പത്ത് കിലോ കഞ്ചാവുമായി യുവ അഭിഭാഷകൻ പിടിയിൽ

വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനെ കഞ്ചാവ് വില്പന കേസിൽ എക്സെസ് സംഘം അറസ്റ്റ് ചെയ്തു. വഞ്ചിയൂർ പാറ്റൂർ ഇ.കെ നായനാർ ലൈനിൽ TC 82/59 നമ്പർ വീട്ടിൽ വാടകക്ക് താമസിക്കന്ന പ്രതാപ് ആശിഷ് നായർ (45) നെ യാണ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.കഴിഞ്ഞ ദിവസം മാഞ്ഞാലിക്കുളത്തിന് സമീപം കഞ്ചാവ് വിൽപ്പന നടത്തുന്നതായി എക്സെസ് കമ്മീഷണർക്ക് രഹസ്യവിവരം ലഭിച്ചു.ഇതേ തുടർന്ന് എക്സെസ്സ് സംഘം ഈ സ്ഥലം നിരീക്ഷിച്ചു വരുകയായിരുന്നു. ഈ സ്ഥലത്ത് നിന്ന് രണ്ട് തമിഴ്നാട് സ്വദ്ദേശികളെ എക്സെസ് സംഘം പിടി കുടിയിരുന്നു.
ഇവിടെ രഹസ്യമൊഴി വഞ്ചിയൂർ കോടതി യിൽ രേഖപ്പെടുത്തി.ഈ മൊഴിയിൽ അഭിഭാഷകൻ കഞ്ചാവ് വാങ്ങി തങ്ങളെ വില്പനയ്ക്ക് നിയോഗിച്ചിരുന്നതായി ഇവർ മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഭിഭാഷകനെ അറസ്റ്റ് ചെയ്തത്. അഭിഭാഷകനായ പ്രതാപിൻ്റെ മാതാവിൻ്റെ പേരിലുള്ളതായിരുന്നു ഈ വീട്. മാതാവുമായി ഇയാൾ നിരന്തരം വഴക്ക് ഉണ്ടാക്കുന്നതിനെ തുടർന്ന് മാതാവ് തൈക്കാട് ആശുപത്രിക്ക് സമീപം ഒരു വാടക വീട്ടിലേക്ക് മാറി. തുടർന്ന് അഭിഭാഷകൻ ഈ വീട് കഞ്ചാവ് കച്ചവടം നടത്താനായി ഉപയോഗിക്കുകയായിരുന്നുവെന്ന് എക്സെസ് ഇൻസ്പെക്ടർ വിനോദ് കുമാർ പറഞ്ഞു..