ദേശീയ പതാക വിതരണം ചെയ്യാന്‍ ശമ്പളത്തിൽ നിന്ന് 50 രൂപ പിടിക്കാന്‍ നിര്‍ദേശം; പ്രതിക്ഷേധവുമായി ജീവനക്കാർ

തിരുവനന്തപുരം:ദേശീയ പതാക വിതരണം ചെയ്യാന്‍ ശമ്പളത്തിൽ നിന്ന് 50 രൂപ പിടിക്കാന്‍ നിര്‍ദേശവുമായി ഉത്തര റെയിൽവേ .ഇതിനെതിരെ
പ്രതിക്ഷേധവുമായി ജീവനക്കാർ രംഗത്ത് എത്തി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി റെയില്‍വേ ജീവനക്കാര്‍ക്ക് ദേശീയ പതാക വിതരണം ചെയ്യാനാണ് ശമ്പളത്തിൽനിന്ന് 50 രൂപ പിടിക്കാന്‍ അധികൃതർ ഉത്തരവ് ഇറക്കിയത് . ഉത്തര റെയില്‍വേ ഡിവിഷണല്‍ മാനേജരാണ് ഇത് സംബന്ധ സർക്കുലർ പുറപ്പെടുവിച്ചത്.ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മുഴുവന്‍ വീടുകളിലും ആഗസ്ത് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്താന്‍ കേന്ദ്രം ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് റെയില്‍വേ ജീവനക്കാര്‍ക്കായി ദേശീയപതാക വാങ്ങുന്നത്. ദേശീയ പതാക തങ്ങള്‍ വാങ്ങിയെന്ന തോന്നലുണ്ടാക്കാന്‍ ജീവനക്കാരില്‍നിന്ന് പണം വാങ്ങണമെന്ന് ഉത്തരവില്‍ പറയുന്നു. ഈമാസത്തിലെ ശമ്പളത്തിൽ നിന്ന് 50 രൂപ പിടിക്കാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. ഉത്തരറെയില്‍വേ പുറത്തിറക്കിയ ഉത്തരവ് വരും ദിവസങ്ങളില്‍ ദക്ഷിണ റെയില്‍വേയും ഇറക്കാന്‍ സാധ്യതയുണ്ടന്ന് ജീവനക്കാര്‍ പറയുന്നു. ദേശീയ പതാക മൊത്തമായി വാങ്ങുമ്പോൾ 50 രൂപ ജീവനക്കാരുടെ വാദം . തങ്ങളുടെ ശമ്പളത്തിൽ നിന്ന് അനധികൃതമായി പണപ്പിരിവ് നടത്താനുള്ള നീക്കമാണ് റെയില്‍വേ നടത്തുന്നതെന്നും ഈ നീക്കത്തിൽ നിന്ന് അധികൃതർ പിൻമാറണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.