മഹാരാഷ്ട്രയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് വിരാമമിട്ട് ഏക്‌നാഥ് ഷിന്‍ഡെക്ക് ഇന്ന് വിശ്വാസ വോട്ടെടുപ്പ്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന ആത്മവിശ്വത്തിലാണ് ഏക്‌നാഥ് ഷിന്‍ഡെ. രാവിലെ 11ന് പ്രത്യേക സഭാ സമ്മേളനം ചേര്‍ന്നാണ് വോട്ടെടുപ്പ്. 143 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. പുതിയ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറാണ് വിശ്വാസ വോട്ടെടുപ്പിനുളള നടപടികള്‍ നിയന്ത്രിക്കുക.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ 164 പേരുടെ വോട്ട് ബിജെപി സഖ്യത്തിന് ലഭിച്ചിരുന്നു. രാജന്‍ സാല്‍വിയ ആയിരുന്നു ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ഗോവയിലായിരുന്ന വിമത എംഎല്‍എമാര്‍ ശനിയാഴ്ച മുംബൈയില്‍ എത്തിയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. രാജന്‍ സാല്‍വിയക്ക് വോട്ട് ചെയ്യണമെന്ന് വിമത എംഎല്‍എമാര്‍ക്ക് ശിവസേന വിപ്പ് നല്‍കിയെങ്കിലും. വിപ്പ് നിയമപരമല്ലെന്നായിരുന്നു പ്രതികരണം