ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 248 കല്യാണങ്ങള്‍ നടക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ കല്യാണത്തിരക്ക്. ഞായറാഴ്ച 248 കല്യാണങ്ങളാണ് അമ്പലത്തില്‍ നടക്കുന്നത്. ഒരേ സമയം അഞ്ച് കല്യാണങ്ങള്‍ നടക്കും.

വധൂവരന്‍മാര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ താലികെട്ടിന് അരമണിക്കൂര്‍ മുമ്പ് എത്തി ടോക്കണ്‍ എടുക്കണം. ദേവസ്വം ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നമ്പര്‍ വിളിക്കുമ്പോള്‍ അതനുസരിച്ച് മണ്ഡപത്തിലേക്ക് എത്തണം. ശീട്ടാക്കുന്ന എല്ലാവര്‍ക്കും കല്യാണം നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ആരെയും ഒഴിവാക്കില്ലെന്നും ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ അറിയിച്ചു. കോവിഡിന് ശേഷം ആദ്യമായാണ് ക്ഷേത്രത്തില്‍ ഇത്രയധികം കല്യാണങ്ങള്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *