നാടന്‍ ബോംബു പൊട്ടിത്തറിച്ച സംഭവത്തില്‍ ഒരാളെ കഠിനംകുളം പോലീസ് അറസ്റ്റുചെയ്തു

തിരുവനന്തപുരം : കഴക്കൂട്ടത്ത് വാഹനാപകടത്തിനിടെ നാടന്‍ ബോംബു പൊട്ടിത്തറിച്ച സംഭവത്തില്‍ ഒരാളെ കഠിനംകുളം പോലീസ് അറസ്റ്റുചെയ്തു.

 കഠിനംകുളം വെട്ടുത്തുറ കോണ്‍വെന്റിന് സമീപം സിത്താര ഹൗസില്‍ വിജിത്താണ് (24) അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ എട്ടോടെ ചാന്നാങ്കര ഫാത്തിമ ഓഡിറ്റോറിയത്തിനടുത്താണ് സംഭവം. ബോംബുമായി വന്ന സ്‌കൂട്ടര്‍ യാത്രികര്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടുച്ചു. തുടര്‍ന്ന് ഉഗ്രശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിച്ച്‌ ഓട്ടോറിക്ഷയ്ക്ക് കേടുപാടുകളുണ്ടായി.അപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ വിജിത്തിനെ പിന്നീട് കഴക്കൂട്ടം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് അറസ്റ്റ് ചെയ്തത്.ആറ്റിങ്ങല്‍ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം കഠിനംകുളം എസ്.എച്ച്‌.ഒ സജു ആന്റണിയുടെ എസ്.ഐ.എസ്.എല്‍ സുധീഷ്,എ.എസ്.ഐ ഹാഷിം,എ.എസ്.ഐ സന്തോഷ്,സി.പി.ഒ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഒളിവിൽ പോയ മറ്റെരു പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *