കൊല്ലത്ത് വൈദ്യുത ഉപകരണത്തിൽ നിന്ന് ഷോക്കേറ്റ് 12 വയസുകാരൻ മരിച്ചു

കൊല്ലം: വൈദ്യുത ഉപകരണം പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. കുണ്ടറ കൊടുവിള കൊച്ചുപ്ലാമൂട് രതീഷിന്റെയും അമൃതയുടെയും മകൻ ആദിദേവ് (12) ആണ് മരിച്ചത്. ഷെഡിൽ സൂക്ഷിച്ചിരുന്ന മെഷിൻ പ്രവർത്തിപ്പിക്കുന്നതിനിടെ വൈദ്യുത ആഘാതം ഏൽക്കുകയായിരുന്നു. പിതാവ് കോൺക്രീറ്റ് പണിക്കായി ഉപയോഗിക്കുന്ന മെഷിൻ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. പിന്നാലെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.