ശ്രീലങ്കയുടെ താല്‍ക്കാലിക പ്രസിഡന്റായി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തു

ശ്രീലങ്കയുടെ താല്‍ക്കാലിക പ്രസിഡന്റായി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു. ചീഫ്‌ ജസ്റ്റിസ്‌ ജയന്ത ജയസൂര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റ്‌ ഗോതബായയുടെ രാജി അംഗീകരിച്ചതായി ശ്രീലങ്കന്‍ പാര്‍ലമെന്റ്‌ സ്പീക്കര്‍ മഹിന്ദ അബെവര്‍ധന അറിയിച്ചു.

രാജ്യത്ത്‌ എത്രയുംവേഗം ക്രമസമാധാനം പുനഃസ്ഥാപിക്കുമെന്ന്‌ വിക്രമസിംഗെ പ്രഖ്യാപിച്ചു. സമാധാനപരമായ പ്രതിഷേധങ്ങളെ അംഗീകരിക്കും. പാര്‍ലമെന്റിന്‌ പ്രസിഡന്റിനുമേല്‍ അധികാരം നല്‍കുന്ന ഭരണഘടനയുടെ പത്തൊമ്ബതാം ഭേദഗതി പുനഃസ്ഥാപിക്കുന്നതായിരിക്കും പ്രസിഡന്റ്‌ എന്ന നിലയില്‍ ആദ്യ കടമയെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ്‌ ശനിയാഴ്ച യോഗം ചേരും. 19ന്‌ പുതിയ പ്രസിഡന്റിനായുള്ള നാമനിര്‍ദേശം സമര്‍പ്പിക്കാം. 20ന്‌ തെരഞ്ഞെടുപ്പ്‌ നടക്കും. അതിനിടെ, ഗോതബായയുടെ സഹോദരങ്ങളായ മുന്‍ പ്രധാനമന്ത്രി മഹിന്ദ, മുന്‍ ധനമന്ത്രി ബേസില്‍ എന്നിവരെ രാജ്യംവിടുന്നതില്‍നിന്ന്‌ സുപ്രീംകോടതി വിലക്കി. 

Leave a Reply

Your email address will not be published. Required fields are marked *