സ്വാമി ഗംഗേശാനന്ദ സിനിമയില്‍. ഡോ. രജിത്ത് കുമാറും ഡോ. ഷിനുവും പ്രധാനവേഷത്തില്‍ എത്തുന്ന സ്വപ്‌ന സുന്ദരി പോസ്റ്റര്‍ പുറത്തിറങ്ങി.

ജനനേന്ദ്രിയം മുറിച്ച വാര്‍ത്തയിലൂടെ വിവാദ നായകനായ സ്വാമി ഗംഗേശാനന്ദ അഭിനയിച്ച ആക്ഷനും പ്രണയത്തിനും പ്രാധാന്യമുള്ള കെ.ജെ.ഫിലിപ്പ് സംവിധാനം ചെയ്യുന്ന ‘സ്വപ്നസുന്ദരി’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ഫെബ്രുവരി 13 മുതല്‍ തുടര്‍ച്ചയായി 50 ദിവസം പോസ്റ്ററുകള്‍ ഇറക്കുകയായിരുന്നു. ശിവജി ഗുരുവായൂരിന്റെ ക്യാരക്ടര്‍ പോസ്റ്റായിരുന്നു ആദ്യം പുറത്തിറക്കിയത്. ഏപ്രില്‍ 3ന് അമ്പതാമത്തെ പോസ്റ്ററായി ഡോ. ഷിനു ശ്യാമളന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.
50ലേറെ കഥാപാത്രങ്ങള്‍ സ്വപ്നസുന്ദരിയിലുണ്ട്. സ്വാമി ഗംഗേശാനന്ദ ചിത്രത്തില്‍ സ്വപ്നനന്ദ എന്ന സ്വാമി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സ്വാമിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘സത്യം എത്ര നാള്‍ കഴിഞ്ഞാലും ഒരിക്കല്‍ പുറത്തുവരും’ എന്ന അടിക്കുറിപ്പോടെയാണ് സ്വാമിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ബിഗ്‌ബോസിലൂടെ പ്രശസ്തനായ ഡോ.രജിത് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.