കുരിശിന് നിരോധനമില്ലെന്ന് കുവൈറ്റ്

കുവൈറ്റ്: കുരിശ് ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ മതചിഹ്നങ്ങള്‍ വിലക്കിയെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് കുവൈറ്റ്. ക്രിസ്ത്യന്‍ മതചിഹ്നമായ കുരിശിന്റെ വില്‍പ്പന കുവൈറ്റില്‍ നിരോധിച്ചിട്ടില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ പ്രഷ്യസ് മെറ്റല്‍സ് വിഭാഗം ഡയറക്ടര്‍ സാദ് അല്‍ സെയ്ദി അറിയിച്ചു. ക്രിസ്ത്യന്‍ മതചിഹ്നങ്ങളുടെ വില്‍പ്പന നിരോധിച്ചെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. അതേസമയം സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുന്നതും, സാത്താനുമായി ബന്ധമുള്ളതുമായ ആഭരണങ്ങള്‍ക്ക് രാജ്യത്ത് വില്‍പനക്ക് വിലക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *