ആരോഗ്യ മേഖലയ്‌ക്കായി 10,431 കോടി പ്രഖ്യാപിച്ചു; കാരുണ്യ പദ്ധതിക്കായി 700 കോടി

തിരുവനന്തപുരം: 2025 – 2026 വർഷത്തിൽ ആരോഗ്യ മേഖലയ്‌ക്ക് 10,431.73 കോടി രൂപ നീക്കി വച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാന ബഡ്‌ജറ്റ് പ്രഖ്യാപനത്തിലാണ് ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.

കെഎൻ ബാലഗോപാൽ പറഞ്ഞത്:രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷമായി ഏറ്റവുമധികം സൗജന്യ ചികിത്സ നൽകുന്നത് കേരളമാണ്. 38,128 കോടി രൂപയാണ് ആരോഗ്യ മേഖലയ്‌ക്കായി ഇതുവരെ ചെലവാക്കിയത്. 2025 – 2026 വർഷം 10,431.73 കോടി രൂപ വകയിരുത്തി.സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങൾക്ക് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ ചികിത്സാ സഹായം നൽകുന്ന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് 3967.3 കോടി രൂപ സർക്കാർ നൽകി. ബഡ്‌ജറ്റിൽ നീക്കി വച്ച തുകയേക്കാൾ അധീകരിച്ച തുകയാണ് സർക്കാർ കാരുണ്യ പദ്ധതിക്കായി നൽകുന്നത്. 2025 – 2026 വർഷത്തിൽ ഈ കാരുണ്യ പദ്ധതിക്കായി ആദ്യ ഘട്ടമായി 700 കോടി രൂപ നീക്കി വയ്‌ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *