തിരുവനന്തപുരത്ത് വിമാനത്തിന്റെ സീറ്റിനടിയിൽ 2.70 കിലോ സ്വർണം പിടികൂടി

തിരുവനന്തപുരം: ദുബായിൽ നിന്നുമെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നാണ് 2.70 കിലോ സ്വർണ മിശ്രിതം കണ്ടെത്തിയത്. കസ്റ്റംസ് ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിപണിയിൽ ഒരു കോടി വിലവരുന്ന സർണമാണ് പിടികൂടിയത്. വിമാനത്താവളത്തിലെ ഹാൻഡിലിംഗ്   ജീവനക്കാർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നും കടത്തുകാരൻ ഉപേക്ഷിച്ച സ്വർണം ഹാൻഡിലിംഗ് ജീവനക്കാർ വഴി പുറത്തേക്ക് കടത്തു കയായിരുന്നു പദ്ധതിയെന്നുമാണ് സംശയം.

Leave a Reply

Your email address will not be published. Required fields are marked *