സുജയ പാർവ്വതിയുടെ സസ്‌പെൻഷൻ പിൻവലിച്ചു

മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വ്വതിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.ട്രേഡ് യൂണിയന്‍ സംഘടനയായ ബിഎംഎസിന്റെ പരിപാടിയില്‍ പങ്കെടുക്കുകയും, ട്വന്റി ഫോറിലെ ആഭ്യന്തര പ്രശ്‌നങ്ങളും കാരണം സസ്പെന്‍ഷന്‍ നേരിടേണ്ടി വന്ന അവതാരക സുജയ പാര്‍വ്വതിക്ക് തിരിച്ച് ജോലിയില്‍ പ്രവേശിക്കാം. സുജയയുടെ സസ്‌പെഷന്‍ ചാനല്‍ പിന്‍വലിച്ചതായി പ്രമുഖ ഓണ്‍ലൈന്‍ ചാനല്‍ വാര്‍ത്ത പുറത്ത് വിട്ടു.
സുജയ പാര്‍വതിയെ സസ്‌പെന്‍ഡ് ചെയ്ത തീരുമാനം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചാനലിന്റെ ബോര്‍ഡ് മീറ്ററിംഗില്‍ നടന്നിരുന്നു. ഉടന്‍ തന്നെ സുജയയെ തിരിച്ച് എടുക്കണമെന്ന് കഴിഞ്ഞ ദിവസത്തെ ബോര്‍ഡ് മീറ്ററിംഗില്‍ ശ്രീകണ്ഠന്‍ നായരോട് പറഞ്ഞതായി ഗോകുലം ഗോപാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന്റെയെല്ലാം പിന്നാലെയാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചതെന്നാണ് സൂചന.