സ്വാതന്ത്രത്തിന്റെ 75 വര്‍ഷങ്ങള്‍; അഭിമാനത്തോടെ രാജ്യം
ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി പ്രധാനമന്ത്രി

അടുത്ത 25 വര്‍ഷം രാജ്യത്തിന് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം പുത്തന്‍ ഉണര്‍വിലാണെന്നും ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ഇതുവരെയുള്ള രാജ്യത്തിന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്നും, ഇക്കാലയളവില്‍ നിരവധി ഉയര്‍ച്ച താഴ്ചകളെ രാജ്യം അഭിമുഖീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. വൈവിധ്യമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി. അടിമത്തത്തിന്റെ ചങ്ങലകള്‍ നാം പൊട്ടിച്ചെറിയണം. അനേകം പ്രതിബന്ധങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യ മുന്നേറി. ലോകത്തിന് മുന്നില്‍ ഇന്ത്യയെ കുറിച്ചുള്ള കാഴ്ച്ചപ്പാടില്‍ മാറ്റങ്ങള്‍ വന്നു. വരും വര്‍ഷങ്ങളില്‍ അഞ്ച് പ്രധാന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി മുന്നോട്ട് പോകണം. വികസിത ഇന്ത്യ, അടിമത്ത മനോഭാവം ഇല്ലാതക്കല്‍, പാരമ്പര്യത്തില്‍ അഭിമാനിക്കല്‍, വിവിധ വിഭാഗങ്ങള്‍ക്കിടയിലെ ഐക്യം, കടമ നിര്‍വഹിക്കല്‍ എന്നിവയിലെല്ലാമാണ് കേന്ദ്രീകരിക്കേണ്ടത്. അടുത്ത 25 വര്‍ഷം രാജ്യത്തെ സംബന്ധിച്ച് പ്രധാനമാണെന്നും മോദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *