നഗ്നതാ പ്രദര്‍ശനം:നടന്‍ ശ്രീജിത് രവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി:  സിനിമാ നടന്‍ ശ്രീജിത് രവി നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫ്ലാറ്റിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നത പ്രദർശനം

നടത്തിയ കേസില്‍ ആണ് ജാമ്യാപേക്ഷ നല്‍കിയത്.

സര്‍ക്കാര്‍ ഹര്‍ജിയില്‍ നിലപാടറിയിക്കും. സ്വഭാവ വൈകൃതത്തിന്‍റെ ഭാഗമായാണ് ഇങ്ങനെ സംഭവിച്ചതെന്നു൦ മാനസിക രോഗത്തിന് ചികിത്സയിലാണെന്നുമാണ് ശ്രീജിത് രവി ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ പ്രോസിക്യൂഷന്‍ നിലപാട് മുൻപും സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ്. ശ്രീജിത് രവി നിലവില്‍ ജാമ്യം തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി തളളിയതിനെ തുടര്‍ന്ന് റിമാന്‍ഡിലാണ്.

Leave a Reply

Your email address will not be published. Required fields are marked *