കെ.സി.വേണുഗോപാലിന് മറുപടിയുമായി ആനി രാജ; സി.പി.ഐയ്ക്ക് വേണ്ടി കണ്ണീരൊഴുക്കാതെ സ്വന്തം പാര്‍ട്ടിയിലെ വനിത പ്രവര്‍ത്തകര്‍കരുടെ കാര്യം ശ്രദ്ധിക്കു

കെ.കെ രമയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സി.പി.ഐ നേതൃത്വം പ്രതികരിച്ചില്ലെന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിൻ്റെ വിമര്‍ശനത്തിന് മറുപടിയുമായി ആനി രാജ രംഗത്ത്. സി.പി.ഐയ്ക്ക് വേണ്ടി കണ്ണീരൊഴുക്കാതെ സ്വന്തം പാര്‍ട്ടിയിലെ വനിത പ്രവര്‍ത്തകര്‍കരുടെ കാര്യത്തില്‍ കെ.സി.വേണുഗോപാല്‍ ശ്രദ്ധ ചെലുത്തണമെന്നായിരുന്നു ആനി രാജയുടെ മറുപടി. വിഷയത്തില്‍ സി.പി.ഐയും മഹിള ഫെഡറേഷനും പ്രതികരിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതല്ല സി.പി.ഐ നേതൃത്വം ചെയ്യുന്നതെന്നും ആനി രാജ പറഞ്ഞു.
സി.പി.ഐയ്ക്ക് പറയാനുള്ളതാണ് താനും ബിനോയ് വിശ്വവും പറഞ്ഞത്. കേരള മഹിളാ സംഘത്തിൻ്റ നേതാവ് പ്രതികരിച്ചിട്ടുണ്ട്. മണിയുടെ പ്രസ്താവനയിലുള്ള നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ആനി പറഞ്ഞു. ആ പ്രസ്താവനകളെ ചാരിക്കൊണ്ട് സി.പി.ഐ നേതൃത്വത്തെ കുറ്റപ്പെടുത്തല്‍ നടത്താനും അധിക്ഷേപിക്കാനും കെ.സി. വേണുഗോപാല്‍ മുതിരേണ്ടെന്നും ആനി രാജ പ്രതികരിച്ചു. തൻ്റെ പ്രസ്താവയോട് പ്രതികരിച്ച എം.എം. മണിയുടെ പരാമര്‍ശത്തെ വ്യക്തിപരമായി കാണുന്നില്ല. സ്ത്രീ സംഘടനയുടെ നേതാവെന്ന രീതിയിലാണ് താന്‍ പ്രതികരിച്ചത്. എല്ലാവരും പ്രതികരിച്ചാലെ സി.പി.ഐയുടെ പ്രതികരണമാകൂ എന്നുണ്ടോയെന്നും അവര്‍ ചോദിച്ചു. സി.പി.ഐയില്‍ അഭിപ്രായവ്യത്യാസമില്ലെന്നും ആനി രാജ പറഞ്ഞു.
വനിത ദേശീയ സംഘടനയുടെ നേതാവെന്ന രീതിയിലാണ് ഞാന്‍ പ്രതികരിച്ചിട്ടുള്ളത്. സി.പി.ഐയും മഹിള ഫെഡറേഷനും പ്രതികരിച്ചിട്ടുണ്ട്. സി.പി.ഐയ്ക്ക് വേണ്ടി കണ്ണീരൊഴുക്കാതെ സ്വന്തം പാര്‍ട്ടിക്ക് വേണ്ടി വനിത യൂത്ത് കോണ്‍ഗ്രസിന് വേണ്ടിയും വനിത പ്രവര്‍ത്തകര്‍കരുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തുക. കേരളത്തില്‍ പോലും നമ്മള്‍ കണ്ടതാണ് ലീഡര്‍ഷിപ്പിലേക്ക് വന്ന പെണ്‍കുട്ടികള്‍ക്ക് എന്താണെന്ന് സംഭവിച്ചതെന്ന് അതുകൊണ്ട് ആ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വം അനാഥമാകാതെ പോവാന്‍ ശ്രദ്ധിക്കണം. അതാണ് അദ്ദേഹത്തോട് പറായാനുള്ളത് സി.പി.ഐയെക്കുറിച്ചോര്‍ത്ത് കരയേണ്ട. ഇത് വലിയൊരു പ്രശ്നമാണ്. കേരളത്തില്‍ പ്രത്യേകിച്ച് ഇടതുപക്ഷ, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനമെന്ന രീതിയില്‍ ജെന്‍ഡര്‍ ഇക്വാലിറ്റിയുടെ കാര്യത്തില്‍ തുറന്ന ചര്‍ച്ച വേണം. എന്നാല്‍ മാത്രമെ പാര്‍ട്ടികള്‍ക്കത്തും നിയമസഭയിലായാലും സ്ത്രീകള്‍ക്ക് കടന്നുവരാന്‍ സാധിക്കൂ.