വിഴിഞ്ഞസമരത്തിനെതിരെ കൈകോര്‍ത്ത് ബിജെപിയും സിപിഎമ്മും

വിഴിഞ്ഞസമരത്തിനെതിരെ കൈകോര്‍ത്ത് ബിജെപിയും സിപിഎമ്മും

വിഴിഞ്ഞം സമരത്തിനെതിരെ സിപിഐഎമ്മും ബിജെപിയും. ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും സമരക്കാര്‍ക്കെതിരെ വദി പങ്കിട്ടു. തിരുവനന്തപുരത്തെ ലോങ് മാര്‍ച്ച് വേദിയിലാണ് ഇരുവരും എത്തിയത്.സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒരുമിച്ച് നടത്തുന്ന പദ്ധതിയാണിതെന്ന് വിവി രാജേഷ് അഭിപ്രായപ്പെട്ടു. വിഴിഞ്ഞം സമരത്തിനെതിരായ ജനകീയ കൂട്ടായ്മയ്ക്ക് എല്ലാപിന്തുണയും നല്‍കും.
അതേ വേദിയില്‍ തന്നെ വിഴിഞ്ഞം സമരത്തിനെതിരായ സമരങ്ങള്‍ക്ക് സിപിഐഎം പിന്തുണ നല്‍കുമെന്ന് ആനാവൂര്‍ നാഗപ്പനും വ്യക്തമാക്കി. വിഴിഞ്ഞത്ത് കലാപത്തിനാണ് സമരക്കാര്‍ ശ്രമിക്കുന്നതെന്ന് ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. സര്‍ക്കാരും കോടതിയും ജനങ്ങളും സമരത്തിനെതിരാണ്. അതിനാല്‍ കലാപത്തിനാണ് ശ്രമം നടക്കുന്നത്. ഇതിനെതിരെ സമാധാനപരമായി നടക്കുന്ന സമരത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *