താലിബാന്‍ മോഡല്‍ അതിക്രമം ; രാജസ്ഥാനില്‍ അതീവ ജാഗ്രത

ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചയില്‍ പ്രവാചക പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചയാളുടെ തലയറത്തുമാറ്റി. താലിബാന്‍ മോഡല്‍ അതിക്രമം നടന്നത് രാജസ്ഥാനിലെ ഉദയ്പൂരിലാണ്. നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് താലിബാന്‍ മോഡല്‍ ആക്രമണം. ഉദയ്പൂരിലെ മാല്‍ദാസ് സ്ട്രീറ്റ് ഏരിയയില്‍ രണ്ട് പേര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയത്. തയ്യല്‍കാരനായ കനയ്യലാല്‍ അളവെടുക്കുന്നതിനിടെയാണ് തലയറുത്തത്.

കശാപ്പ് കത്തിക്കാണ് പരസ്യമായി തലയറുത്തത്. കൊലപാതം നടത്തുന്നതിന്റെ ദൃശ്യം ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച അക്രമികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

. കൊലപാതകികളെ കസ്റ്റഡിയില്‍ എടുത്തതായി രാജസ്ഥാന്‍ ഡി ജി പി അറിയിച്ചു. രാജ്‌സമന്‍ദില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സംഘര്‍ഷം ഒഴിവാക്കാനായി ഉദയ്പൂര്‍ മേഖലയില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി. സ്ഥലത്ത് 600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

രാജസ്ഥാനില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കിയതായി ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *