തിരുവനന്തപുരത്ത് ഒരു വീട്ടിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു വീട്ടിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍. ചാത്തന്‍പാറ സ്വദേശി കടയില്‍ വീട്ടില്‍ മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. മണിക്കുട്ടന്‍, ഭാര്യ സന്ധ്യ, മക്കള്‍ അമേയ, അജീഷ്, അമ്മയുടെ സഹോദരി ദേവകി എന്നിവരാണ് മരിച്ചത്.
മണിക്കുട്ടനെ തൂങ്ങി മരിച്ചനിലയിലും, മറ്റുളളവര്‍ വിഷം കഴിച്ച് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രാവിലെ ആറ് മണിയോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.
ചാത്തൻപാറയിൽ തട്ടുകട നടത്തിവരികയായിരുന്നു മണിക്കുട്ടൻ.തട്ടുകടയ്ക്ക് പഞ്ചായത്തിന്റെ ഫുഡ് ആന്‍ഡ് സേഫ്റ്റി കഴിഞ്ഞ ദിവസം അരലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
മണിക്കുട്ടനെ വീട്ടിനുള്ളിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയിലും മറ്റുള്ളവരെ മുറികൾക്കുള്ളിൽ മരിച്ച നിലയിലും ആണ് കണ്ടെത്തിയത്. നേരം പുലർന്നിട്ടും പുറത്ത് ആരെയും കാണാതിരുന്നത് സംശയം തോന്നി അയൽവാസികളാണ് പോലീസിനെ അറിയിക്കുകയുണ്ടായത്
കല്ലമ്പലം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട് മാരണ കാരണങ്ങൾ എന്താണെന്ന് കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ പറയാനാകൂ എന്നാണ് പോലീസ് പറയുന്നു.