കഞ്ചാവ് ഉപയോഗിച്ച 15കാരന് കടുത്ത ശിക്ഷ നല്‍കി അമ്മ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളക് തേച്ചു

ഹൈദരബാദ്: കഞ്ചാവ് ഉപയോഗിച്ച കുറ്റത്തിന് 15കാരനെ അമ്മ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളക് തേച്ചു. തെലുങ്കാനയിലെ സൂര്യപെത് ജില്ലയിലെ കൊടാടാണ് സംഭവം നടന്നത്. കഞ്ചാവിന് അടിമയായ മകന്‍ കഞ്ചാവ് വാങ്ങിക്കാന്‍ പണത്തിനായി അമ്മയെ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് അമ്മയുടെ മുളകുപൊടി പ്രയോഗം.

അമ്മ മകന്റെ ദേഹത്ത് മുളക് തേക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കെട്ടിയിട്ട ശേഷം അമ്മ ഒറ്റക്ക് മുളക് തേക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു സ്ത്രീ കുട്ടിയുടെ രണ്ട് കൈകളും പിടിച്ചുവെച്ച ശേഷമാണ് മുളക് തേക്കുന്നത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പലവിധത്തിലുള്ള കമന്റുകളാണ് ലഭിക്കുന്നത്. ശരിയായ കാര്യമാണ് അമ്മ ചെയ്തതെന്നാണ് ഒരുവിഭാഗം പറയുന്നത്. അതേസമയം ഇത് വളരെ ക്രൂരമായിപ്പോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *