3 സിപിഎം പ്രവർത്തകർ കുത്തേറ്റ് ആശുപത്രിയിൽ

കോഴിക്കോട് : വടകര പുതുപ്പണം വെളുത്തമല വായനശാലയ്ക്ക് മുന്നിൽ ഇന്നലെ രാത്രിയുണ്ടായ സിപിഎം- ബിജെപി സംഘർഷത്തിന് പിന്നാലെ സിപിഎം ഹർത്താൽ. പുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം കെഎം ഹരിദാസൻ, വെളുത്ത മല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീൺ, പാർട്ടി പ്രവർത്തകൻ ബിബേഷ് എന്നിവർക്കാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ പ്രവീണിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വായനശാലയുടെ മേൽക്കൂരയിലെ ഷീറ്റ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് എത്തിയത്.

ആക്രമിച്ചവരിൽ കോൺഗ്രസ് പ്രവർത്തകരുമുണ്ടായിരുന്നെന്ന് സിപിഎം ചൂണ്ടിക്കാട്ടി. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *