കൊട്ടിയത്ത് സൈനികനെ വീട്ടില്‍ കയറി പൊലീസ് മര്‍ദ്ധിച്ച സംഭവത്തില്‍ പിണറായിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കുശ്ബു

തിരുവനന്തപുരം: കൊല്ലം കൊട്ടിയത്ത് പൊലീസുകാര്‍ സൈനികനെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് നടിയും ബി ജെ പി നേതാവുമായ ഖുഷ്ബു സുന്ദര്‍ രംഗത്ത്.തന്റെ ട്വിറ്റര്‍ പേജില്‍ പൊലീസുകാര്‍ ബലപ്രയോഗം നടത്തുന്നതിന്റെ വീഡിയോ പങ്കുവച്ചാണ് ഖുഷ്ബു പ്രതികരിച്ചത്.ഒരു പ്രാദേശിക വിഷയത്തിന്റെ പേരില്‍ ഒരു സൈനികനെ ബലപ്രയോത്തിലൂടെ അറസ്റ്റ് ചെയ്യുന്ന കേരള പൊലീസ്.മദ്രാസ് റെജിമെന്റിലെ നായിക് കിരണ്‍ കുമാറിനെ ഇത്തരത്തില്‍ ക്രൂരമായ രീതിയിലാണ് കേരള പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.എന്തിനാണ് ഈ ക്രൂരത പിണറായി വിജയന്‍ സാര്‍?’, എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.വീഡിയോയില്‍ പിണറായി വിജയനെ ടാഗ് ചെയ്തിട്ടുണ്ട്.എന്നാല്‍ കിരണ്‍ കുമാര്‍ ഉള്‍പ്പെട്ട പരാതി അന്വേഷിക്കാനെത്തിയ തങ്ങളെ അദ്ദേഹം ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.അതേസമയം, പൊലീസ് സൈനികനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.കൊട്ടിയം ചെന്താപ്പൂരിലെ എന്‍എസ്എസ് കരയോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തകര്‍ക്കമാണ് പ്രശ്‌നങ്ങളുടെ തുടക്കം. സൈനികനായ കിരണ്‍കുമാറിന്റെ അച്ഛന്‍ തുളസീധരന്‍ പിള്ള കരയോഗം ഓഫീസ് ആക്രമിച്ചു എന്ന് കാണിച്ച് ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കി.തനിക്ക് മര്‍ദ്ദനമേറ്റെന്ന് കാട്ടി തുളസീധരന്‍ പിള്ളയും പൊലീസിനെ സമീപിച്ചു. വൈകിട്ടോടെ കരയോഗം പ്രസിഡന്റ് സുരേഷിന്റെ വീട്ടിലെത്തി സ്ത്രീകളെ കിരണ്‍കുമാര്‍ അസഭ്യം പറഞ്ഞു.

ഇക്കാര്യം അന്വേഷിക്കാന്‍ എത്തിയ കൊട്ടിയം ഇന്‍സ്പെക്ടര്‍ പി വിനോദ്, എസ് ഐ സുജിത് വി നായര്‍ എന്നിവരെ കിരണ്‍കുമാര്‍ അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *