3 കോടി തട്ടിയെടുത്തെന്ന് ആരോപണം, ബാബുരാജിനും വാണിവിശ്വനാഥിനുമെതിരെ കേസ്

താരദമ്പതികളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്. സിനിമാ നിര്‍മാണത്തിനെന്ന പേരില്‍ വാങ്ങിയ മൂന്നു കോടിയിലേറെ രൂപ തിരിച്ചു നല്‍കിയില്ലെന്നാണ് ആരോപണം. തൃശൂര്‍ തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയിലാണു ഒറ്റപ്പാലം പൊലീസ് കേസെടുത്തത്.
കൂദാശ എന്ന സിനിമയുടെ നിര്‍മാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണു പരാതി. 2017 കാലത്താണ് ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായി പണം നല്‍കിയതെന്നു പരാതിയില്‍ പറയുന്നു. തൃശൂരിലും കൊച്ചിയിലുമായിരുന്നു ഇതു സംബന്ധിച്ച ചര്‍ച്ചകള്‍. സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭവിഹിതവും ഉള്‍പ്പെടെ തിരിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇടപാടെന്നു പരാതിയില്‍ ആരോപിക്കുന്നു.