ഇനി 18 വയസ് വരെ കാത്തിരിക്കേണ്ട; 17 വയസ് പൂര്‍ത്തിയായാല്‍ മുന്‍കൂറായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം:

ന്യൂഡൽഹി: രാജ്യത്ത് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ 18 വയസ് തികയേണ്ടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. 17 വയസ് പൂർത്തിയായാൽ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ നൽകാമെന്ന് കമ്മീഷൻ അറിയിച്ചു. നിലവിൽ ജനുവരി 1 ന് 18 വയസ്സ് തികയുന്നവർക്ക് മാത്രമേ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകാൻ കഴിയുകയുള്ളൂ. ഈ രീതിയ്ക്കാണ് പുതിയ ഉത്തരവോടെ മാറ്റം വരാൻ പോകുന്നത്. ഇനി മുതൽ 17 തികയുന്നവർക്ക് തങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ചേർക്കാൻ മുൻകൂർ അപേക്ഷ നൽകാൻ കഴിയും.