മഹാന്മാ അയ്യൻകാളിയുടെ 84-ാംഅനുസ്മരണ ദിനം ആചരിച്ചു

തിരുവനന്തപുരം: മഹാന്മാ അയ്യങ്കാളിയുടെ 84-ാം ഓർമ്മ ദിനം വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ ആചരിച്ചു. പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. പട്ടികജാതി ക്ഷേമസമിതി ജില്ലാ കമ്മറ്റി സ്മരകത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. പട്ടിക ജാതി ക്ഷേമസമിതി ജില്ലാ കമ്മറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: ബി സത്യൻ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. ജില്ലാ സെക്രട്ടറി എം.പി റസ്സൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.