പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഓഫീസ് ഖജനാവില്‍ നിന്ന് വാങ്ങുന്നത് രണ്ടേമുക്കാല്‍ കോടി, സതീശന്‍ മാത്രം 21,37,929 ലക്ഷം രൂപ വാങ്ങി നിയമസഭയില്‍ പി.വി.അന്‍വര്‍ എം.എല്‍.എ.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സര്‍ക്കാരിനെതിരെ കുത്തിതിരിപ്പ് ഖജനാവിൽ നിന്ന് വാങ്ങുന്നത് രണ്ടേമുക്കാല്‍ കോടി
രൂപയാണെന്ന് പി.വി.അന്‍വര്‍ എം എല്‍ എ. സതീശൻ്റെ ഓഫീസിൽ 25ഓളം സ്റ്റാഫുകളുണ്ടെന്നും അവര്‍ക്കായി സര്‍ക്കാര്‍ ചിലവഴിക്കുന്നത് ഏകദേശം രണ്ടേമുക്കാല്‍ കോടിയോളം രൂപയാണെന്ന് അന്‍വർ പറഞ്ഞു. നിയമസഭാ രേഖകള്‍ സഹിതമാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.പ്രതിപക്ഷ നേതാവ് മാത്രം ശമ്പളവും അലവന്‍സുകള്‍ ഉള്‍പ്പടെ 21,37,929 ലക്ഷം രൂപ ഒരു വർഷം കൈപറ്റിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് പദവിക്ക് പ്രത്യേകിച്ച് ഉത്തരവാദിത്വങ്ങളൊന്നുമില്ല. സര്‍ക്കാരിനെതിരെ കുത്തിതിരിപ്പ് ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ് ഈ 25 സ്റ്റാഫുകളെന്നും അന്‍വര്‍ വിമര്‍ശിച്ചു.
പിവി അന്‍വര്‍ എംഎല്‍എ നിയമസഭയിൽ പറഞ്ഞത് . നമ്മുടെ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന പദവി ഒരു ഭരണഘടനാ പദവി മാത്രമാണ്. മുഖ്യമന്ത്രിയേ പോലെയോ, മറ്റ് മന്ത്രിമാരെ പോലെയോ, ഭരണ നിര്‍വ്വഹണ ഉത്തരവാദിത്വങ്ങളോ പ്രത്യേകിച്ച് മറ്റ് ഉത്തരവാദിത്വങ്ങളോ ഈ പദവിക്കില്ല. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍, സംസ്ഥാനം നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുക എന്നതിനപ്പുറം ഒന്നും വി.ഡി.സതീശനില്‍ നിന്ന് കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല.ഓടി നടന്ന് ‘എന്തിലും ഏതിലും കുത്തിതിരിപ്പ്’ ഉണ്ടാക്കാന്‍ വേണ്ടി മാത്രം അദ്ദേഹം ഒപ്പം കൂട്ടിയിരിക്കുന്നത് ഇരുപത്തിഅഞ്ചോളം സ്റ്റാഫുകളെയാണ്. അവര്‍ക്ക് വേണ്ടി ഒരു വര്‍ഷം നമ്മുടെ ഖജനാവില്‍ നിന്ന് ചിലവഴിക്കുന്നത് ഏകദേശം രണ്ടേമുക്കാല്‍ കോടിയോളം രൂപയാണ്. പ്രവാസികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ലോക കേരള സഭയ്ക്ക് ചിലവായ തുകയുടെ പേരില്‍ മുതലകണ്ണീരൊഴുക്കിയ സതീശനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആദ്യം സ്വന്തം കണ്ണിലെ കോലെടുത്തിട്ട് വേണം അന്യന്റെ കണ്ണിലെ കരടെടുക്കാന്‍ ഇറങ്ങുന്നത്. പ്രവാസികള്‍ ഈ നാടിന്റെ സമ്ബത്താണ്. അവരുടെ കഷ്ടപ്പാടും വിയര്‍പ്പും ഈ നാടിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമായിട്ടുണ്ട്. അവരെ മുഖ്യധാരയില്‍ ഉയര്‍ത്തി നിര്‍ത്തുന്ന നിലപാട് ഈ സര്‍ക്കാരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും എക്കാലവും തുടരുക തന്നെ ചെയ്യും.
പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ ഒരു വര്‍ഷത്തെ ഏകദേശ ചെലവ്
പ്രതിപക്ഷ നേതാവിന്റെ ശമ്പളം(അലവന്‍സുകള്‍ ഉള്‍പ്പടെ) – 21,37,929
ഓഫീസ് സ്റ്റാഫിന്റെ ശമ്പളം
പ്രൈവറ്റ് സെക്രട്ടറിമാര്‍ക്ക് – ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം രൂപ (12800000)
പി എ മാര്‍ക്ക് – 4458000 രൂപ
മറ്റു ഓഫീസ് സ്റ്റാഫിന് – 48 ലക്ഷം രൂപ,സ്വീപ്പര്‍ തസ്തികയടക്കമുള്ള മറ്റു ജോലിക്കാര്‍ക്ക് – 11,46000 രൂപ,ഡെയിവേജ് ജോലിക്കാര്‍:2170000 രൂപ