400 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ഫാം ഫെഡ് ചെയർമാനും എംഡിയും അറസ്റ്റിൽ

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ ഫാം ഫെഡ് ചെയർമാനും എംഡിയും അറസ്റ്റിൽ. രാജേഷ് പിള്ള, അഖിൽ ഫ്രാൻസിസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഫാംഫെഡിൻ്റെ ഉടമസ്ഥതയിൽ ദ ഫോർത്ത് എന്ന പേരിൽ മലയാളത്തിൽ ഒരു സാറ്റലൈറ്റ് ന്യൂസ് ചാനൽ തുടങ്ങാനും പദ്ധതിയിട്ടിരുന്നു. കേരളത്തിലെ ഒട്ടുമിക്ക വാർത്താ ചാനലുകളിൽ നിന്ന് 300 ലധികം പേരെ വൻ ശമ്പളം വാഗ്ദാനംചെയ്ത് റിക്രൂട്ട് ചെയ്തിരുന്നു. ചാനലിന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിൻ്റെ ലൈസൻസ് പോലും കിട്ടുന്നതിന് മുമ്പായിരുന്നു ഇതെല്ലാം നടത്തിയത്. ഓൺലൈൻ ചാനലായി കുറേനാൾ പ്രവർത്തിച്ച ശേഷം കഴിഞ്ഞ വർഷം ജൂലൈയിൽ ഇത് ചാനൽ പൂട്ടിക്കെട്ടി. ചാനലിൻ്റെ പേരിലും കോടികളാണ് ചെലവഴിച്ചത്.
സംസ്ഥാനവ്യാപകമായുള്ള തട്ടിപ്പാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു. ഫാം ഫെഡിന് കേരളത്തിന് പുറമെ ചെന്നൈയിലും ബ്രാഞ്ചുകളുണ്ട്.ഫാം ഫെഡ് സ്ഥാപനത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപനവുമായി ബന്ധപ്പെട്ടവർ നടത്തിയെന്ന വ്യാപകമായ പരാതി സംസ്ഥാനത്തെ വിവിധ പോലീസ്സ്റ്റേഷനുകളില് ലഭിച്ചിരുന്നു. ചെന്നൈയിലും കേരളത്തിലും വിവിധ ബ്രാഞ്ചുകളുള്ള സ്ഥാപനമാണ് ഫാം ഫെഡ്.കഴിഞ്ഞ 16 വർഷമായി കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്ന സഹകരണ സ്ഥാപനമാണ് ഫാംഫെഡ് എന്ന മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി .
കാർഷിക മേഖലയിൽ വിവിധ പദ്ധതികൾ ഫാംഫെഡ് ആവിഷ്ക്കരിച്ചു നടപ്പാക്കി വന്നതോടൊപ്പം ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളിൽ നിന്ന് വലിയ തോതിൽ നിക്ഷേപവും സ്വീകരിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ മൾട്ടി സ്റ്റേറ്റ് കാർഷിക സൊസൈറ്റിയാണ് എന്നായിരുന്നു ഇവരുടെ അവകാശവാദം.
കവടിയാർ സ്വദേശിയായ എമിൽഡ ശാസ്തമംഗലം ബ്രാഞ്ചിൽ നിക്ഷേപിച്ച തുകയ്ക്ക് കൃത്യമായ പലിശയും കിട്ടാതെ വരികയും കാലാവധി പൂർത്തിയായിട്ടും തുക മടക്കി നൽകാതാകുകയും ചെയ്തതിനെ തുടർന്നാണ് പോലീസിനെ സമീപിച്ചത്. 24,5000 രൂപ തനിക്ക് നഷ്ടമായെന്നാണ് എമിൽഡയുടെ പരാതിയെ തുടർന്നാണ് ഇപ്പോഴത്ത
അറസ്റ്റ് .