ശീതളപാനീയം കുടിച്ച് 11കാരന്‍ മരിച്ചു: പാനീയം നല്‍കിയത് ആരെന്ന് കണ്ടെത്താനാവാതെ പോലീസ്

സഹപാഠി നൽകിയ ശീതള പാനീയം കുടിച്ചതിനെത്തുടർന്ന് ആന്തരികാവയവങ്ങൾക്കു ഗുരുതര പൊള്ളലേറ്റു ചികിത്സയിലായിരുന്ന 11 കാരൻ മരിച്ചു. 6–ാം ക്ലാസ് വിദ്യാർഥിയാണ് അശ്വിൻ . കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിൽ–സോഫിയ ദമ്പതികളുടെ മകൻ അശ്വിനാണ് മരിച്ചത്. കുട്ടിക്ക് ആരാണു പാനീയം നൽകിയതെന്നു കണ്ടെത്താനായിട്ടില്ല.
കൊല്ലങ്കോടിനു സമീപം അതംകോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തിൽ കഴിഞ്ഞ 24 നാണ് സംഭവം. പരീക്ഷയെഴുതി സ്കൂളില്‍ നിന്ന് മടങ്ങുകയായിരുന്ന അശ്വിന്‍ മറ്റൊരു വിദ്യാര്‍ഥി ‘കോള’ എന്ന പേരിൽ പാനീയം കുടിക്കാൻ തന്നുവെന്നാണു കുട്ടിയുടെ മൊഴി. ശേഷം വീട്ടിലേക്ക് മടങ്ങിയ അശ്വിന് ഛർദ്ദിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടു. ജ്വരബാധിതനായി അവശനിലയിൽ പിറ്റേന്നു തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായിലും നാവിലും വ്രണങ്ങൾ ഉണ്ടായിരുന്നു. ആസിഡ് പോലുള്ള ദ്രാവകം ശരീരത്തിൽ കലർന്നിട്ടുണ്ടെന്ന് പരിശോധനയിൽ ഡോക്ടർമാർ കണ്ടെത്തി.
ആസിഡ് ഉള്ളിൽ ചെന്നിട്ടുണ്ടെന്നും അന്നനാളത്തിനും കുടലിനുമുൾപ്പെടെ പൊള്ളലേറ്റിട്ടുണ്ടെന്നും കണ്ടെത്തിയത്.