എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ മുഖം രക്ഷിക്കാന്‍ സര്‍ക്കാരും മുഖ്യമന്ത്രിയും ഒരുപോലെ പാടുപെടുമ്പോള്‍ മുഖ്യമന്ത്രിയെ കുറിവച്ച് പ്രതിപക്ഷ ആക്രമണം തുടരുന്നു

എഐ ക്യാമറ വിവാദത്തില്‍ മുഖ്യനെ വീഴ്ത്താനുള്ള മുന്‍നിര രാഷ്ട്രീയ യുദ്ധത്തിന് പ്രതിപക്ഷം പടയോരുക്കുമ്പോള് വരാനിരിക്കുന്നത് കേരളം കണ്ടത്തില്‍വച്ച് ഏറ്റവും വലിയ രാഷ്ട്രീയപ്പോര്.
കരാറിലെ സുതാര്യതയില്ലായ്മയും ഇടപാടിലെ ക്രമക്കേടുകളും വെളിപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍ പൊതുജനത്തിന് ബോധ്യപ്പെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ നിയമപരമായ നിലനില്‍പ്പില്ലാത്ത ആരോപണങ്ങള്‍ ഏറ്റുപിടിക്കേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍.
രമേശ് ചെന്നിത്തലയും വിഡി സതീശനും പരസ്പരം മത്സരിച്ച് ഉന്നയിച്ച ആരോപണങ്ങള്‍ പ്രത്യക്ഷ സമരങ്ങളിലേക്ക് എത്തിക്കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിനെ മുന്‍ നിര്‍ത്തിയുള്ള അഴിമതിയില്‍ ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചാണ്.
ഉപകരാര്‍ എടുത്ത പ്രസാഡിയോ കമ്പനി മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിന്റെ ബിനാമി സ്ഥാപനമാണെന്ന ആരോപണം കടുപ്പിപ്പിക്കുന്ന പ്രതിപക്ഷം, സര്‍ക്കാരിനെ മറുപടി പറയാന്‍ വെല്ലുവിളിക്കുന്നു. എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട പ്രതിപക്ഷ നീക്കങ്ങള്‍ ഏറ്റുപിടിക്കേണ്ടെന്ന തീരുമാനത്തിലാണ് പാര്‍ട്ടിയും സര്‍ക്കാരും.
നിയമപരമായി നിലനില്‍ക്കുന്ന ഒരാരോപണവും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് ഭരണ നേതൃത്വം ഉറപ്പിച്ച് പറയുന്നു. വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് മറുപടി പറയും. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെല്ലാം വികസന വിരുദ്ധ നടപടികളെന്ന് അക്കമിട്ട് നിരത്താനാണ് ഇടത് നീക്കം.