മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയില്ലാതെ യാത്ര ചെയ്തു

അകമ്പടി വാഹനത്തിലെ ആംബുലന്‍സ് റെയില്വേസ്റ്റേഷന് കെട്ടിടത്തില്‍ കുടുങ്ങിയതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയില്ലാതെ യാത്ര ചെയ്തു.
എറണാകുളത്തുനിന്ന് മാവേലി എക്സ്പ്രസില്‍ ഇന്നു പുലര്‍ച്ചെ 4.46ന് തലശ്ശേരിയില്‍ എത്തിയശേഷം പിണറായിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
മുഖ്യമന്ത്രിയുടെ വി ഐ പി സുരക്ഷാ വാഹനം കടന്നുപോയശേഷം പിന്നാലെയെത്തിയ ജില്ലാ ആശുപത്രിയുടെ ആംബുലന്‍സ് റെയില്‍വേ സ്റ്റേഷന് ബില്‍ഡിങ്ങിലെ ബീമിനടിയിലൂടെ കടന്നു പോകാന്‍ കഴിയാതെ കുടുങ്ങി. ഇതോടെ മറ്റു അകമ്പടി വാഹനങ്ങളും തടസ്സപ്പെട്ടു. തുടര്‍ന്ന് അകമ്പടി വാഹനം ഇല്ലാതെയാണു മുഖ്യമന്ത്രി പിണറായിയിലെ വീട്ടിലെത്തിയത്.
ആംബുലന്‍സിന്റെ ടയറിന്റെ കാറ്റഴിച്ചാണ് വാഹനം മുന്നോട്ട് എടുത്തത്. മുഖ്യമന്ത്രി വീട്ടിലെത്തി ഏതാനും മിനിറ്റ് കഴിഞ്ഞാണ് അകമ്പടി വാഹനങ്ങള്‍ എത്തിയത്.