സംസ്ഥാനത്ത് പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; മനോജ് എബ്രഹാം വിജിലന്‍സ് മേധാവി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപണി. സംസ്ഥാന പൊലീസ് ആസ്ഥാനത്ത് എഡിജിപിയായിരുന്ന മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായും ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപിയായ കെ പത്മകുമാറിനെ പൊലീസ് ആസ്ഥാന എഡിജിപിയായും നിയമിച്ചു. യോഗേഷ് ഗുപ്തയാണ് പുതിയ ബീവറേജ് കോര്‍പറേഷന്‍ എംഡി. പൊലീസ് ആസ്ഥാന എഡിജിപിക്ക് തുല്യമായ റാങ്കിലാണ് നിയമനം. എം ആര്‍ അജിത്കുമാറിനെ ആംഡ് ബറ്റാലിയന്‍ എഡിജിപിയായി നിയമിച്ചു. സിവില്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ എഡിജിപിയുടെ അധികചുമതലയും അജിത്കുമാറിനുണ്ട്.

തിരുമല വിക്രത്തിന് ഉത്തരമേഖല ഐജിയായി നിയമനം നല്‍കി. സുരക്ഷാ വിഭാഗം ഐജിയായി അശോക് യാദവിനെ നിയമിച്ചു. എസ് ശ്യാംസുന്ദറിനെ ക്രൈം വിഭാഗം ഡിഐജിയായി നിയമിച്ചു. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് സൂപ്രണ്ടായി എ ശ്രീനിവാസിനെ നിയമിച്ചു. കെ കാര്‍ത്തിക്കാണ് പുതിയ കോട്ടയം പൊലീസ് മേധാവി. പൊലീസ് ആസ്ഥാനത്തെ അഡീഷണല്‍ എഐജിയായി ടി നാരായണനെ നിയമിച്ചു. മെറിന്‍ ജോസഫാണ് പുതിയ കൊല്ലം സിറ്റി പൊലീസ് മേധാവി. ആര്‍ കറുപ്പസ്വാമിയാണ് കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി. അരവിന്ദ് സുകുമാറിനെ കെഎപി നാല് ബറ്റാലിയന്‍ കമാന്‍ഡന്റായി നിയമിച്ചു. ഡി ശില്‍പയെ വനിതാസെല്‍ എസ്പിയായി നിയമിച്ചു.

വനിതാ ബറ്റാലിയന്‍ കമാന്‍ഡന്റിന്റെ ചുമതലയും ശില്‍പയ്ക്കാണ്. ആര്‍ ആനന്ദിനെ വയനാട് പൊലീസ് മേധാവിയായി നിയമിച്ചു. വിവേക് കുമാറാണ് എറണാകുളം റൂറല്‍ പൊലീസ് മേധാവി. വി യു കുര്യാക്കോസിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. ടി കെ പേരാമ്പ്ര എഎസ്പിയായി നിയമിച്ചു. പി നിധിന്‍രാജാണ് തലശേരി എഎസ്പി.

Leave a Reply

Your email address will not be published. Required fields are marked *