അഴിമതിക്കാരന്‍ ഉള്‍പ്പെടെ 65 വാക്കുകള്‍ക്ക് പാര്‍ലമെന്റില്‍ വിലക്ക്

തിങ്കളാഴ്ച ആരംഭിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് പാര്‍ലമെന്റില്‍ 65 വാക്കുകള്‍ക്ക് വിലക്ക്.അരാജകവാദി, കുരങ്ങന്‍, കോവിഡ് വാഹകന്‍, അഴിമതിക്കാരന്‍, കുറ്റവാളി, മുതലക്കണ്ണീര്‍, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവന്‍, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉള്‍പ്പെടെ 65 വാക്കുകള്‍ക്കാണ് വിലക്ക്. ലോക്‌സഭ സെക്രട്ടറിയേറ്റാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം പുറത്തിറക്കിയത്.

ലോക്സഭാ സെക്രട്ടേറിയറ്റ് ഇരുസഭകള്‍ക്കും അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക കൈമാറി. വാക്കുകള്‍ വിലക്കുന്നത് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനെ തടസ്സപ്പെടുത്താനാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *