70 ദിവസത്തോളം ജീവനോടെ നിലനിര്‍ത്തിയതിന് ദൈവത്തിന് നന്ദി പറഞ്ഞ് വിജയ് ബാബു

കൊച്ചി: എഴുപത് ദിവസത്തോളം ജീവനോടെ നിലനിര്‍ത്തിയതിന് ദൈവത്തിന് നന്ദിപറഞ്ഞ് താരം വിജയ് ബാബു
യുവനടിയെ പീഡിപ്പിച്ച കേസില്‍ ചോദ്യംചെയ്യല്‍ അവസാനിച്ചതിനു പിന്നാലെ എഫ് ബി യിൽ പ്രതികരിച്ച് നടനും നിർമ്മാതാവു വിജയ് ബാബു രംഗത്ത് എത്തിയത്.
ചോദ്യംചെയ്യലില്‍ പൂര്‍ണമായും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചിട്ടുണ്ടെന്നും കൃത്രിമം ചെയ്യാത്ത തെളിവുകള്‍ അന്വേഷണസംഘത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും വിജയ് ബാബു ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.70 ദിവസത്തോളം ജീവനോടെ നിലനിര്‍ത്തിയതിന് ദൈവത്തിന് നന്ദിപറഞ്ഞ താരം സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും നല്ല വാക്കുകളാണ് ഈ കാലയളവില്‍ ശ്വാസം നല്‍കിയതെന്നും വെളിപ്പെടുത്തി.
അതേസമയം, മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാരും പരാതിക്കാരിയായ നടിയും സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി ഉത്തരവിന് അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍.
വിജയ് ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടതു പ്രകാരം നടന്ന ഏഴു ദിവസത്തെ പരിമിതമായ കസ്റ്റോഡിയല്‍ ചോദ്യംചെയ്യല്‍ ഇന്ന് അവസാനിച്ചിരിക്കുകയാണ്. ചോദ്യംചെയ്യലിലുടനീളം ബഹുമാനപ്പെട്ട ഉദ്യോഗസ്ഥരുമായി സമ്ബൂര്‍ണമായും സത്യസന്ധമായും സഹകരിച്ചിട്ടുണ്ട്. എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളുമെല്ലാം നല്‍കിയിട്ടുണ്ട്.
മനസില്‍ പൊങ്ങിവന്നിരുന്ന അസ്വസ്ഥപ്പെടുത്തുന്ന ചിന്തകള്‍ക്കിടയിലും എന്നെ ഈ നിമിഷംവരെ കഴിഞ്ഞ 70 ദിവസം എന്നെ ജീവനോടെ കാത്തതിന് ദൈവത്തിന് നന്ദിപറയുകയാണ്. സുഹൃത്തുക്കളോടും കുടുംബത്തോടും പറയാനുള്ളത്, നിങ്ങള്‍ കാരണമാണ് ഞാന്‍ ജീവിച്ചത്. നിങ്ങളുടെ സന്ദേശങ്ങളും കരുണാര്‍ദ്രമായ വാക്കുകളുമാണ് എനിക്ക് ശ്വാസം നല്‍കിയത്. ഒടുക്കം, സത്യം നിലനില്‍ക്കും.
പ്രിയപ്പെട്ട മാധ്യമങ്ങളേ, മറുപടിയെല്ലാം ഉണ്ടായിട്ടും നിങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാനാകാത്തതില്‍ ക്ഷമചോദിക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട ഒരുകാര്യവും എനിക്ക് കുടുംബത്തോടും അഭിഭാഷകരോടും അന്വേഷണ സംഘത്തോടും കോടതിയോടുമല്ലാതെ എനിക്ക് പറയാന്‍ പറ്റില്ല. അതുവരേക്കും ഞാന്‍ നിര്‍മിച്ച സിനിമകള്‍ സംസാരിക്കും. ഞാന്‍ എന്റെ സിനിമകളെക്കുറിച്ചു മാത്രമേ സംസാരിക്കൂ.തകര്‍ന്നുപോയ പുരുഷനെക്കാള്‍ ശക്തനായ ഒരാളുമില്ലെന്നു പറയാറില്ലേ.. അവന്‍ സ്വയം പുനര്‍നിര്‍മിച്ചുകൊണ്ടിരിക്കും.ദൈവം അനുഗ്രഹിക്കട്ടെ.