രാജ്യത്ത് ഇന്ന് മുതല്‍ 5ജി സേവനങ്ങള്‍ ; പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് മുതല്‍ 5ജി ടെലികോം സ്‌പെക്ട്രം സേവനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്‌പെക്ട്രം ലേലം ഉള്‍പ്പെടെയുളള നടപടികള്‍ സര്‍ക്കാര്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന മൊബൈല്‍ കോണ്‍ഗ്രസ് വേദിയില്‍ വെച്ച് പ്രധാനമന്ത്രി 5ജി സേവനങ്ങള്‍ നാടിന് സമര്‍പ്പിക്കും.
ശാസ്ത്ര ആരോഗ്യ മേഖലകളില്‍ പഠനത്തിനും ഗവേഷണത്തിനും 5ജി സേവനങ്ങള്‍ കരുത്താകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്ത നഗരങ്ങളിലായിരിക്കും 5ജി സേവനങ്ങള്‍ നടപ്പാക്കുക. അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ രാജ്യം മുഴുവന്‍ 5ജി സേവനം വ്യാപിപ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.