യൂത്ത് കോണ്‍ഗ്രസ് സംഘടനാതലത്തില്‍ നടപടി; എന്‍എസ് നുസൂറിനേയും എസ്എം ബാലുവിനേയും ഉപാധ്യക്ഷ സ്ഥാനത്ത് നീക്കി നേതൃത്വം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസില്‍ സംഘടനാതലത്തില്‍ നടപടി. സംസ്ഥാന ഉപാധ്യക്ഷന്മാരായ എന്‍ എസ് നുസൂര്‍, എസ് എം ബാലു എന്നിവരെ ചുമതലകളില്‍ നിന്നും നീക്കി. സംഘടനാ അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് നടപടിയെന്ന് ദേശീയ സെക്രട്ടറി ആ ശ്രാവണ്‍ റാവു അറിയിച്ചു. നേരത്തെ സംഘടനയുടെ വാട്‌സ് ഗ്രൂപ്പിലെ ചാറ്റ് പുറത്തായ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയവരില്‍ നുസൂറും ബാലുവും ഒപ്പ് വെച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു നുസൂറുള്‍പ്പെടെയുളളവര്‍ പരാതി നേതൃത്വത്തിന് നല്‍കിയത്. പിന്നാലെയാണ് നടപടിയെന്നത് ശ്രദ്ധേയമാണ്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെതിരെയും കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. വിവരങ്ങള്‍ ചോരുന്നത് സംസ്ഥാന പ്രസിഡന്റ് ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്നും വിഷയത്തില്‍ ദേശീയ നേതൃത്വം അന്വേഷണം നടത്തണമെന്നുമായിരുന്നു കത്തിലെ ആവശ്യം.