കേരളീയം’ത്തില്‍ ചലച്ചിത്രമേളയില്‍ 100 ചിത്രങ്ങള്‍

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ‘കേരളീയ’ത്തിന്റെ ഭാഗമായി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലയാള ചലച്ചിത്രമേളയില്‍ 100 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ തിയേറ്ററുകളിലാണ് പ്രദര്‍ശനം. 87 ഫീച്ചര്‍ ഫിലിമുകളും പബ്ളിക് റിലേഷന്‍സ് വകുപ്പും ചലച്ചിത്ര അക്കാദമിയും നിര്‍മ്മിച്ച 13 ഡോക്യുമെന്ററികളുമാണ ്മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഡിജിറ്റല്‍ സാങ്കേതികതയുടെ സഹായത്തോടെ ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും മിഴിവ് വര്‍ധിപ്പിച്ച് പുനരുദ്ധരിച്ച അഞ്ചു ക്ളാസിക് സിനിമകളുടെ പ്രദര്‍ശനം മേളയുടെ മുഖ്യ ആകര്‍ഷണമായിരിക്കും. ക്ളാസിക് ചിത്രങ്ങള്‍, കുട്ടികളുടെ ചിത്രങ്ങള്‍, സ്ത്രീപക്ഷ സിനിമകള്‍, ജനപ്രിയ ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. നാലു തിയേറ്ററുകളിലും ദിവസേന നാലു പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും. തിയേറ്ററിലേക്കുള്ള പ്രവേശനം സൗജന്യമാണ്. എന്നാല്‍ ആദ്യമത്തെുന്നവര്‍ക്ക് ഇരിപ്പിടം എന്ന മുന്‍ഗണനാക്രമം പാലിച്ചുകൊണ്ടാണ് പ്രവേശനം അനുവദിക്കുക. മികച്ച സിനിമകള്‍ വലിയ സ്‌ക്രീനില്‍ ആസ്വദിക്കാനുള്ള അപൂര്‍വ അവസരമാണ് ഒരുക്കിയിരിക്കുന്നത്.