നടന്‍ ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കി

നടന്‍ ഷമ്മി തിലകനെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. തുടര്‍ച്ചയായി അച്ചടക്ക ലംഘനം നടത്തി എന്നാണ് ഷമ്മി തിലകനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ ഉള്ളവര്‍ ഷമ്മി തിലകനെ പുറത്താക്കണമെന്ന ആവിശ്യം മുന്നോട്ടു വച്ചിരുന്നു. നടന്‍ ജഗദീഷ് മാത്രമാണ് നടപടിയെ എതിര്‍ത്തത്.പുറത്താക്കല്‍ നടപടി ഒന്നുകൂടി ആലോചിച്ചു നടപ്പാക്കണം എന്ന ആവശ്യം ജഗദീഷും ചില ഭാരവാഹികളും ഉന്നയിച്ചെങ്കിലും ഭൂരിഭാഗം കണക്കിലെടുത്താണ് നടപടി. ഷമ്മിയുടെ പിതാവ് തിലകനും സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു.

ഷമ്മി തിലകല്‍ കഴിഞ്ഞ അമ്മ ജനറല്‍ ബോഡി യോഗം മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതാണ് താരങ്ങളെ ചൊടിപ്പിച്ചത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് താരസംഘടനയിലെ അംഗങ്ങള്‍ അന്ന് തന്നെ രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയുള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങള്‍ നടപടി ആവശ്യപ്പെട്ടതോടെ സംഭവം എക്സിക്യൂട്ടീവ് കമ്മിറ്റി അച്ചടക്ക സമിതിക്ക് വിട്ടു. എന്നാല്‍ അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരാകാതെ നിസഹരിച്ചതിനാലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *