സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു ; മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അവസാനിപ്പിക്കുന്നതായി ക്രൈംബ്രാഞ്ച്. മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതികളെ കണ്ടെത്താനാകാതെ വന്നപ്പോഴാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. തീ കത്തിച്ചത് പെട്രോളൊഴിച്ച് എന്നതിനപ്പുറം തെളിവില്ലെന്നും ക്രൈബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
അതേസമയം അന്വേഷണ ഉദ്യോ?ഗസ്ഥര്‍ക്കെതിരെ ആരോപണവുമായി സ്വാമി സന്ദീപാനന്ദഗിരി രം?ഗത്തു വന്നു. പൊലീസ് തെളിവ് നശിപ്പിച്ചു. ആശ്രമത്തിന് തീയിട്ടത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില ഉദ്യോ?ഗസ്ഥര്‍ ശ്രമിച്ചെന്നും സന്ദീപാനന്ദ?ഗിരി ആരോപിച്ചു. അന്വേഷണം അവസാനിപ്പിക്കുന്നതില്‍ ദുഃഖമുണ്ടെന്നും സന്ദീപാനന്ദ?ഗിരി പറഞ്ഞു.
2018 ഒക്ടോബര്‍ 27നാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ സാളഗ്രാമം ആശ്രമത്തിന് തീപിടിച്ചത്. മൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചു. ആശ്രമത്തിന് ഭാഗികമായ കേടുപാടുകളുണ്ടായി. തീയിട്ടവര്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വെച്ചിരുന്നു. ആക്രമണം വാര്‍ത്തയായതോടെ മുഖ്യമന്ത്രിയടക്കം നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
കേസ് ആദ്യം സിറ്റി പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ആശ്രമത്തിലെ സിസിടിവി പ്രവര്‍ത്തന രഹിതമായിരുന്നു. പിന്നീട് പൊലീസ് ഒരാളുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നെങ്കിലും അത് പുറത്ത് വിട്ടില്ല. ശബരിമലയിലെ യുവതി പ്രവേശന വിധിയില്‍ സന്ദീപാനന്ദഗിരി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഈ വൈരാ?ഗ്യത്തിന്റെ പേരില്‍ സംഘപരിവാര്‍