പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായി കെ.പത്മകുമാര്‍ ചുമതലയേറ്റു 

പോലീസ് ആസ്ഥാനത്ത് നിലവിലെ എ.ഡി.ജി.പി മനോജ് എബ്രഹാമില്‍ നിന്നാണ് കെ.പത്മകുമാര്‍ ചുമതലയേറ്റത്. 1989 ബാച്ച് ഐ.പി.എസ് ഓഫീസറാണ് കെ.പത്മകുമാര്‍.
ഡി.ജി.പിക്കുവേണ്ടി ഭരണപരമായ കാര്യങ്ങളെല്ലാം ഇനി നിര്‍വഹിക്കേണ്ടത് പദ്മകുമാറാണ്. ഏഴു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് പദ്മകുമാര്‍ കാക്കിയണിയുന്നത്.അടുത്തവര്‍ഷം ഡി.ജി.പി റാങ്ക് ലഭിക്കുന്ന പദ്മകുമാര്‍, അടുത്ത ജൂണ്‍ 30ന് അനില്‍കാന്തിന്റെ കാലാവധി കഴിയുമ്ബോള്‍ സംസ്ഥാനത്തെ മുതിര്‍ന്ന ഡി.ജി.പിയുമാകും. പൊലീസ് മേധാവിയായാല്‍ 2025ഏപ്രില്‍ വരെ തുടരാം. 1989 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ പദ്മകുമാറിനെ സുപ്രധാന തസ്തികകളില്‍ നിന്ന് മാറ്റി നിറുത്തിയിരിക്കുകയായിരുന്നു.ഗതാഗത കമ്മിഷണര്‍, ബറ്റാലിയന്‍ മേധാവി, തീരദേശ പൊലീസ്, പൊലീസ് അക്കാഡമി എന്നിങ്ങനെ ഏല്‍പ്പിച്ച ചുമതലകളെല്ലാം അദ്ദേഹം ഭംഗിയാക്കി. ചുരുളി സിനിമയിലെ ഭാഷ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച സമിതിയ അദ്ധ്യക്ഷനുമായിരുന്നു. സിനിമയില്‍ നിയമലംഘനമില്ലെന്നും കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യമാണെന്നുമുള്ള പദ്മകുമാറിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതി അതേപടി അംഗീകരിച്ചു. മാത്രമല്ല, ഉത്തരവില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.