ഏഷ്യാനെറ്റ് ബിഗ് ബോസ് സീസണ്‍ 4 വിജയിയെ പ്രഖ്യാപിച്ച് മോഹന്‍ലാല്‍ ; സമ്മാനമായി അമ്പത് ലക്ഷം നേടി ദില്‍ഷ പ്രസന്നന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ടൈറ്റില്‍ വിജയിയായി ദില്‍ഷാ പ്രസന്നനെ പ്രഖ്യാപിച്ചു. ഫിനാലെയില്‍ പങ്കെടുത്ത ആറ് മത്സരാര്‍ഥികളില്‍ സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ് എന്നീ ക്രമത്തിലാണ് പുറത്തായത്. അവശേഷിച്ച രണ്ടുപേര്‍ ദില്‍ഷയും ബ്ലെസ്‌ലിയും ആയിരുന്നു. ബിഗ് ബോസ് ഷോയുടെ പതിവ് പോലെ ഇവര്‍ ഇരുവരെയും മോഹന്‍ലാല്‍ ഹൌസിലേക്ക് നേരിട്ടുപോയി അവാര്‍ഡ് പ്രഖ്യാപന വേദിയിലേക്ക് നേരിട്ടുപോയി കൂട്ടിക്കൊണ്ടുവരികയായിരുന്നു. വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ കൂടി സാന്നിധ്യത്തിലായിരുന്നു വിജയിയെ പ്രഖ്യാപിച്ചത്.

20 പേരാണ് പല ഘട്ടങ്ങളിലായി ഇത്തവണത്തെ ബിഗ് ബോസില്‍ പങ്കെടുത്തത്. മാര്‍ച്ച് 27നായിരുന്നു നാലാം സീസണിന്റെ ഉദ്ഘാടന എപ്പിസോഡ്. ഫൈനല്‍ ഫൈവ് പ്രതീക്ഷ സൃഷ്ടിച്ച റോബിന്‍ രാധാകൃഷ്ണന്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ബിഗ് ബോസ് പുറത്താക്കുകയായിരുന്നു. ജാസ്മിന്‍ സ്വന്തം തീരുമാനപ്രകാരം ഷോ പൂര്‍ത്തിയാക്കാതെ പുറത്തുപോവുകയും ചെയ്തു. പുറത്ത് ശക്തമായ ഫാന്‍ ഫൈറ്റിന് ശേഷമാണ് കൂടുതല്‍ വോട്ടുകള്‍ നേടി ദില്‍ഷ വിജയിയായത്.

Leave a Reply

Your email address will not be published. Required fields are marked *