ടായിരുന്നു.എന്നാൽ, പ്രവർത്തകരുടെ ആവേശം കണ്ടിട്ട് അവിടെയും ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. സതീശന് ഞങ്ങളുടെ പാർട്ടി നൽകിയ പിന്തുണ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ളതാണ്. മുന്നണിക്ക് വേണ്ടിയായിരുന്നു അത്. മുഖ്യമന്ത്രി ആരാകണമെന്ന് പാർട്ടി തീരുമാനിക്കും. കോൺഗ്രസ് തീരുമാനിക്കുന്ന ആൾക്ക് ഞങ്ങൾ പിന്തുണ നൽകും.അധികാരം … - [വി കുഞ്ഞികൃഷ്‌‌ണൻ അനുകൂലിയുടെ വീടിന് നേരെ ആക്രമണം; കാറിന്‌ തീയിട്ടു](https://mahithabhumi.com/attack-on-v-kunjikrishnan-supporters-house-car-set-on-fire/): കണ്ണൂർ: പയ്യന്നൂരിൽ വീടിനുനേരെ ആക്രമണം. വി കുഞ്ഞികൃഷ്‌ണൻ അനുകൂലിയായ ടി പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൂടാതെ വീടിന് മുന്നിലുണ്ടായിരുന്ന കാറിനും തീയിട്ടു. വീടിന്റെ ജനലുകളുൾപ്പെടെ തകർന്നു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് ടി പുരുഷോത്തമൻ പറയുന്നത്. ഇന്നലെ രാത്രി ഒരുമണിയോടെയാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്. വീടിന്റെ ജനൽ എറിഞ്ഞുതകർക്കുകയായിരുന്നു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽ തീ ആളിപ്പടരുന്നതുകണ്ടാണ് പുരുഷത്തോമനും കുടുംബാംഗങ്ങളും പുറത്തേക്കിറങ്ങിയത്. ആക്രമണം നടത്തിയശേഷം ഓടിപ്പോയത് സിപിഎം പ്രവർത്തകരാണെന്ന് അദ്ദേഹം പറയുന്നത്. - [സമാധാനപരമായ വോട്ടെടുപ്പ് വലിയ നേട്ടമെന്ന് മുഖ്യമന്ത്രി](https://mahithabhumi.com/cm-says-peaceful-voting-is-a-big-achievement/): സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ, ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും അറിയിച്ചു. കടുത്ത വേനൽച്ചൂടിനെയും പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് ബൂത്തുകളിലെത്തിയ ജനങ്ങളുടെ പങ്കാളിത്തം കേരളത്തിന്റെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള പ്രതിബദ്ധതയുടെയും തെളിവണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ചുരുങ്ങിയ പ്രചാരണ സമയത്തിനുള്ളിലും ആവേശത്തോടെ പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകരെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. സംസ്ഥാനത്തെവിടെയും അനിഷ്ട സംഭവങ്ങളില്ലാതെ സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയാക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. ഈ ബൃഹത്തായ ദൗത്യം വിജയകരമായി നടപ്പിലാക്കാൻ അഹോരാത്രം അധ്വാനിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോലീസ്-കേന്ദ്ര സേനാ അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനത്തെ അദ്ദേഹം ശ്ലാഘിച്ചു. ഉദ്യോഗസ്ഥരുടെയും സുരക്ഷാ സേനയുടെയും ഏകോപിതമായ പ്രവർത്തനം വോട്ടെടുപ്പ് സുഗമമാക്കുന്നതിൽ നിർണായകമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനവിധി രേഖപ്പെടുത്തിയ എല്ലാ വോട്ടർമാർക്കും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി, നവകേരള നിർമ്മിതിക്കായി നമുക്ക് ഒരുമിച്ച് … - [വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ കേരളത്തിലെ വോട്ടർമാർക്കും യുഡിഎഫ് പ്രവർത്തകർക്കും നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ്](https://mahithabhumi.com/opposition-leader-thanks-voters-and-udf-workers-in-kerala-after-polling-ends/): നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പ്രബുദ്ധരായ കേരളത്തിലെ വോട്ടർമാർക്കും യുഡിഎഫ് പ്രവർത്തകർക്കും നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി രാപ്പകൽ ഭേദമില്ലാതെ അധ്വാനിച്ച നേതാക്കൾക്കും പ്രവർത്തകർക്കും അദ്ദേഹം ഹൃദയാഭിവാദ്യങ്ങൾ നേർന്നു. “കേരളം ജയിക്കും, യുഡിഎഫ് നയിക്കും” എന്ന് ഫേസ്ബുക്കിൽ കുറിച്ച അദ്ദേഹം, നൂറിലധികം സീറ്റുകൾ നേടി ഐക്യജനാധിപത്യ മുന്നണി അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽ തന്നെ കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 135-ാം നമ്പർ ബൂത്തിലെത്തി വി ഡി സതീശൻ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും വോട്ട് ചെയ്യാതെ ആരും മാറി നിൽക്കരുതെന്നും അദ്ദേഹം വോട്ടെടുപ്പ് വേളയിൽ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. കടുത്ത പോരാട്ടം നടന്ന തിരഞ്ഞെടുപ്പിന് ശേഷം വോട്ടർമാരുടെ പ്രതികരണം യുഡിഎഫിന് അനുകൂലമാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിലയിരുത്തൽ. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും വോട്ടർമാർക്ക് നന്ദി അറിയിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു. … - [തനിക്കെതിരെ ദുരുദ്ദേശ പ്രചാരണം; വ്യാജവാർത്തക്കെതിരെ നിയമനടപടിയെന്ന് കെ സുധാകരൻ](https://mahithabhumi.com/malicious-campaign-against-me-k-sudhakaran-says-legal-action-against-fake-news/): കണ്ണൂർ: തിരഞ്ഞെടുപ്പ് ദിനത്തിൽ കോൺഗ്രസ് ഉപേക്ഷിച്ച് പുതിയ പാർട്ടി രൂപീകരിക്കുമെന്ന തരത്തിൽ ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്തകൾ ദുരുദ്ദേശ്യപൂർവം അവതരിപ്പിക്കപ്പെട്ടതാണെന്ന് മുൻ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ എംപി വ്യക്തമാക്കി. ഒരു ചാനൽ ആദ്യം പടച്ചുവിട്ട അടിസ്ഥാനരഹിതമായ വാർത്ത ചില ഓൺലൈൻ ചാനലുകളും മുഖ്യധാരാ മാദ്ധ്യമങ്ങളുടെ ഓൺലൈനുകളും ഏറ്റുപിടിച്ച് നൽകുകയായിരുന്നു. സത്യം മറച്ചുവച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നീക്കങ്ങൾ മാദ്ധ്യമധർമ്മത്തിന്റെ നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള തന്റെ പ്രതിബദ്ധത അചഞ്ചലമായി തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാരിനെതിരെ ശക്തമായ ജനവികാരം ഇതിനകം രൂപപ്പെട്ടുകഴിഞ്ഞെന്നും യുഡിഎഫ് മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് മടങ്ങിവരുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. - [പാലക്കാട്ട് നടന്നത് ഉത്തരേന്ത്യൻ മോഡൽ പണമിടപാട്; ബിജെപിക്കെതിരെ ആഞ്ഞടിച്ച് വി.കെ. ശ്രീകണ്ഠൻ](https://mahithabhumi.com/north-indian-model-money-laundering-took-place-in-palakkad-v-k-sreekandan-lashes-out-at-bjp/): പാലക്കാട് ബിജെപി സ്ഥാനാർത്ഥിക്കെതിരെ ഉയർന്ന ‘വോട്ടിന് നോട്ട്’ ആരോപണം തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ ഗുണം ചെയ്യുമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യൻ മാതൃകയിൽ കൃത്യമായ ആസൂത്രണത്തോടെയാണ് ബിജെപി പണം വിതരണം ചെയ്തതെന്നും അവസാന നിമിഷം വോട്ടർമാർ ഇവരുടെ യഥാർത്ഥ മുഖം തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേരത്തെ പ്രതീക്ഷിച്ചിരുന്ന 15,000 വോട്ടിന്റെ ഭൂരിപക്ഷം നിലവിലെ സാഹചര്യത്തിൽ വലിയ തോതിൽ വർദ്ധിക്കുമെന്നും, സിപിഎം-ബിജെപി ഡീൽ വോട്ടെടുപ്പിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിക്കെതിരായ കേസുകളിൽ സർക്കാർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും ശബരിമല സ്വർണ്ണക്കടത്ത് വിഷയത്തിൽ ബിജെപി പുലർത്തുന്ന നിശബ്ദത ഈ ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. രാവിലെ 10:30 ഓടെ തന്നെ പോളിംഗ് 20 ശതമാനം പിന്നിട്ടത് വോട്ടർമാരുടെ ആവേശം വ്യക്തമാക്കുന്നു. നഗര-ഗ്രാമ ഭേദമന്യേ എല്ലാ ബൂത്തുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത്തവണ പോളിംഗ് … - [തെരഞ്ഞെടുപ്പ്'; എന്താകും എങ്ങനെയാകും എന്നറിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ](https://mahithabhumi.com/election-vellappally-natesan-says-he-doesnt-know-what-will-happen-or-how-it-will-happen/): ആലപ്പുഴ: ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ‍. മുൻ തെരഞ്ഞെടുപ്പിനേക്കാൾ വാശിയേറിയ തെരഞ്ഞെടുപ്പാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. രാഷ്ട്രീയ സാഹചര്യം ഒന്നും പറയാൻ പറ്റാത്ത തെരഞ്ഞെടുപ്പാണ്. എല്ലാ കക്ഷികളും അവകാശ വാദം ഉന്നയിക്കുന്നുണ്ട്. എന്താകും എങ്ങനെ ആകും എന്നറിയില്ല. ആലപ്പുഴ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി പി പി ചിത്തരജ്ഞൻ ജയിക്കും. വീണ്ടും പിണറായി വിജയൻ അധികാരത്തിൽ വരണം എന്നാണ് വ്യക്തിപരമായ ആഗ്രഹമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യുഡിഎഫിൽ ആര് വരണം എന്ന് പറയുന്നില്ല. സതീശൻ അടക്കം എല്ലാവരും മുഖ്യമന്ത്രിയാകാൻ യോഗ്യരാണ്. എൻഡിഎ വോട്ട് ശതമാനം കൂട്ടും. സീറ്റ് കിട്ടുവോ എന്ന് അറിയില്ല. കഴിഞ്ഞ തവണത്തെക്കാൾ നില മെച്ചപ്പെടുത്തുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. - [ഇങ്ങനെ ഞങ്ങളെ അപമാനിക്കണോ?'; കറുപ്പണിഞ്ഞ് വോട്ടിടാനെത്തി ചാണ്ടി ഉമ്മൻ](https://mahithabhumi.com/do-you-want-to-insult-us-like-this-chandy-oommen-arrives-to-cast-his-vote-wearing-black/): പുതുപ്പള്ളി: പിതാവ് ഉമ്മൻ ചാണ്ടിയെ സർക്കാർ വേട്ടയാടിയെന്ന് പുതുപ്പള്ളി സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പ്രതിഷേധ സൂചകമായി പോളിംഗ് ബൂത്തിൽ കറുപ്പണിഞ്ഞാണ് അദ്ദേഹം എത്തിയത്. ഏറ്റവും വേദനയുള്ള ദിവസമാണ് ഇന്നെന്നും ചാണ്ടി ഉമ്മൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പണി തീരാത്ത മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേരിട്ടു. ഇങ്ങനെ ഞങ്ങളെ അപമാനിക്കണോ എന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്‌കൂളിലെ 140-ാം നമ്പർ ബൂത്തിൽ അമ്മ മറിയാമ്മ ഉമ്മൻ, സഹോദരി മറിയ ഉമ്മൻ എന്നിവർക്കൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്. പുതുപ്പള്ളിയും കേരളവും ഇടതുപക്ഷ സർക്കാരിനെതിരെ വോട്ട് രേഖപ്പെടുത്തുന്ന ദിവസമാണ് ഇന്ന്. പല പ്രതിഷേധങ്ങളും ഉണ്ട്. എന്റെ പിതാവിനെ അന്യായമായി ഒമ്പത് വർഷക്കാലം സർക്കാർ വേട്ടയാടി. മാത്രമല്ല, അതിന് നേതൃത്വം നൽകിയവരെ സംരക്ഷിച്ചു, സംരക്ഷിക്കുന്നു. അതിനെതിരായ പ്രതിഷേധമാണിത്. ഒരു സംശയവും വേണ്ട. പുതുപ്പള്ളിയുടെ മനസിൽ കേരളത്തിന്റെ മനസിലേറ്റ മുറിവാണ്. ആ വേട്ടയാടൽ ഞങ്ങളോടും മണ്ഡലത്തോടും ഉണ്ട്. വികസനപ്രവ‌ർത്തനങ്ങൾക്ക് … - [കെ സുധാകരൻ കോൺഗ്രസിൽ നിന്ന് പുറത്തേക്ക്; പുതിയ പാർട്ടി പ്രഖ്യാപനം ഉടൻ?](https://mahithabhumi.com/k-sudhakaran-leaves-congress-new-party-announcement-soon/): കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ കെ സുധാകരൻ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഇന്നുതന്നെ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇന്നലെ സുധാകരനുമായി അടുപ്പമുള്ളവർ അദ്ദേഹത്തിന്റെ വസതിയിൽ പ്രത്യേക യോഗം ചേർന്നിരുന്നു. പലപ്പോഴായി കോൺഗ്രസ് പുറത്താക്കിയവരും പുറത്തുപാേയവരുമായിരുന്നു ഇതിൽ ഏറെയും. ഈ യോഗത്തിലാണ് സ്വന്തമായി പാർട്ടി രൂപീകരിച്ച് ശക്തി കാണിക്കണം എന്ന ആവശ്യമുയർന്നത്. എന്നാൽ പാർട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് ഒരു സ്ഥിരീകരണവും കെ സുധാകരനോ അദ്ദേഹവുമായി അടുപ്പമുള്ളവരോ ഇതുവരെ നൽകിയിട്ടില്ല. വിഷയത്തിൽ പ്രതികരിച്ചിട്ടുമില്ല. പിണറായി ഭരണം അവസാനിപ്പിക്കണമെന്ന തരത്തിൽ ഇന്നലെ സുധാകരൻ പ്രസ്താവന നടത്തിയിരുന്നു. തുടർന്ന് ഇന്നുരാവിലെ പതിനൊന്നുമണിയോടെ വോട്ട് ചെയ്യാനെത്തും എന്ന തരത്തിൽ യുഡിഎഫ് ഗ്രൂപ്പുകളിൽ മെസേജും ഇട്ടിരുന്നു. എന്നാൽ പിന്നീട് ഇത് ഡിലീറ്റ് ചെയ്തു. ഇത്തവണ കണ്ണൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സുധാകരൻ നേരത്തേ പരസ്യമായി പറഞ്ഞിരുന്നു. സീറ്റിനുവേണ്ടി ശക്തമായ സമ്മർദവും അദ്ദേഹം നടത്തിയിരുന്നു. യുഡിഎഫ് സീറ്റ് വിഭജന ചർച്ച ഏറെ നീണ്ടുപോയതിന് കാരണവും … - [നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വിഡി സതീശൻ](https://mahithabhumi.com/vd-satheesan-says-udf-will-come-to-power-with-more-than-100-seats/): കൊച്ചി: നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ പ്രതിപക്ഷ നേതാവും വോട്ട് രേഖപ്പെടുത്തി. കേസരി ബാലകൃഷ്ണ മെമ്മോറിയൽ ​ഗവൺമെന്റ് കോളേജിൽ 135ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. എല്ലാ ജനങ്ങളും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണമെന്നും വോട്ട് ചെയ്യാതെ ആരും മാറി നിൽക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചുവരുമെന്നും അദ്ദേഹം ആവർത്തിച്ചു. ആദ്യ മണിക്കൂറിൽ തന്നെ മിക്ക ബൂത്തിലും വോട്ടർമാരുടെ നിരയാണ്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ അടക്കം പ്രമുഖർ വോട്ട് ചെയ്തു. മിക്ക സ്ഥാനാർത്ഥികളും രാവിലെ തന്നെ ബൂത്തിൽ എത്തി. ചിലയിടങ്ങളിൽ മെഷീൻ തകരാർ റിപ്പോർട്ട് ചെയ്തു. ആദ്യ 2 മണിക്കൂറിൽ സംസ്ഥാനത്ത് 10.6 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർസി അമല സ്‌കൂളിൽ കുടുംബ സമേതമെത്തി വോട്ട് ചെയ്തു. … - [അമേരിക്കൻ യാത്രയ്ക്ക് മുമ്പ് വോട്ട് ചെയ്യാൻ മോഹൻലാൽ എത്തിയത് കൊച്ചിയിൽ നിന്ന്](https://mahithabhumi.com/mohanlal-arrived-from-kochi-to-vote-before-his-trip-to-america/):  തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ, വോട്ട് എന്ന പൗരന്റെ കടമ നിർവ്വഹിക്കാൻ സൂപ്പർ താരം മോഹൻലാൽ നേരിട്ടെത്തി. തിരുവനന്തപുരം മുടവൻമുകൾ സർക്കാർ ഹൈസ്കൂളിലെ ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്ത ശേഷം അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് അദ്ദേഹം വോട്ട് ചെയ്യാനായി മാത്രം കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തിയത്. ബൂത്തിൽ അര മണിക്കൂറോളം ക്യൂവിൽ കാത്തിരുന്ന ശേഷമായിരുന്നു മോഹൻലാൽ വോട്ട രേഖപ്പെടുത്തിയത്. സ്ഥാനാർത്ഥികളായ കെ.എസ്. ശബരീനാഥനും വി. ശിവൻകുട്ടിയും താരത്തോടൊപ്പമുണ്ടായിരുന്നു. ഈ നിമിഷത്തെക്കുറിച്ച് ശബരീനാഥൻ കുറിച്ചത് ഇങ്ങനെ. ജനാധിപത്യത്തിന്റെ സൗന്ദര്യം: “ജനാധിപത്യത്തിന്റെ സൗന്ദര്യം ഇതാണ്. വോട്ട് ചെയ്യുവാൻ വേണ്ടി മാത്രം അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് കൊച്ചിയിൽ നിന്നും മുടവൻമുകൾ സ്‌കൂളിലെത്തിയ ലാലേട്ടൻ….കൂടെ സ്‌ഥാനാർത്ഥികളായ ഞാനും ശിവൻകുട്ടിയും.” എത്ര തിരക്കുകൾക്കിടയിലും വോട്ട് രേഖപ്പെടുത്താൻ താരം കാണിച്ച താല്പര്യം എല്ലാവർക്കും മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലാലേട്ടന്റെ വരവോടെ മുടവൻമുകൾ സ്കൂൾ പരിസരത്ത് വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി … - [ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നത്'; ഒറ്റപാലത്ത് യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് പി കെ ശശി](https://mahithabhumi.com/this-is-the-first-time-i-am-voting-away-from-the-hammer-and-sickle-star-p-k-sasi-says-udfs-victory-is-certain-in-ottapalam/): പത്തനംതിട്ട: ഒറ്റപാലത്ത് യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് പി കെ ശശി. കുടുംബത്തോടൊപ്പം ശ്രീകൃഷ്ണപുരം കുക്കിലിയാട് എസ് വി എ യുപി സ്കൂളിൽ എത്തിയാണ് പി കെ ശശി വോട്ട് ചെയ്തത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ‘അയാം വെരി ഹാപ്പി’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നതെന്നും ഒറ്റപ്പാലത്ത് യുഡിഎഫ് ജയം ഉറപ്പാണെന്നും എൽഡിഎഫിന് പരാജയ ഭീതിയാണെന്നും പി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മൂന്ന് മണിക്കൂറിൽ 16.26 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മിക്ക ബൂത്തിലും വോട്ടർമാരുടെ നിരയാണ്. അതേസമയം, അൻപതോളം ബൂത്തുകളിൽ വോട്ടിങ് യന്ത്രം പണിമുടക്കി. മിക്കയിടത്തും പ്രശ്നം പരിഹരിച്ചു. തിരുവനന്തപുരം പോത്തൻകോട് തിരുവള്ളൂർ ബൂത്തിലും ആലുംമൂട് ബുത്തിലും വോട്ടിംഗ് വൈകി. കോഴിക്കോട് വളയത്തും ഉടുമ്പൻ ചോലയിൽ മൂന്ന് ബൂത്തുകളിലും യന്ത്ര തകരാർ ഉണ്ടായി. ചാത്തന്നൂർ കോട്ടപ്പുറം ഹൈസ്കൂളിലെ ബൂത്തിലും തടസം നേരിട്ടു. - [സതീശന്റെ വനവാസം വോട്ടെണ്ണലിന് ശേഷം പറയാമെന്ന് മുഖ്യമന്ത്രി](https://mahithabhumi.com/chief-minister-says-satheesans-exile-will-be-revealed-after-counting-of-votes/): തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ ഡാഷ്‌മോൻ പരാമർശം അവരവർ തന്നെ പൂരിപ്പിക്കട്ടേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാക്കി കാര്യങ്ങൾ വോട്ടെണ്ണലിന് ശേഷം വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ അഴിമതിയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ഏക മുഖ്യമന്ത്രിയാണ് അദ്ദേഹമെന്നും പിണറായി വിജയൻ ഓർമ്മിപ്പിച്ചു. കൂടുതൽ കാര്യങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ പിണറായി ആർസി അമല ബേസിക് യുപി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ വനവാസത്തിന് പോകുമോ എന്ന ചോദ്യത്തിന്, എല്ലാം വോട്ടെണ്ണലിന് ശേഷം പറയാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചുരുങ്ങിയ വാക്കുകളിലുള്ള മറുപടി. അതേസമയം സംസ്ഥാനത്ത് വോട്ടിംഗ് പുരോഗമിക്കുകയാണ്. 20 ശതമാനമാണ് കേരളത്തിൽ ആകെ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടർമാരുടെ നീണ്ട ക്യൂവാണ് ബൂത്തുകളിൽ ദൃശ്യമാകുന്നത്. ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ- തിരുവനന്തപുരം 15.38 ശതമാനം, കൊല്ലം 15.77ശതമാനം, പത്തനംതിട്ട 16.49ശതമാനം,ആലപ്പുഴ 14.71ശതമാനം, കോട്ടയം 15.6ശതമാനം, ഇടുക്കി 15,3ശതമാനം, … - [“പിണറായി സർക്കാരിന് ഗുഡ് ബൈ, കേരളത്തിൽ യുഡിഎഫ് തരംഗം”രമേശ് ചെന്നിത്തല](https://mahithabhumi.com/goodbye-to-pinarayi-government-udf-wave-in-kerala-ramesh-chennithala/): ഹരിപ്പാട്: മുഖ്യമന്ത്രി പിണറായി വിജയൻ നോട് സംസ്ഥാനത്തെ ജനങ്ങൾ “ഗുഡ് ബൈ” പറയുന്ന ദിനമാണ് ഇന്നെന്ന് കോൺഗ്രസ് പ്രചാരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് മണ്ണാറശാല യു.പി.എസ് സ്കൂളിൽ വോട്ട് ചെയ്തതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് വർഷത്തെ “ഇരുണ്ട ഭരണത്തിന്” വിരാമമിട്ട് ഒരു പുതിയ വെളിച്ചത്തിലേക്ക് കടക്കാനുള്ള ജനവിധിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്തൊട്ടാകെ യുഡിഎഫ് അനുകൂല തരംഗമാണുള്ളത്. ജനങ്ങൾ വ്യക്തമായ മാറ്റം ആഗ്രഹിക്കുന്നതിന്റെ തെളിവാണ് വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ കാണുന്ന വലിയ തിരക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി സർക്കാരിനെ പുറത്താക്കാൻ സംസ്ഥാനത്തെ ജനങ്ങൾ ഇതിനകം തന്നെ തീരുമാനിച്ചിരിക്കുകയാണെന്നും, ഈ തെരഞ്ഞെടുപ്പ് ഫലം കേരളത്തിൽ പുതിയ രാഷ്ട്രീയ വഴിത്തിരിവിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങൾ ബിജെപി–സിപിഎം കൂട്ടുകെട്ട് തിരിച്ചറിയുന്നുണ്ടെന്നും, ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള അധാർമിക തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ് ബിജെപി നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. വോട്ടിനായി പണം, സാരി, കിറ്റ് എന്നിവ നൽകുന്നത് ജനാധിപത്യത്തിന് … - [തൃശൂരിൽ വീണ്ടും കിറ്റ് ! ബിജെപി നേതാവിന്റെ സഹോദരന്റെ അച്ചാർ കമ്പനിയിൽ നിന്ന് 750 കിറ്റുകൾ പിടിച്ചു](https://mahithabhumi.com/kits-again-in-thrissur-750-kits-seized-from-bjp-leaders-brothers-pickle-company/): തൃശൂർ: ജില്ലയിൽ വീണ്ടും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാനുള്ള നീക്കമെന്ന് ആരോപണം. തൃശൂർ കാച്ചേരിയിലുള്ള ഒരു അച്ചാർ കമ്പനിയിൽ നിന്ന് ഏകദേശം 750 ഭക്ഷ്യക്കിറ്റുകളാണ് തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും പോലീസും ചേർന്ന് പിടികൂടിയത്. ബിജെപി നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻതോതിൽ കിറ്റുകൾ കണ്ടെത്തിയത്. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി തയ്യാറാക്കിയതാണ് ഈ കിറ്റുകളെന്ന് സിപിഎമ്മും സിപിഐയും ആരോപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്രയധികം കിറ്റുകൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ സൂക്ഷിച്ചത് ദുരൂഹമാണെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും എൽഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. അതേസമയം, സംഭവമറിഞ്ഞ് ഫ്ലയിങ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി കിറ്റുകൾ കസ്റ്റഡിയിലെടുത്തു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സ്ഥാപന ഉടമകളോട് നിർദ്ദേശിച്ചിട്ടുണ്ട്. - [വോട്ടർമാർക്ക് ബിജെപി പ്രവർത്തക പണം നൽകിയെന്ന ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ്](https://mahithabhumi.com/congress-releases-more-evidence-on-allegations-that-bjp-workers-gave-money-to-voters/): പാലക്കാട്: വോട്ടർമാർക്ക് ബിജെപി പ്രവർത്തക പണം നൽകിയെന്ന ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ്. പണം നൽകിയ സ്ത്രീ ശോഭാ സുരേന്ദ്രനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. വയോധികയ്ക്ക് പണം കൊടുത്ത സ്ത്രീയെ അറിയില്ലെന്നായിരുന്നു നേരത്തെ ശോഭാ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മുംബയ് മലയാളിയായ സിമി രാജീവ് എന്ന സ്ത്രീയാണ് പണം നൽകിയതെന്നാണ് ശോഭാ സുരേന്ദ്രനൊപ്പം ഇവർ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ശോഭയ്ക്കൊപ്പം ഇവർ നിൽക്കുന്നത് ചിത്രങ്ങളിൽ കാണാം. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഇരുവശത്തുമായി ഇരുവരും നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്. കൂടാതെ ഇവർ ശോഭാ സുരേന്ദ്രനെ ഷാൾ അണിയിക്കുന്നതിന്റെയും കൈ കൊടുക്കുന്നതിന്റെയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.’ ഇതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്. എന്റെ നേരെ ഉയരുന്ന ആരോപണം ഉണ്ടയില്ലാ വെടിയാണ്. പണം കൊടുത്ത ആ സ്ത്രീയെ എനിക്ക് അറിയില്ല. അവർ എന്റെ കാറിൽ ഉണ്ടായിരുന്നില്ല. എന്നെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. കാറിൽ ഒരു … - [“ബിജെപി വോട്ട് വാങ്ങുന്നത് പണവും സാരിയും നൽകി” തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് വി.ഡി. സതീശൻ](https://mahithabhumi.com/bjp-is-buying-votes-with-money-and-sarees-says-v-d-satheesan-trying-to-sabotage-the-election/): ബിജെപി വോട്ടർമാരെ സ്വാധീനിക്കാൻ പണവും സാരിയും കിറ്റുകളും വിതരണം ചെയ്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സംസ്ഥാനത്തുടനീളം കോടിക്കണക്കിന് രൂപയാണ് ഇതിനായി ചെലവഴിക്കുന്നതെന്നും കേരളത്തിന് പരിചിതമല്ലാത്ത ഇത്തരം മോശം പ്രവണതകൾക്ക് ബിജെപിയാണ് തുടക്കമിട്ടതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. സ്ഥാനാർത്ഥിയുടെ സാന്നിധ്യത്തിൽ തന്നെ പരസ്യമായി പണം വിതരണം ചെയ്യുന്നത് ഹീനമായ രാഷ്ട്രീയമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും സതീശൻ വ്യക്തമാക്കി. സിപിഐഎമ്മിനെതിരെയും വി.ഡി. സതീശൻ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ കൊലക്കേസ് ആരോപിച്ച് വ്യാജ ലഘുലേഖ ഇറക്കിയത് സിപഐഎമ്മിന്റെ തരംതാണ പ്രചാരണമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പറവൂരിൽ തനിക്കെതിരെ കൈപ്പമംഗലത്തെ കമ്മിറ്റിയുടെ പേരിൽ വ്യാജ നോട്ടീസ് വിതരണം ചെയ്യുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ജാഗ്രത പാലിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. സർവീസ് വോട്ടുകൾ ചെയ്യുന്നതിൽ വരുത്തിയ കാലതാമസം തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമാണെന്നും കമ്മീഷന്റെ പ്രവർത്തനങ്ങൾ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വയനാട് പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് എം.വി. നികേഷ് കുമാർ … - [വിജയിന്റെ പാർട്ടിക്ക് കനത്ത തിരിച്ചടി; എടപ്പാടിയിൽ ടിവികെ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി](https://mahithabhumi.com/a-major-setback-for-vijays-party-tvk-candidates-nomination-rejected-in-edappadi/): തമിഴ് രാഷ്ട്രീയത്തിൽ വലിയ പ്രതീക്ഷകളുമായി എത്തിയ സൂപ്പർതാരം വിജയിന്റെ ‘തമിഴക വെട്രി കഴകം’ (ടിവികെ) പാർട്ടിക്ക് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കനത്ത തിരിച്ചടി. സേലം ജില്ലയിലെ എടപ്പാടി മണ്ഡലത്തിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ച ടിവികെ സ്ഥാനാർത്ഥി അരുൺകുമാറിന്റെ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. മതിയായ എണ്ണം ആളുകൾ സ്ഥാനാർത്ഥിയെ പിന്താങ്ങാത്തതാണ് പത്രിക തള്ളാൻ കാരണമായത്. ഇതോടെ മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമിക്കെതിരെ സ്ഥാനാർത്ഥിയില്ലാത്ത അവസ്ഥയിലാണ് വിജയിന്റെ പാർട്ടി ഇപ്പോൾ. നിയമപ്രകാരം പത്ത് പേർ സ്ഥാനാർത്ഥിയെ പിന്താങ്ങിക്കൊണ്ട് ഒപ്പിടണമെന്നിരിക്കെ അരുൺകുമാറിന്റെ പത്രികയിൽ എട്ട് പേരുടെ ഒപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് പാർട്ടി സമർപ്പിച്ച പകരക്കാരനായ സ്ഥാനാർത്ഥി നിത്യയുടെ പത്രികയും സമാനമായ കാരണത്താൽ തന്നെ തള്ളി. പത്രികകളുടെ സൂക്ഷ്മപരിശോധന വേളയിൽ അരുൺകുമാർ ഹാജരാകാതിരുന്നത് ആശയക്കുഴപ്പം വർദ്ധിപ്പിച്ചു. ഇതിന് പിന്നാലെ സ്ഥാനാർത്ഥിയെ കാണാതായത് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അരുൺകുമാറിനെ എതിരാളികൾ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് ടിവികെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. … ## Pages - [Mahithabhumi](https://mahithabhumi.com/) - [എസ്എസ്എല്‍സി / പ്ലസ്ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സിപി ട്രസ്റ്റിന്റെ ആദരം](https://mahithabhumi.com/cp-trust-thrissur-annual-program/): തൃശ്ശൂർ : 2024-2025 അധ്യയനവര്‍ഷത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും സിപി ട്രസ്റ്റ് ആദരിക്കുന്നു.വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കാൻ സി പി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് ഈ വര്‍ഷം എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് 2025 എന്ന പരിപാടി സംഘടിപ്പിക്കുന്നത്. നക്ഷത്രത്തിളക്കം എന്ന ഈ പരിപാടി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുക്കും. പരിപാടിയില്‍ ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന്‍ 3000 ത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കും. ജൂണ്‍ എട്ടാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് മതിലകം പുന്നക്ക ബസാര്‍ ആര്‍.എ.കെ പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിനും അവരോട് സംവദിക്കുന്നതിനും ആയി കുഞ്ചാക്കോ ബോബനെക്കൂടാതെ പ്രശസ്ത സിനിമ താരങ്ങളായ … - [About us](https://mahithabhumi.com/about-us/): Mahithabhumi is your latest news, entertainment, news website. We provide you with the latest breaking news and videos. - [Privacy Policy](https://mahithabhumi.com/privacy-policy-2/): Privacy Policy for MAHITHABHUMIAt MAHITHABHUMI, accessible from http://mahithabhumi.com/, one of our main priorities is the privacy of our visitors. This Privacy Policy document contains types of information that is collected and recorded by MAHITHABHUMI and how we use it. If you have additional questions or require more information about our Privacy Policy, do not hesitate to contact us. This Privacy Policy applies only to our online activities and is valid for visitors to our website with regards to the information that they shared and/or collect in MAHITHABHUMI. This policy is not applicable to any information collected offline or via channels … [comment]: # (Generated by Hostinger Tools Plugin)