തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമ്ബത്തിക ബാധ്യത സംസ്ഥാന സര്‍ക്കാരിന് താങ്ങാനാവില്ലെന്ന് മുൻ മന്തി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.പദ്ധതിയുടെ സാമ്ബത്തിക ബാധ്യത സംസ്ഥാന സര്‍ക്കാരിന് താങ്ങാനാവില്ല. വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. സര്‍ക്കാര്‍ പറയുന്ന തുകയല്ല പദ്ധതിയുടെ യഥാര്‍ഥ ചിലവ്. ശ്രീലങ്കയില്‍ സംഭവിച്ചത് മാത്യകയായി നമുക്ക് മുന്നിലുണ്ട്. അത്തരത്തിലൊരു സാമ്പത്തിക പ്രതിസന്ധി കേരളത്തിലുമുണ്ടായേക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സില്‍വര്‍ ലൈനില്‍ നടക്കുന്നത് രാഷ്ട്രീയ സമരമല്ല. പദ്ധതിയുടെ ഇരകളാണ് സമരം നടത്തുന്നത്. സമരത്തില്‍ ലീഗും സജീവമായി പങ്കെടുക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.