ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് തീവ്രന്യൂനമര്‍ദ്ദമായേക്കാം : സംസ്ഥാനത്ത് മഴ തുടരും

അറബികടലിൽ ഗുജറാത്ത്‌ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദം വടക്ക് കിഴക്കൻ അറബികടലിൽ സൗരാഷ്ട്ര – കച്ച് തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമർദ്ദമായി മാറി. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ശക്തികൂടിയ ന്യുന മർദ്ദം ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമാകാൻ  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ഒഡിഷ തീരത്തിനും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്.   സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്ന മൺസൂൺ പാത്തി ജൂലൈ 17 മുതൽ  വടക്കോട്ടു സഞ്ചരിക്കാനാണ്  സാധ്യത.

കൂടാതെ ഗുജറാത്ത്‌ തീരം മുതൽ മഹാരാഷ്ട്ര വരെ ന്യുന മർദ്ദ പാത്തിയും നിലനിൽക്കുന്നു.

ഇതിന്റെയൊക്കെ  ഫലമായി

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്നും  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *