നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയ്ക്ക് ജാമ്യമില്ല

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസില്‍ അന്വേഷണം നടക്കുമ്പോള്‍ ഇടപെടുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ തീരുമാനം. എന്നാല്‍ വിചാരണ നീണ്ടുപോവുകയാണെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ശക്തിയായി എതിര്‍ത്തിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് സുനിയെന്ന് സര്‍ക്കാര്‍ കോടതിയെ രേഖാമൂലം അറിയിച്ചു. ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ജാമ്യ ഹര്‍ജിയില്‍ നടിയുടെ പേര് പരാമര്‍ശിച്ചതിന് സുപ്രീംകോടതി പള്‍സര്‍ സുനിയെ വിമര്‍ശിച്ചു.