പെണ്‍സുഹൃത്തിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയ യുവാവിനെ കാണാനില്ല;. രക്ഷപ്പെടാനായി യുവാവ് കടലില്‍ ചാടിയതായി സംശയം

തിരുവനന്തപുരം : പെണ്‍സുഹൃത്തിനെ കാണാന്‍പോയ നരുവാമൂട് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. പെണ്‍സുഹൃത്തിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയ യുവാവിനെ കാണാനില്ലെന്നാണ് പരാതി. വിഴിഞ്ഞം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനായി ഇന്നലെയാണ് കിരണ്‍ എന്ന യുവാവ് രണ്ട് സുഹൃത്തുക്കളുമായെത്തിയത്. വീടിന് മുമ്പിൽവച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാറിലും ബൈക്കിലും തങ്ങളെ കയറ്റികൊണ്ടുപോയെന്ന് ഒപ്പമുണ്ടായിരുന്ന മെല്‍വിന്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ കിരണ്‍ ഇറങ്ങിയോടിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കിരണിനെ കാണാനില്ലെന്ന് ബസുക്കൾ പോലീസിന് പരാതി കൊടുത്തിരുന്നു. ഇതിന് പിന്നാലെ ഒരു ചെറുപ്പക്കാരന്‍ കടലില്‍ വീണതായി വിഴിഞ്ഞം പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കിരണിൻ്റെ ചെരിപ്പ് കണ്ടെത്തിയിത്. രക്ഷപ്പെടാനായി കിരണ്‍ കടലില്‍ ചാടിയതായാണ് സംശയിക്കുന്നത്. കിരണിനായി തിരച്ചില്‍ തുടരുകയാണ്. യുവാക്കളെ തട്ടിക്കൊണ്ട് പോയവര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *